• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രിമാരുടെ ഒരു സാഹസം... ദളിതരുടെ വീട്ടിൽ പോയി കൊതുകുകടി കൊള്ളുന്നു, ബിജെപി മന്ത്രിമാരുടെ കഷ്ടപാട്

  • By Desk

ദില്ലി: ദളിത് വിഭാഗത്തിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ബിജെപി മന്ത്രി രംഗത്ത്. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രിമാരുടെ ദളിത് ഭവന സന്ദര്‍ശനം പുകമറ മാത്രമെന്ന് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിഭ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിവാദമായിരിക്കുന്നത്. രാത്രി മുഴുവൻ കൊതുക് കടി സഹിച്ചാണ് താനുൾപ്പെടെയുള്ള മന്ത്രിമാർ ദളിത് ഭവനങ്ങളിൽ സന്ദർശനം നടത്തുന്നതെന്നാണ് ഉത്തർപ്രദേശ് വിദ്യാഭ്യാസമന്ത്രി അനുപമ ജയ്സ്വാൾ അഭിപ്രായപ്പെട്ടത്.

മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് സിപി റായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ നാടകം കാലങ്ങളായി കാണുകയാണെന്നും ദളിത് ഭവനങ്ങളില്‍ ചെന്ന് ആഹാരം കഴിക്കുന്നതിന് പകരം ദളിതര്‍ക്ക് പോഷകസമൃദ്ധമായ ആഹാരവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടി. ദളിത് ഭവന സന്ദര്‍ശനം നാടകമാണെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ 3 മന്ത്രിമാര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവനയും വിവാദമായിരിക്കുന്നത്.

മന്ത്രിമാരുടെ കഷ്ടപാടുകൾ

മന്ത്രിമാരുടെ കഷ്ടപാടുകൾ

ആദ്യമായാണ് ഒരു സര്‍ക്കാര്‍ യുവാക്കളുടെയും സ്ത്രീകളുടെയും പൊതുജനങ്ങളുടെയും നന്മ ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ് ഇത്തരം പദ്ധതികൾ. അവ നടപ്പാക്കുന്നതിന് ഓരോ മന്ത്രിമാരും വളരെ അധികം കഷ്ടപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്സ്വാൾ പറയുകയുണ്ടായി. ദളിത് ഭവനങ്ങളില്‍ ഞങ്ങള്‍ രാത്രി കഴിച്ചുകൂട്ടിയാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നത്. അതിനുവേണ്ടി ശക്തമായ കൊതുക് കടി പോലും സഹിക്കുന്നുണ്ട് എന്നായിരുന്നു അവർ പറഞ്ഞു.

രോക്ഷം കുറയ്ക്കാനുള്ള ബിജെപി തന്ത്രം

രോക്ഷം കുറയ്ക്കാനുള്ള ബിജെപി തന്ത്രം

ജാതി വിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബിജെപി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് മോഹൻ ഭഗത്തും അഭിപ്രായപ്പെട്ടിരുന്നു. പീഡനങ്ങള്‍ക്കെതിരായ എസ്.സി, എസ്.ടി നിയമത്തെ കുറിച്ചുള്ള സുപ്രംകോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നു വന്ന ദളിത് സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും രോഷം കുറക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍എസ്എസ് മേധാവിയുടെ വിമര്‍ശനം.

ആദിവാസി മേഖലയിലെ സന്ദർശനം

ആദിവാസി മേഖലയിലെ സന്ദർശനം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദിയൂരപ്പ തുടങ്ങി പല ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പല തവണ ദളിത് ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപി നേതാക്കള്‍ ഭക്ഷണവുമായി ദളിതരുടെ അടുത്തെത്തുകയും അത് മാധ്യമങ്ങളെ അറിയിച്ച് കൊട്ടിഘോഷിക്കുകയുമാണ് ചെയ്യുന്നതെന്നും മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവനയും വന്നിരിക്കുന്നത്.

ദളിതരെ ഇങ്ങോട്ടും ക്ഷണിക്കണം

ദളിതരെ ഇങ്ങോട്ടും ക്ഷണിക്കണം

വെറുതെ ദളിത് വീടുകള്‍ സന്ദര്‍ശിച്ചാല്‍ മാത്രം പോര. ദളിത് സമുദായത്തില്‍ നിന്നുള്ളവരെ നമ്മളുടെ വീട്ടിലേക്കും ക്ഷണിക്കണം. അവര്‍ നമ്മളെ സ്വീകരിക്കുന്നതുപോലെ തന്നെ അവരെ നമ്മളും സ്വീകരിക്കണം. സാധാരണ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതിയത തുടച്ച് നീക്കാന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു. വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഭാഗവത്.

English summary
BJP leader from Uttar Pradesh has sparked fresh controversy by saying that ministers visit homes of Dalits despite being bitten by mosquitoes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more