• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ റാലിയില്‍ വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും, പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്!!

പട്‌ന: ബിജെപി ഇതുവരെ കാണാത്ത തരത്തിലുള്ള കര്‍ഷക റാലിക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. ബിജെപിയുമായി എതിര്‍പ്പുള്ള എല്ലാ സംഘടനകള്‍ക്ക് പുറമേ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്ന് ചില സര്‍പ്രൈസുകളും രാഹുല്‍ തയ്യാറാക്കുന്നുണ്ട്. പദയാത്രകള്‍ അടക്കമുള്ളവയാണ് കര്‍ഷക റാലിയുടെ ഭാഗമാകുന്നത്. അതേസമയം എതിര്‍പ്പുകള്‍ ഉയര്‍ന്ന മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും കര്‍ഷകര്‍ കോണ്‍ഗ്രസിന്റെ റാലിക്കെത്തും.

എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കു എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. ഇതിലൂടെ ഏതെങ്കിലും സംസ്ഥാനത്ത് കര്‍ഷകരുമായി അടുപ്പം സ്ഥാപിക്കാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും തകര്‍ക്കുക കൂടിയാണ് ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാര്‍ഷിക വരുമാനം നേരിട്ട് കര്‍ഷകര്‍ക്ക് ലഭിക്കുന്ന സംവിധാനം മോദി നടപ്പാക്കാനൊരുങ്ങുകയാണ്. വായ്പ എഴുതി തള്ളുന്നതിനേക്കാള്‍ ഗുണകരം പണം നേരിട്ട് ലഭിക്കുന്നതാണെന്ന് മോദി കരുതുന്നുണ്ട്. ഇതിനെ പൊളിക്കാനാണ് മെഗാ റാലിയുമായി രാഹുല്‍ എത്തുന്നത്.

രാഹുലിന്റെ റാലി

രാഹുലിന്റെ റാലി

കോണ്‍ഗ്രസിന്റെ കരുത്ത് പ്രകടിപ്പിക്കാന്‍ കര്‍ഷകരെ സംഘടിപ്പിച്ചുള്ള റാലി കോണ്‍ഗ്രസ് നടത്തുന്നത്. ഫെബ്രുവരി മൂന്നിനാണ് റാലി. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ആര്‍ജെഡി, ആര്‍എല്‍എസ്പി എന്നിവരും റാലിക്കെത്തും. ഇരുപാര്‍ട്ടികളുടെയും നേതാക്കളായ തേജസ്വി യാദവും ഉപേന്ദ്ര കുശ്വാഹയും രാഹുലിന് പിന്തുണയറിയിക്കുകയും, റാലിക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട. ബിജെപിയെയും നിതീഷിനെയും നേരിടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തന്ത്രം മാറ്റുന്നത്.

വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും

വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും

മോദിക്കെതിരെ വലിയൊരു പടയെ ഇറക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്ന് കര്‍ഷകരെ എത്തിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി ദേശീയ ശ്രദ്ധ നേടിയ കര്‍ഷകരാണ് പട്‌നയിലെ റാലിക്കെത്തുന്നത്. ഇത് വലിയൊരളവില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. അതേസമയം ബിജെപിയുടെ കിസാന്‍ ഭീമ യോജന അധികാരത്തിലെത്തിയാല്‍ റദ്ദാക്കുമെന്ന വാഗ്ദാനമാണ് രാഹുല്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.

കോണ്‍ഗ്രസിന്റെ കര്‍ഷക സെല്‍

കോണ്‍ഗ്രസിന്റെ കര്‍ഷക സെല്‍

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷക സെല്‍ രുപീകരിച്ചിരിക്കുകയാണ്. മുന്‍ എംപി നാനാ പട്ടോലെയ്ക്കാണ് കര്‍കഷക സെല്ലിന്റെ ചുമതല. രണ്ട് ദിവസത്തെ പദയാത്രയാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇത് ജനുവരി 25ന് ആരംഭിക്കും. പട്ടോലെ മഹാരാഷ്ട്ര ബിജെപിയുടെ നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്നു. നിലവില്‍ കിസാന്‍ ഖേത് മസ്ദൂര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ്. ജനുവരി 30ന് ദില്ലിയില്‍ 15000 കര്‍ഷകരുടെ റാലിയാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

ചമ്പരണില്‍ തുടക്കം

ചമ്പരണില്‍ തുടക്കം

ചമ്പരണില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ റാലിയുടെ തുടക്കം. ജനുവരി 25നാണ് തുടക്കം. കര്‍ഷക പ്രക്ഷോഭങ്ങള്‍ പ്രശസ്തമായ സ്ഥലമാണ് ചമ്പരണ്‍. 5000 കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും. ഇത് ചമ്പരണില്‍ നിന്ന് മാത്രമുള്ള കര്‍ഷകരായിരിക്കും. രാജ്യത്തൊട്ടാകെ ഇതിന് പിന്നാലെ കര്‍ഷക റാലി നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെ പ്രഖ്യാപിച്ചു. രാഹുലും ഈ റാലികളില്‍ പങ്കെടുക്കും. ജനുവരി 30നാണ് തുടക്കം.

കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍

കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍

കോണ്‍ഗ്രസ് കര്‍ഷക സംരക്ഷണത്തിനായി 15 നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് മോദി നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ട് ആ പേരില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത തുക ഏര്‍പ്പാടാക്കാനാണ് രാഹുലിന്റെ നിര്‍ദേശം. വരള്‍ച്ചയും വെള്ളപ്പൊക്കവും കാരണം കര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ അവയെ മറികടക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നാണ് ഉന്നയിച്ചിരിക്കുന്ന ആവശ്യം.

കാര്‍ഷിക കടങ്ങള്‍

കാര്‍ഷിക കടങ്ങള്‍

കാര്‍ഷിക വായ്പകളും കടങ്ങളും ഒഴിവാക്കണമെന്ന് കോണ്‍ഗ്രസിന്റെ നിര്‍ദേശത്തില്‍ പറയുന്നു. കാര്‍ഷിക നഷ്ടം സംഭവിച്ചാല്‍ ഒരേക്കറിന് 15000 രൂപ എന്ന നിരക്കില്‍ നല്‍കണമെന്നാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് കമ്മീഷന്‍ എന്നിവയും നിര്‍ദേശങ്ങളിലുണ്ട്. കര്‍ഷകരുടെ മക്കള്‍ക്ക് ജോലി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും രാഹുലിന്റെ പട്ടികയിലുണ്ട്. ജനുവരി 21നാണ് ഈ പട്ടിക പ്രധാനമന്ത്രിക്ക് നല്‍കിയത്.

ബിജെപി കുരുക്കില്‍

ബിജെപി കുരുക്കില്‍

കര്‍ഷകര്‍ ഇത്രയും നാള്‍ അനുഭവിച്ച പ്രതിസന്ധികള്‍ കൃത്യമായി പഠിച്ച് കൊണ്ടായിരുന്നു രാഹുല്‍ പട്ടിക തയ്യാറാക്കിയത്. ഇത് നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ബിജെപിക്കറിയാം. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ കര്‍ഷക മേഖലയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ രീതിയില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ രാഹുലിന് സാധിക്കും. കര്‍ഷക വോട്ട് ലഭിക്കണമെങ്കില്‍ ഇതില്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കേണ്ടി വരും. അത് അസാധ്യമാണ്.

പ്രിയങ്കാ ഗാന്ധിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങുന്നു... മത്സരിപ്പിക്കാന്‍ സമ്മര്‍ദം ശക്തം!!

കാവിക്കോട്ടയില്‍ വിള്ളല്‍; ഗുജറാത്തില്‍ മുന്‍ബിജെപി മന്ത്രിയടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

English summary
rahul gandhi to reach out to farmers with kisan rally in patna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X