കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറും; ടൈസ് നൗ-സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്!

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറുമെന്ന് ടൈംസ് നൗ-സിഎൻഎസ് എക്സിറ്റ് പോൾ ഫലം. 119 നിയമസഭ നിയോജക മണ്ഡലത്തിൽ 66 സീറ്റിലും ടിആർഎസ് ജയിച്ചു കയറും. കോൺഗ്രസ്-ടിഡിപി-സിപിഐ-ടിജെപി സഖ്യം 37 സീറ്റുകളിൽ വിജയിക്കുമ്പോൾ ബിജെപിക്ക് ഏഴ് സീറ്റ് മാത്രമാണ് എക്സിറ്റ് പോൾ സർവ്വെ ഫലം പ്രവചിക്കുന്നത്.

<strong>ഒവൈസിയുടെ കാലില്‍ത്തൊട്ട് വന്ദിക്കുന്ന മോദി, 15 ലക്ഷം ചെലവിൽ മേക്കപ്പ്, ഏറ്റവും ചെലവായ വ്യാജവാർത്തകൾ</strong>ഒവൈസിയുടെ കാലില്‍ത്തൊട്ട് വന്ദിക്കുന്ന മോദി, 15 ലക്ഷം ചെലവിൽ മേക്കപ്പ്, ഏറ്റവും ചെലവായ വ്യാജവാർത്തകൾ

സംസ്ഥാന ചരിത്രത്തിലെ രണ്ടാമത് നിയമസഭാ രൂപീകരണത്തിനായി തെലങ്കാനയിലെ ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 119 അസംബ്ലി മണ്ഡലങ്ങളിലേക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. സിപിഐ, ടിഡിപി എന്നി കക്ഷികളുമായി സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് തനിച്ചാണ് മത്സരിച്ചത്.

TRS

സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചന്ദ്രശേഖരറാവിവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് വികസന തുടര്‍ച്ചക്ക് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ടിആര്‍എസ്. കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

English summary
Telangana Assembly election exit-poll result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X