കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സർക്കാരിനെ വിടാതെ രാഹുൽ ഗാന്ധി, 'ഒരു പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയിരിക്കും'

Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന് വേണ്ടി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളിലേയും ഇന്ത്യയിലെയും കണക്കുകളുടെ ഗ്രാഫ് നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഒരു പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയിരിക്കും എന്നാണ് ഗ്രാഫിനൊപ്പം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

Recommended Video

cmsvideo
Rahul Gandhi Roasts Centre For Failed Lockdown | Oneindia Malayalam

കൊവിഡ് കേസുകള്‍ ഉയരുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ എന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചത്. സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ കണക്കുകളോടാണ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ കണക്കുകള്‍ താരതമ്യം ചെയ്യുന്നത്.

modi

ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിന് ശേഷം ഈ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ് ഉണ്ടായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ലോക്ക്ഡൗണ്‍ കൊവിഡ് നിയന്ത്രണത്തിന് രാജ്യത്തെ സഹായിച്ചിട്ടില്ല എന്നാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന വാദം. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം കൊവിഡ് നിയന്ത്രിക്കാനായി എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാമത് എത്തിയിരിക്കുകയാണ് ഇന്ത്യ. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമതുളളത്. നേരത്തെയും ലോക്ക്ഡൗണിന് എതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയം ആണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ലോകമഹായുദ്ധത്തിന്റെ കാലത്ത് പോലും ഇത്തരമൊരു അവസ്ഥയിലൂടെ രാജ്യം കടന്ന് പോയിട്ടില്ല.

രാജീവ് ബജാജുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കപ്പെട്ടത്. ദരിദ്രരേയും തൊഴിലാളികളേയും ആണ് ഈ ലോക്ക്ഡൗണ്‍ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡിന് എതിരായ പോരാട്ടം സംസ്ഥാനങ്ങളെ ഏല്‍പ്പിക്കണമായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇപ്പോൾ ഏറെ വൈകിയ ശേഷം കേന്ദ്ര സർക്കാർ പിന്മാറിയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്! ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്!

തയ്യാറെടുത്ത് കോൺഗ്രസ്, ആം ആദ്മി പാർട്ടിക്ക് സിദ്ദുവിനെ വിട്ടുകൊടുക്കില്ല! പ്രശാന്ത് കിഷോർ വരും!തയ്യാറെടുത്ത് കോൺഗ്രസ്, ആം ആദ്മി പാർട്ടിക്ക് സിദ്ദുവിനെ വിട്ടുകൊടുക്കില്ല! പ്രശാന്ത് കിഷോർ വരും!

ഭാര്യയെ ബീച്ചിലെത്തിച്ച് സുഹൃത്തുക്കളെ കാണിച്ചു, പണം വാങ്ങി! കഠിനംകുളം പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ!ഭാര്യയെ ബീച്ചിലെത്തിച്ച് സുഹൃത്തുക്കളെ കാണിച്ചു, പണം വാങ്ങി! കഠിനംകുളം പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ!

English summary
"This is what a failed lockdown looks like'' Tweets Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X