കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അമ്മയോട് പിണങ്ങി നാടുവിട്ടു... ഇനി വരില്ലേ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് രാഹുല്‍ ഗാന്ധി എങ്ങോട്ടാണ് പോയത്. പലപ്പോഴും അവധിയെടുക്കാതെ തന്നെ രാഹുല്‍ അപ്രത്യക്ഷനാകാറുണ്ടല്ലോ... പിന്നെയിപ്പോള്‍ എന്താണ് ഒരു അവധിയെടുക്കല്‍?

ഇന്ത്യയില്‍ കണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, എല്ലാവരും ഈ ചോദ്യം ചോദിക്കുന്നുണ്ട്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയും ആയ സോണിയ ഗാന്ധിയോട് പിണങ്ങിയാണ് രാഹുല്‍ രാpd/x വിട്ട് പുറത്ത് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെ പ്രശ്‌നങ്ങളൊന്നും ല്ല കാരണം. പ്രശ്‌നം രാഷ്ട്രീയം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ തനിക്ക് പഴയതുപോലെ വിലയില്ലെന്നതാണത്രെ രാഹുലിന്റെ പ്രശ്‌നം. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വികളുടെ മുഴുവന്‍ ഉത്തരവാദിത്തവും രാഹുലിന്റെ തലയിലാണ് വന്ന് വീഴുന്നത്.

പേരിനൊരു ഉപാധ്യക്ഷന്‍

പേരിനൊരു ഉപാധ്യക്ഷന്‍

കാര്യങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ അല്ല. രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ പേരിനൊരു ഉപാധ്യക്ഷന്‍ മാത്രമാണ്. കാര്യങ്ങളെല്ലാം സോണിയ ഗാന്ധിയാണ് തീരുമാനിക്കുന്നത്.

അഭിപ്രായത്തിന് വിലയില്ല

അഭിപ്രായത്തിന് വിലയില്ല

പാര്‍ട്ടിയില്‍ തന്റെ അഭിപ്രായങ്ങള്‍ക്ക ഒരു വിലയും ഇല്ലാത്ത സ്ഥിതിയാണെന്ന് രാഹുല്‍ സോണിയയെ കുറ്റപ്പെടുത്തുന്നു. താന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അമ്മപോലും അംഗീകരിക്കുന്നില്ലെന്നതാണത്രെ രാഹുലിനെ ദേഷ്യം പിടിപ്പിച്ചത്.

അവധി എത്ര നാള്‍

അവധി എത്ര നാള്‍

രണ്ട് ആഴ്ചയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് അവധിയെടുത്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

പോയത് എവിടേക്ക്?

പോയത് എവിടേക്ക്?

രാഹുല്‍ ഗാന്ധി അവധിയെടുത്ത് രാജ്യം വിട്ടു എന്ന് മാത്രമേ മിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയുകയുള്ളൂ. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഏത് രാജ്യത്താണെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.

അമ്മപോലും പിന്തുണക്കാതെ

അമ്മപോലും പിന്തുണക്കാതെ

തന്റെ രാഷ്ട്രീയ നിലാപാടുകള്‍ക്ക് അമ്മയുടെ പിന്തുണ പോലും ലഭിക്കുന്നില്ലെന്ന ദു:ഖം രാഹുലിനുണ്ട്. മോദിയെ പിന്തുണച്ച ജനാര്‍ദ്ദന്‍ ദ്വിവേദിക്കെതിരെ നടപടിയെടുക്കണം എന്ന രാഹുലിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

പരീക്ഷണങ്ങള്‍

പരീക്ഷണങ്ങള്‍

തിരഞ്ഞെടുപ്പുകളില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ രരാഹുല്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയെ അത്തരം രു പരീക്ഷണത്തിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സോണിയയും മറ്റ് നേതാക്കളും.

പ്രസിഡന്റ് ആയി തിരിച്ചുവരാന്‍

പ്രസിഡന്റ് ആയി തിരിച്ചുവരാന്‍

പാര്‍ട്ടിയുടെ ദേശായ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് രാഹുലിന്റെ ഇപ്പോഴത്തെ അവധിയെടുക്ക്ല്‍ എന്നും ചിലര്‍ പറയുന്നുണ്ട്.

 രാഷ്ട്രീയ വിടവാങ്ങല്‍

രാഷ്ട്രീയ വിടവാങ്ങല്‍

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സജീവരാഷ്ട്രീയം രാഹുല്‍ ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെട്ടെന്നൊരു പിന്‍മാറ്റം പ്രശ്‌നമാക്കും എന്നതിനാല്‍ പടിപടിയായി പിന്‍മാറുന്നതിന്റെ ഭാഗമാണ് ഈ അവധിയെടുക്കല്‍ എന്നും പറുന്നു.

തന്ത്രപരമായ പിന്‍മാറ്റം

തന്ത്രപരമായ പിന്‍മാറ്റം

വന്‍ തിരിച്ചുവരവിനായുള്ള തന്ത്രപരമായ ഒരു പിന്‍മാറ്റമായിട്ടും രാഹുലിന്റെ അവധിയെടുക്കലിനെ ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്.

English summary
Why Rahul Gandhi took leave from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X