കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൗമതാപം വര്‍ധിക്കുന്നു, 2021 തീവ്രതയേറിയ ആറാമത്തെ വര്‍ഷം, ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൗമതാപം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2021 ഏറ്റവും ചൂടേറിയ വര്‍ഷങ്ങളിലൊന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭൗമതാപം അളക്കുന്ന ശാസ്ത്രജ്ഞരാണ് ഇക്കാര്യം പുറത്തുവിട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും ആഗോള താപമേറിയ ആറാമത്തെ വര്‍ഷമാണ് 2021. അടുത്ത കാലത്തായി കണ്ടുവരുന്നതാണ് ഈ ഭൗമതാപം വന്‍ തോതില്‍ കൂടുന്ന ട്രെന്‍ഡ്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ഇവര്‍ പറയുന്നു. ദീര്‍ഘകാലം തുടരാനാണ് സാധ്യത. നാസയും, നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ യുഎസ് ഗ്രൂപ്പുകളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. മുമ്പുള്ള താപമേറിയ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ പിന്നില്‍ അല്ല കഴിഞ്ഞ വര്‍ഷം.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മിഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മി

1

ഏറ്റവും താപമേറിയ വര്‍ഷങ്ങളായി 2016, 2020 എന്നിവയെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1800കള്‍ക്ക് ശേഷം വരുന്ന ഏറ്റവും തീവ്രമായ അന്തരീക്ഷ താപമുള്ള വര്‍ഷമാണ് 2021. ആറ് വ്യത്യസ്ത റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ശരിവെക്കുന്നത്. 2018 വര്‍ഷവും ഏറ്റവും താപമേറിയ വര്‍ഷങ്ങളിലൊന്നായിരുന്നു. 2021നൊപ്പം ഈ വര്‍ഷവും ആറാം സ്ഥാനത്തുണ്ടെന്ന് നാസ പറയുന്നു. എന്നാല്‍ എന്‍ഒഎഎ റിപ്പോര്‍ട്ടില്‍ 2021നെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാനിന താപനനില ആകെ താളം തെറ്റിച്ചെന്നും, 2016ല്‍ എല്‍ നിനോ അതിന് ആക്കം കൂട്ടിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാലും 2021 ആണ് താപമേറിയ ലാനിന വര്‍ഷമായി കണക്കാക്കുന്നത്.

2021 വരും വര്‍ഷങ്ങളില്‍ പട്ടികയില്‍ തന്നെ ഉണ്ടാവുമെന്ന് പറയാനാവില്ലെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. വരാനിരിക്കുന്നത് ഇതിലൂം താപമേറിയ വര്‍ഷങ്ങളാവും. അത് അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാമെന്നും കാലാവസ്ഥാ ശാസത്രജ്ഞനായ സീക്ക് ഹോസ്ഫാദര്‍ പറയുന്നു. ബെര്‍ക്ല്‌ലി എര്‍ത്തിലെ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഇവരും 2021 താപമേറിയ വര്‍ഷമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാണുന്ന ട്രെന്‍ഡാണിതെന്ന് ഹോസ്ഫാദര്‍ പറയുന്നു. ആശങ്കപ്പെടുത്തുന്നത് ഇത് ക്രമാതീതമായി ഉയരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യര്‍ കാരണം പ്രകൃതിക്കുണ്ടാവുന്ന മാറ്റങ്ങളാണ് ഈ ഭൗമ താപത്തിന് കാരണമെന്ന് നാസയിലെ കാലാവസ്ഥാ ടീമിലെ ശാസ്ത്രജ്ഞനായ ഗവിന്‍ ഷ്മിഡ്റ്റ് പറഞ്ഞു.

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരുമെന്നും ഷ്മിഡ്റ്റ് പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷം എട്ട് താപമേറിയ വര്‍ഷം കൂടിയായിരുന്നു. 140 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ട് ഡിഗ്രി താപനിലയാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍. വന്‍ തോതില്‍ ഭൗമതാപം ഉയരുന്നതാണ് കാണുന്നത്. 2022 ചൂടേറിയ വര്‍ഷങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉണ്ടാവുമെന്നാണ് പ്രവചനം. ഇതിനാണ് 99 ശതമാനവും സാധ്യത. ഏറ്റവും തീവ്രമായ ചൂടുള്ള വര്‍ഷമായി 2022 മാറാനും സാധ്യതയേറെയാണ്. നിത്യ ജീവിതത്തില്‍ ഇത് ജനങ്ങളെ ബാധിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

യുപിയില്‍ രാഷ്ട്രീയ ചിത്രം മാറ്റി അഖിലേഷ്, ബിജെപി വീഴാന്‍ സാധ്യത ഇങ്ങനെ, വില്ലനാവുക യോഗിയുപിയില്‍ രാഷ്ട്രീയ ചിത്രം മാറ്റി അഖിലേഷ്, ബിജെപി വീഴാന്‍ സാധ്യത ഇങ്ങനെ, വില്ലനാവുക യോഗി

English summary
temperature rises in recent year, 2021 is sixth hottest year ever record says scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X