കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയറിന് ചവിട്ടേറ്റ് കുട്ടിക്ക് മരണം വരെ സംഭവിക്കുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പ്രതി 14 ദിവസം റിമാന്‍ഡില്‍

Google Oneindia Malayalam News

തലശേരി: കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. പ്രതി മുഹമ്മദ് ഷാനിദിനെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷാനിദ് നോ പാര്‍ക്കിംഗിലാണ് കാര്‍ നിര്‍ത്തിയിട്ടതെന്നും കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

1

ചവിട്ടേറ്റ കുട്ടി കരഞ്ഞപ്പോഴാണ് നാട്ടുാകാര്‍ക്ക് സംഭവം മനസിലാകുന്നത്. സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം സി സി ടി വി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യമായത്. നേരത്തെ പൊലീസ് എത്തി പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ പ്രതിയെ വിട്ടയക്കുകയായിരുന്നു. ഇതിന് പൊലീസിനെതിരെ വലിയ വിമര്‍ശനത്തിനിടയാക്കി.

2

സംഭവത്തില്‍ സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഇടപെട്ടിട്ടുണ്ട്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തിയ ശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

3

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മക്കളെ ഓഫീസില്‍ കൊണ്ടുവരാമോ; വന്നാല്‍ സംഭവിക്കുന്നത്, സര്‍ക്കുലര്‍ ഇങ്ങനെസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മക്കളെ ഓഫീസില്‍ കൊണ്ടുവരാമോ; വന്നാല്‍ സംഭവിക്കുന്നത്, സര്‍ക്കുലര്‍ ഇങ്ങനെ

ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു. സംഭവം നടന്നയുടന്‍ വിഷയത്തില്‍ ഇടപെട്ട പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാന്‍ കഴിയുകയില്ല.
ഇക്കാര്യത്തില്‍ നിയമപാലകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

4

സംഭവത്തില്‍ സര്‍ക്കാരിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നാണ് മന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടത്. ഉത്തരേന്ത്യക്കാര്‍ക്കെതിരെ കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന വംശീയ അധിക്ഷേപത്തിന്റെ ബാക്കിപത്രമാണ് തെരുവില്‍ കാണുന്നതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

5

മനുഷ്യത്വം മരവിച്ച ഇത്തരം മനസ്ഥിതിയിലേക്ക് എങ്ങനെയാണ് നമ്മുടെ നാട് പോയതെന്ന് മലയാളി ചിന്തിക്കണം. ഗവര്‍ണര്‍ മുതല്‍ സബ് കലക്ടര്‍ വരെ ഉത്തരേന്ത്യയില്‍ നിന്ന് വരുന്നവര്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍. ആ സമീപനം പുലര്‍ത്തുന്ന മന്ത്രിമാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടില്‍ ജനങ്ങള്‍ ഇങ്ങനെ പെരുമാറുന്നതില്‍ അസ്വാഭാവികതയില്ല.

6

ഉത്തരേന്ത്യക്കാര്‍ അപരിഷ്‌കൃതരെന്ന് വരുത്തിതീര്‍ക്കുന്ന സമീപനത്തില്‍ നിന്നുണ്ടാകുന്ന കാഴ്ചകളാണ് ഇക്കാണുന്നതെന്നും മന്ത്രി പറഞ്ഞു. വംശീയ അധിക്ഷേപം ഭരണഘടനയുടെ അന്തസത്തക്ക് എതിരാണ്. പ്രവാസി തൊഴിലാളികളുടെ സുരക്ഷയും അന്തസും ഉറപ്പാക്കാന്‍ പറ്റാത്ത പിണറായി വിജയന്‍ അവരെ ' അതിഥി തൊഴിലാളി ' എന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

7

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ തൊഴിച്ച് തെറുപ്പിച്ച സംഭവത്തില്‍ കേരളത്തിലെ പൊലീസ് പ്രതിയെ വെറുതെ വിടാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം വിവാദമായപ്പോഴാണ് അയാളെ വീണ്ടും വിളിച്ചു വരുത്തിയത്. നീതിന്യായ നിര്‍വഹണം നടത്താതെ പണക്കാര്‍ക്കും മാഫിയകള്‍ക്കും ഒപ്പമാണ് പൊലീസ്.

8

സി പി എം നേതാക്കളാണ് കേരളത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് അതിക്രമങ്ങള്‍ ഇപ്പോള്‍ വാര്‍ത്ത അല്ലാതായിരിക്കുകയാണ്. എല്ലാ പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിക്ക് ഒറ്റപ്പെട്ട സംഭവമാണ്. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. മുഖ്യമന്ത്രി ഉറങ്ങുകയും പാര്‍ട്ടി നേതാക്കള്‍ പൊലീസിനെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് തലശേരി സംഭവമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

English summary
Accused in remand for kicking six-year-old boy for leaning on car in thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X