കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസി വ്യവസായി പ്രതിയായ പോക്സോ കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ചു

  • By Desk
Google Oneindia Malayalam News

തലശേരി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതലശേരിയിലെ പ്രവാസി വ്യവസായി പ്രതിയായ പോക്സോ കേസിൽ ധർമ്മടം പൊലിസ് അതിവേഗം കുറ്റപത്രം സമർപ്പിച്ചു. തലശേരി കുയ്യാലി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ൻ ഉൾപ്പെടെ മൂന്നു പേർ പ്രതികളായ പീഡനക്കേസിൽ പോലീസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

കിറ്റക്സ് വിവാദം വ്യവസായ സംരഭകരെ കേരളത്തിൽ നിന്നും അകറ്റിയില്ല: മന്ത്രി പി.രാജീവ്കിറ്റക്സ് വിവാദം വ്യവസായ സംരഭകരെ കേരളത്തിൽ നിന്നും അകറ്റിയില്ല: മന്ത്രി പി.രാജീവ്

ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ പീഡന കേസിൽ സമ്പന്നനായ പ്രതിയെ രക്ഷിക്കാനുള്ള ഉന്നത നീക്കങ്ങളെ മറികടന്നാണ് റിക്കാർഡ് വേഗതയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ധർമടം സിഐ എംപി സുമേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (പോക്സോ കോടതി) കുറ്റപത്രം സമർപ്പിച്ചത്.

 16-rape-latest-6

35 സാക്ഷികളുള്ള ഈ കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളും ലൈംഗിക ക്ഷമത സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് അടങ്ങിയ രേഖകളും ഉൾപ്പെടെ നൂറു പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. നേരത്തെ കേസിലെ മൂന്നാം പ്രതിയായ പ്രവാസി വ്യവസായിക്ക് ലൈംഗിക ക്ഷമതയില്ലെന്ന് കാണിച്ച് തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ മെഡിക്കൽ റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു.

പ്രവാസി വ്യവസായിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ പബ്ളിക് പ്രൊസിക്യൂട്ടർ ബീനാ കാളിയത്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 18നാണ് പെൺകുട്ടിയെ തലശേരി ഗുഡ്സ് ഷെഡ് റോഡിലുള്ള ഷറാറ ബംഗ്ളാവിൽ വെച്ചു പ്രവാസി വ്യവസായി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുവന്നാണ് പ്രവാസി വ്യവസായിയെ ഏൽപ്പിച്ചത്.

സ്വന്തമായി വീടില്ലാത്ത ഇവർക്ക് വീടു നിർമ്മിക്കാനുള്ള സ്ഥലവും പണവും പ്രവാസി വ്യവസായി വാഗ്ദ്ധാനം ചെയ്തതായി പൊലിസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെടുകയും ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ധർമ്മടം പൊലിസ് പ്രവാസി വ്യവസായിയെയും ബന്ധുക്കളെയും പ്രതികളാക്കി കൊണ്ടു പോക്സോ കേസെടുക്കുകയുമായിരുന്നു. ഇരയായ പെൺകുട്ടിയുടെ മാത്യ സഹോദരിയുടെ ഭർത്താവ് ഒന്നാം പ്രതിയും മാതൃ സഹോദരി രണ്ടാം പ്രതിയുമാണ്.

 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022: മോദി മുതൽ ഒവൈസി വരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന എട്ട് ഘടകങ്ങൾ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022: മോദി മുതൽ ഒവൈസി വരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന എട്ട് ഘടകങ്ങൾ

നാർകോട്ടിക് ജിഹാദിൽ അടപടലം ട്രോളുകൾ! ലൗ ജിഹാദ് പോലും കണ്ടെത്താത്ത നാട്ടിൽ ഇതെങ്ങനെ സാധിക്കും!!!നാർകോട്ടിക് ജിഹാദിൽ അടപടലം ട്രോളുകൾ! ലൗ ജിഹാദ് പോലും കണ്ടെത്താത്ത നാട്ടിൽ ഇതെങ്ങനെ സാധിക്കും!!!

English summary
Charge sheet submitted in POCSO case expatriate business man accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X