കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നു: ലഹരി മാഫിയക്കെതിരെ തലശേരിയിൽ ജാഗ്രതാ സമിതികൾ

  • By Desk
Google Oneindia Malayalam News

തലശേരി: തലശേരി നഗരത്തിൽ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം ശക്തമാകുന്നു. അതിമാരകമായ ലഹരിമരുന്നുകൾ വിൽപ്പന നടത്തുന്നത് തടയാൻ രാഷ്ട്രിയ പാർട്ടികളും മതസംഘടനകളും സാംസ്കാരിക സംഘടനകളും ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി നഗരത്തിലെ മട്ടാ​മ്പ്ര​ത്ത് യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ റോഡരികിൽമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെത്തുട​ർ​ന്നാ​ണ് ജനകീയ ജാഗ്രതാ സമിതികൾ രൂപികരിക്കപ്പെട്ടത്. നഗരത്തിലും പരിസരങ്ങളിലും ലഹരി വിൽപ്പന നടത്തുന്നവരെ സമിതി നേരിട്ട് പിടികൂടി പൊലിസിൽ ഏൽപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഗള്‍ഫ് ജോലി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ
ഇതിൻ്റെ ഭാഗമായില​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ പ​ത്ത് വ​ർ​ഷം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തു വ​ന്ന​യാ​ളെ ത​ല​ശേ​രി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ വി​ചാ​ര​ണ ചെയ്തു. എ​ന്നാ​ൽ,താ​നി​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽക്കു​ന്നി​ല്ലെ​ന്നും ത​ന്‍റെ മ​ക​ൻ വി​ൽക്കു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ ജ​യ​കീ​യ വി​ചാ​ര​ണ​ക്കി​ടെ വീ​ഡി​യോ​യി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​യാ​ളും ആ​ദ്യ ഭാ​ര്യ​യും മ​ക​നും ഇ​പ്പോ​ഴും ല​ഹ​രി​ക്ക​ട​ത്തി​ൽ സ​ജീ​വ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വിവരം ബംഗളുരു, മൈസൂരു എന്നിവടങ്ങളിൽ നിന്നാണ് തലശേരിയിലേക്ക് ലഹരിയെത്തുന്നത്.

മോദി സര്‍ക്കാറും പിണറായി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണ്? വിമർശനവുമായി ചാമക്കാലമോദി സര്‍ക്കാറും പിണറായി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണ്? വിമർശനവുമായി ചാമക്കാല

ക​ഞ്ചാ​വ്, ബ്രൗ​ൺ ഷു​ഗ​ർ, ഒ​പി​എം തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ളെ​ല്ലാം ത​ല​ശേ​രി​യി​ലെ​ത്തു​ന്ന വ​ഴി​ക​ളും വി​ൽപ്പന ന​ട​ത്തു​ന്ന ആ​ളു​ക​ളു​ടെ പേ​രു​ക​ളും ഇ​യാ​ൾ വിചാരണയ്ക്കിടെ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട് ഇതു വീഡിയോയിൽ പകർത്തി പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ജാഗ്രതാ സമിതി പ്രവർത്തകർ പറഞ്ഞു. നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ല​ഹ​രി മാ​ഫി​യ ത​ല​വ​നെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് കാ​സി​മി, റ​ഫു, മു​ന്ന എ​ന്നി​വ​രാ​ണ് ത​ല​ശേ​രി​യി​ൽ ല​ഹ​രി വി​ല്പ​ന​യി​ൽ. പ്ര​ധാ​നി​ക​ളെ​ന്നും അ​ഴി​യൂ​ർ ചു​ങ്ക​ത്ത് നി​ന്നാ​ണ് ക്ലോ​റോ​ഫോം എ​ത്തു​ന്ന​തെ​ന്നും ല​ഹ​രി മാ​ഫി​യ ത​ല​വ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​യു​ന്നു​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ളും ഇ​യാ​ൾ പ​റ​യു​ന്ന രം​ഗം വീ​ഡി​യോ​യി​ലു​ണ്ട്.

 kannur-map-18

ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ൽ നി​ന്നും തലശേരിന​ഗ​ര​ത്തെ ര​ക്ഷി​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഫൈ​സ​ൽ പു​ന​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ല​ഹ​രി മാ​ഫി​യ​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം നൂറു

ക​ണ​ക്കി​നാ​ളു​ക​ളാ​ണ് തലശേരി നഗരത്തിൽ ല​ഹ​രി വിൽപ്പന നടത്തുന്ന സംഘത്തിലെ ത​ല​വ​നെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് കാ​സി​മി, റ​ഫു, മു​ന്ന എ​ന്നി​വ​രാ​ണ് ത​ല​ശേ​രി​യി​ൽ ല​ഹ​രി വി​ൽ പനയി​ൽ പ്ര​ധാ​നി​ക​ളെ​ന്നും അ​ഴി​യൂ​ർ ചു​ങ്ക​ത്ത് നി​ന്നാ​ണ് ക്ലോ​റോ​ഫോം എ​ത്തു​ന്ന​തെ​ന്നും ല​ഹ​രി വിൽപ്പനക്കാരൻ തന്നെ വളഞ്ഞ് ചോദ്യം ചെയ്ത ജ​ന​ക്കൂട്ടത്തോട് പ​റ​യു​ന്നു​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ളും ഇ​യാ​ൾ പ​റ​യു​ന്ന രം​ഗവുംവീ​ഡി​യോ​യി​ലു​ണ്ട്. തലശേരിയിലെ യുവതലമുറ കഞ്ചാ​വി​നും ബ്രൗ​ൺ ഷു​ഗ​റി​നു​മൊ​പ്പം ല​ഹ​രി കൂ​ട്ടാ​ൻ മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മോ​ർ​ഫി​ൻ ഗു​ളി​ക​ക​ൾ മ​ല​ബാ​റി​ൽ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മോ​ർ​ഫി​ന് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്.

ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും മോ​ർ​ഫി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ ഓ​ൺ​ലൈ​ൻ ഫാ​ർ​മ​സി​യു​ടെ മ​റ​വി​ലാ​ണ് മോ​ർ​ഫി​ൻ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ബേ​ക്ക​റി വ്യാ​പാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ർ മോ​ർ​ഫി​ൻ ഉ​ൾ​പ്പെ​ടെ​യു​ള ല​ഹ​രി​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള​ള​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തലശേരിയിൽ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ സമ്മേളനവും പദയാത്രയും നടത്തിയിരുന്നു. എഎ റഹീമിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

English summary
Drug usage among youth in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X