കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കര പിടിക്കാന്‍ ബിജെപി രാജഗോപാലിനെ ഇറക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയസാധ്യത ഏറ്റവും അധികുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് രാജഗോപാലിനെ നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് പല പേരുകളും ബിജെപിയ്ക്ക് മുന്നില്‍ ഉയര്‍ന്ന് വന്നിരുന്നു. ഒരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ രാജഗോപാലിനെ തന്നെ മത്സരിപ്പിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

O Rajagopal

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാനാര്‍ത്ഥിയായിരുന്നു രാജഗോപാല്‍. ഒരു ഘട്ടത്തില്‍ അദ്ദേഹം മികച്ച ലീഡും നേടിയിരുന്നു. കേരളത്തില്‍ ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയും ഒ രാജഗോപാല്‍ തന്നെ.

എന്നാല്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന് കീഴിലല്ല അരുവിക്കര നിയമസഭ വരുന്നത്. ആറ്റിങ്ങലിന് കീഴിലാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനെ നിശ്ചയിച്ചതോടെയാണ് രാഷ്ട്രീയ സാഹചര്യം മാറിയത്. പ്രദേശത്ത് സുപരിചിതനായ സി ശിവന്‍കുട്ടിയുടെ പേരായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചത്. എന്നാല്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടാണ് കോര്‍ കമ്മിറ്റി എടുത്തത്. ഇതോടെയാണ് രാജഗോപാലിന്റെ പേര് ഉയര്‍ന്ന് വന്നത്. മത്സരിയ്ക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English summary
Aruvikkara by election: O Rajagopal will be BJP's candidate- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X