കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ അത്യാര്‍ത്തി ഒറ്റദിവസം കൊണ്ടാണ് ഇന്ത്യ തടഞ്ഞത്, ഒരേ രക്തമായതിനാല്‍ താങ്കള്‍ ഇഷ്ടപ്പെടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ധനമനന്ത്രി തോമസ് ഐസക്കിന് തുറന്ന കത്തുമായി ബിജെപി നേതാവ് ബി ഗാപാലകൃഷ്ണന്‍ രംഗത്ത്. തോമസ് ഐസക് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തെ വിമര്‍ശിച്ചായിരുന്നു ബി ഗോപാലകൃഷ്ണന്റെ തുറന്ന കത്ത്. താങ്കള്‍ ഇന്ന് മാത്രുഭൂമി പത്രത്തില്‍ എഴുതിയത് വായിച്ചപ്പോള്‍ ദുഖവും പരിഹാസവും തോന്നിയെന്ന് ഗോപാലകൃഷ്ണ്‍ പറയുന്നു. ലേഖനം ശുദ്ധ അസംബന്ധം എന്ന് തന്നെ പറയട്ടെ . താങ്കളും ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടുകാരും ചേര്‍ന്ന് എഴുതിയ പുസ്തകങ്ങള്‍ക്ക് കടക വിരുദ്ധമാണല്ലൊ താങ്കളുടെ ലേഖനമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

തുറന്ന കത്ത്

തുറന്ന കത്ത്

ധനമന്ത്രി ബഹു: തോമസ് ഐസക്കിനൊരു തുറന്ന കത്ത്.. ബഹു: ഐസക്സാറെ , താങ്കൾധനമന്ത്രിയായി കടം പെരുകിയപ്പോൾ മാർക്സിനെ ഒഴിവാക്കി ജോസഫ് സ്റ്റീഗ്ലീറ്റ്സിനെ ദൈവമാക്കി IMF നെ പുകഴ്ത്തി സാമ്രാജത്യ ദാസനയാത് കഷ്ടം തന്നെ. താങ്കൾ ഇന്ന് മാത്രുഭൂമി പത്രത്തിൽ എഴുതിയത് വായിച്ചപ്പോൾ ദുഖവും പരിഹാസവും തോന്നി. ലേഖനം ശുദ്ധ അസംബന്ധം എന്ന് തന്നെ പറയട്ടെ . താങ്കളും ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടുകാരും ചേർന്ന് എഴുതിയ പുസ്തകങ്ങൾക്ക് കടക വിരുദ്ധമാണല്ലൊ താങ്കളുടെ ലേഖനം.

സാമ്രാജ്യത്വ ദാസനായി

സാമ്രാജ്യത്വ ദാസനായി

ഐഎംഎഫിന്റേയും ലോക ബാങ്കിന്റേയും സാമ്രാജ്യത്വ കാണാചരടുകളെ ഡിക്റ്ററ്റീവ് നോവൽ പോലെ എഴുതി മലയാളികളെ സാമ്രാജ്യത്വ വിരുദ്ധചേരിയിൽ പടവാൾ എടുപ്പിച്ച് നിർത്തിയിട്ട് ധനമന്ത്രിയായപ്പോൾ അങ്ങ് സാമ്രാജ്യത്വ ദാസനായി മാറുന്നതിൽ എനിക്ക് അത്ഭുതമില്ല, കാരണം അമേരിക്കൻ മാമ കമ്പനി സ്പ്രിംഗ്ളിറിന്റേയും സ്വന്തം കുടുംബത്തിന്റേയും സ്വാധീനം താങ്കൾക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്.

 അൾഷിമേഴ്സ്

അൾഷിമേഴ്സ്

എല്ലാ മലയാളികളും അൾഷിമേഴ്സ് പിടിച്ചവരാണന്ന് താങ്കൾ കരുതരുത്. കടം മേടിച്ച് പുട്ട് അടിക്കുന്നതും വെറുതെ കിട്ടിയാൽ കുമ്മായവും അകത്താക്കുന്ന താങ്കളുടെ സ്വഭാവമാണ് ഇന്ത്യൻ ധനമന്ത്രിയുടേത് എന്ന് താങ്കൾ വിചാരിച്ചെങ്കിൽ തെറ്റി. ജോസഫ് സ്റ്റിഗ്ലീറ്റ്സ് പറഞ്ഞപ്പോൾ മാർക്സിനെ മറന്ന് IMF നെ രക്ഷാ ദൈവം ആക്കിയ ഇടത്പക്ഷ ദാർശനികത അല്ലആർഎസ്എസ് പശ്ചാത്തലമുള്ള മോദി സർക്കാരിന്റെ ധനമന്ത്രിക്കുള്ളത്.

പരിഹാസ്യമാണ്

പരിഹാസ്യമാണ്

കോർപ്പറേറ്റുകളുടെ കാര്യം പറഞ്ഞ് മോദി സർക്കാരിനെ അധിക്ഷേപിക്കുന്ന താങ്കൾ ഐഎംഎഫിന്റേ പണം എന്തു കൊണ്ട് ഇന്ത്യ വേണ്ടന്ന് പറഞ്ഞു എന്ന് ചോദിക്കുന്നത് തന്നെ പരിഹാസ്യമാണ്. ഐഎംഎഫ് തരുന്ന സൗജന്യത്തിന് പിന്നിൽ രാജ്യ വിരുദ്ധ കാണാചരടുകൾ ഉണ്ടെന്ന് ഇത്രയും കാലം പറഞ്ഞത് താങ്കളല്ലെ? ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരവും വിദേശ നിക്ഷേപവും ഈ കോറോണകാലത്ത് പോലും കൈ മുതലുള്ള ഇന്ത്യക്ക്
IMF ന്റെ സൗജന്യ SDR ആവശ്യമില്ലന്ന് താങ്കൾക്ക് അറിയാത്തതല്ല.

വിദേശ നാണ്യ ശേഖരം

വിദേശ നാണ്യ ശേഖരം

2020, ഏപ്രിൽ 10 ലെ വിദേശ നാണ്യ ശേഖരം യുഎസ് 46.680 ബില്യൻ ഡോളറാണ്.വിദേശ നിക്ഷേപം കഴിഞ്ഞ വർഷത്തേക്കാൾ 10 % കൂടുതലായിരിക്കുന്നു. ഐഎംഎഫിനെ മറികടന്ന് ഇന്ത്യ നേതൃത്വം വഹിക്കുന്ന പുതിയ ലോക സാമ്പത്തിക ബാങ്ക് NDB എന്ന പേരിൽ ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾ മുൻ ICC ബാങ്ക് ചെയർമാൻ M.V കമ്മത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു. കോറോണക്ക് ശേഷം ശ്രീ ഗ്രീൻ റൂട്ട് എക്കോണമിയെ പ്രോത്സാഹിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

 ഒടുവിലെ ഉദാഹരണം

ഒടുവിലെ ഉദാഹരണം

ഇന്ത്യയെ സംരക്ഷിക്കാൻ ധനമന്ത്രിക്കും മോദി സർക്കാരിനും അറിയാമെന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് 2020 ഏപ്രിൽ 22 ന് ചൈനയുടെ അത്യാർത്തിയെ തടയാൻ ഒറ്റ രാത്രി കൊണ്ട് FDI നയത്തിൽ വരുത്തിയ മാറ്റം. ചൈനീസ് രക്തമായതു കൊണ്ട് താങ്കൾക്ക് ഈ നടപടി ഇഷ്ടപ്പെട്ടില്ലങ്കിലും കമ്മൂണിസ്റ്റ് പങ്കാളി
രാഹുൽ ഗാന്ധി ഇതിനെ പ്രകീർത്തിച്ചത് ഓർമ്മപ്പെടുത്തുന്നു.
കേരളത്തെ രക്ഷിക്കാൻ താങ്കൾക്ക് കഴിയുമൊ എന്നതാണ് പ്രധാന പ്രശ്നം.

എന്നിട്ടാകാം വിമർശനം.

എന്നിട്ടാകാം വിമർശനം.

താങ്കൾ ധനമന്ത്രിയായ ശേഷം ആളോഹരി മലയാളിയുടെ കടബാദ്ധ്യത കോൺഗ്രസ്സ് ഭരണകാലത്ത് 1,57370 രൂപ ആയിരുന്നത് താങ്കൾ വന്നതിന് ശേഷം 213563 രൂപയായി കൂടിയത് താങ്കൾ അറിയുന്നുണ്ടല്ലോ അല്ലെ ? കേന്ദ്ര ധനമന്ത്രിയെ വിമർശിക്കുന്നതിന് മുൻപ് സ്വയം വിമർശനത്തിന് തയ്യാറാകൂ . ലോക ബാങ്കിൽ നിന്നും താങ്കൾ കടം മേടിച്ച പണത്തിന്റെ ചിലവും കണക്കും അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. ആദ്യം അത് പറയൂ സാറെ എന്നിട്ടാകാം വിമർശനം.

English summary
BJP Leader B Gopalakrishnan Criticizes Finance Minister Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X