കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതി: കേരളത്തില്‍ ബിജെപിക്കാര്‍ക്ക് തന്നെ സംശയങ്ങള്‍ ബാക്കി, തുറന്നു പറഞ്ഞ് നേതാക്കള്‍

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ BJPക്കാര്‍ക്ക് തന്നെ CAA എന്തെന്ന് മനസ്സിലായിട്ടില്ല | Oneindia Malayalam

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ മറികടക്കാന്‍ ദേശീയ തലത്തില്‍ തന്നെ വലിയ പ്രചാരണമാണ് ബിജെപി നടത്തി വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതലുള്ള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതിയില്‍ തങ്ങളുടെ വാദങ്ങള്‍ വിശദീകരിച്ചു കൊണ്ട് വീട് കയറിയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

ദേശീയ തലത്തിലുള്ള പ്രചാരണത്തിന്‍റെ ഭാഗമായി കേരളത്തിലും ബൂത്തുകള്‍ കേന്ദ്രീകരിച്ച് ബിജെപി ഗൃഹസന്ദര്‍ശന പരിപാടികള്‍ നടത്തി വരികയാണ്. എന്നാല്‍ ഈ പ്രചാരണ രീതികള്‍ കേരളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തുടക്കം പാളി

തുടക്കം പാളി

പൗരത്വ നിയമഭേദഗതിയില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാനത്ത് നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് പാര്‍ട്ടി വലിയ ക്ഷീണമായിരുന്നു. വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയിലെ വിയോജിപ്പ് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ വ്യക്തമാക്കി.

ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയത്

ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയത്

നിയമഭേദഗതിയില്‍ നിന്ന് ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ കേന്ദ്രമന്ത്രിയോട് വ്യക്തമാക്കി. ഇതിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവും നിയമത്തിലെ ആശങ്ക കേന്ദ്ര മന്ത്രിയെ അറിയിച്ചിരുന്നു.

വീട്ടില്‍ വരേണ്ട

വീട്ടില്‍ വരേണ്ട

ഇതോടൊപ്പമാണ് പൗരത്വ നിയമഭേദഗതിയില്‍ വിശദീകരണവുമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ വരേണ്ടതില്ലെന്ന പ്രചാരണവും കേരളത്തില്‍ ശക്തമായത്. 'ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം എന്ന പൂര്‍ണ്ണബോധ്യം ഞങ്ങള്‍ക്കുണ്ട്.. ഇതിനെ അനുകൂലിച്ച് വിവരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല'-എന്ന പോസ്റ്ററുകള്‍ വീടുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

കേരളത്തില്‍ ഏശുന്നില്ല

കേരളത്തില്‍ ഏശുന്നില്ല

ഇതേസമയം തന്നെയാണ് പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പ്രചാരണം കേരളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പാര്‍ട്ടിക്കാര്‍ക്ക് പോലും സംശയങ്ങള്‍ മാറിയിട്ടില്ലെന്നും ആദ്യം അവരെയാണ് ബോധവത്കരിക്കേണ്ടെന്നും കേന്ദ്ര നേതൃത്വം വെളിപ്പെടുത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേതൃയോഗത്തില്‍

നേതൃയോഗത്തില്‍

കൊച്ചിയില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുത്ത കേന്ദ്ര സഹസംഘടനാ ജനറല്‍ സെക്രട്ടറി ശിവപ്രകാശും ജിവിഎല്‍ നരസിംഹറാവും എംപിയുമായി പ്രചാരണമെന്നും കേളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഏത് ചോദ്യത്തിനും

ഏത് ചോദ്യത്തിനും

നിയമത്തിനെതിരെ ഭരണ, പ്രതിപക്ഷ സംഘടനകള്‍ യോജിച്ച് നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടിക്ക് കഴിയുന്നില്ല. ജനങ്ങളുടേയും രാഷ്ട്രീയ എതിരാളികളുടേയും ഏത് ചോദ്യത്തിനും ഉത്തരം പറയാന്‍ ബിജെപി നേതാക്കള്‍ക്ക് സാധിക്കണം. മുസ്ലിം ജനവിഭാഗത്തിനിടയില്‍ വലിയ ആശങ്കയുണ്ടെന്ന യോഗത്തിലുയര്‍ന്ന വികാരവും കേന്ദ്ര നേതൃത്വം അംഗീകരിച്ചു.

വിശ്വാസം വീണ്ടെടുക്കണം

വിശ്വാസം വീണ്ടെടുക്കണം

മുസ്ലിംങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ പാര്‍ട്ടിനേതാക്കള്‍ ഒന്നടങ്കം ശ്രമിക്കണമെന്നും ഇപ്പോഴത്തെ പോരായ്മ മറികടക്കാന്‍ ഈ മാസം പൂര്‍ണമായും ഉപയോഗിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, സിഎഎ, എന്‍ആര്‍സിയും സംബന്ധിച്ച് എന്തെങ്കിലും വീണ്ടുവിചാരം കേന്ദ്രത്തിനുണ്ടോയെന്ന സൂചനയും ഇരുനേതാക്കളും നല്‍കുന്നില്ല.

കേന്ദ്ര നിര്‍ദ്ദേശം

കേന്ദ്ര നിര്‍ദ്ദേശം

നിയമത്തെ കുറിച്ച് ജനങ്ങല്‍ക്കിടയിലുള്ള ആശങ്ക അകറ്റാന്‍ പരമാവധി വീടുകളിലെത്തി പ്രചാരണം നടത്താനാണ് സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിയോജക മണ്ഡലം, പഞ്ചായത്ത്-ജില്ലാതലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താനും നിര്‍ദ്ദേശം ഉണ്ട്.

അമിത് ഷാ വരുന്നു

അമിത് ഷാ വരുന്നു

നിയമത്തെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിന് ബൂത്തുതലത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സദാനന്ദ ഗൗഡ, അരുണ്‍ സിങ് തുടങ്ങിയ നേതാക്കളും ഈ മാസം കേരളത്തിലെത്തുന്നുണ്ട്.

അഭ്യൂഹങ്ങള്‍

അഭ്യൂഹങ്ങള്‍

അതേസമയം തന്നെ, ശിവപ്രകാശിനെ കേരളത്തിലെ നേതൃയോഗത്തിലേക്ക് ആദ്യമായി അയച്ചതിനേക്കുറിച്ചും സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. ഉത്തര്‍പ്രദേശിലും ബംഗാളിലും പാര്‍ട്ടിയുടെ സംഘടനാ ശക്തി കെട്ടിപടുക്കാന്‍ ആര്‍എസ്എസ് നേരത്തെ നിയോഗിച്ച വ്യക്തിയായിരുന്നു ശിവപ്രകാശ്.

ആകാശത്ത് തീ ഗോളം; ഉക്രൈന്‍ വിമാനം തകര്‍ത്തത് ഇറാന്‍ മിസൈല്‍? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്ആകാശത്ത് തീ ഗോളം; ഉക്രൈന്‍ വിമാനം തകര്‍ത്തത് ഇറാന്‍ മിസൈല്‍? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്

 കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ് കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ്

English summary
bjp's pro caa campaign in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X