ഫഹദിനെ വച്ച് തട്ടിപ്പ്..അയാളെ പിടിക്കാതെ പോലീസിന്റെ 'ഒളിച്ചുകളി', കാരണം ഉന്നത ഇടപെടല്‍ ?

  • By: Sooraj
Subscribe to Oneindia Malayalam

ആലപ്പുഴ: പ്രമുഖ നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച വ്യാജ പരസ്യം നല്‍കിയ കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിനു ഇതു വരെ സാധിച്ചില്ല. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് അയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കാത്തത് വിവാദമായിട്ടുണ്ട്.

ഖത്തറിന് ഇനി സ്വന്തം വഴി; യുഎഇയെയും സൗദിയെയും പൂര്‍ണമായും ഒഴിവാക്കി, ദുബായ് തകരും!!

കോഴിക്കോട് കുറ്റ്യാടിയില്‍ ലീഗ് ഓഫീസിനു നേരെ ബോംബേറ്!! ആക്രമണത്തിന് പിന്നില്‍...

പ്രതി അയാള്‍

പ്രതി അയാള്‍

കൊച്ചി സ്വദേശിയായ ശരത് ചന്ദ്രനെന്ന ആളുടെ ഫോണില്‍ നിന്നാണ് വ്യാജ പരസ്യം വന്നതെന്നു സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പരസ്യം ഇങ്ങനെ

പരസ്യം ഇങ്ങനെ

ഫഹദ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമയിലേക്കു ആളെ ആവശ്യമുണ്ടെന്ന പരസ്യമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രതി പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്നു ഫഹദിന്റെ അച്ഛനും സംവിധായകനുമായ ഫാസില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്

അറസ്റ്റ് വൈകാന്‍ കാരണം

അറസ്റ്റ് വൈകാന്‍ കാരണം

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇപ്പോള്‍ പോലീസ്. എന്നാല്‍ പ്രതിക്കായി ചില പ്രമുഖര്‍ സമ്മര്‍ദ്ദവുമായി എത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്ന് ആരോപണമുണ്ട്.

എന്തിനു ഭയക്കണം

എന്തിനു ഭയക്കണം

ഈ പരസ്യം പ്രചരിപ്പിച്ചയാള്‍ക്കു ദുരുദ്ദേശമില്ലെങ്കില്‍ എന്തുകൊണ്ടാണ് അയാള്‍ പോലീസിനു മുന്നില്‍ നേരിട്ടെത്തി ഇക്കാര്യങ്ങള്‍ വിശദീകരിക്കാത്തതെന്ന് ഫാസില്‍ ചോദിക്കുന്നു.

പേര് മാറ്റിയതില്‍ ദുരൂഹത

പേര് മാറ്റിയതില്‍ ദുരൂഹത

അയാളുടെ ഫോണിലേക്ക് താന്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയ്യാറായില്ലെന്നു ഫാസില്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍ ട്രൂ കോളറില്‍ തിരഞ്ഞപ്പോള്‍ ഫഹദ് എന്ന പേരാണ് കണ്ടത്. ശരത് ചന്ദ്രനെന്നയാള്‍ എന്തിനാണ് ഫഹദെന്നു പേരുമാറ്റിയതെന്ന സംശയത്തിനും ഉത്തരം ആവശ്യമാണെന്നു ഫാസില്‍ പറഞ്ഞു.

English summary
fake ad in the name of fahad fazil.
Please Wait while comments are loading...