കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പറ്റയിലേക്ക് സോണി സെബാസ്റ്റ്യന്‍; സിദ്ധീഖ് വീണ്ടും തഴയപ്പെടുന്നു?, ലക്ഷ്യം ഇരിക്കൂറില്‍ പരിഹാരം

Google Oneindia Malayalam News

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഏറ്റവും വലിയ പൊട്ടിത്തെറിയുണ്ടായ ജില്ലയായിരുന്നു കണ്ണൂര്‍. ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേരത്തെ തന്നെ കോണ്‍ഗ്രസില്‍ തന്നെ വലിയ തര്‍ക്കത്തിന് ഇടം നല്‍കിയിരുന്നു. നാല്‍പ്പത് വര്‍ഷത്തോളം ഇരിക്കൂറില്‍ നിന്നും മത്സരിച്ച് വിജയിച്ച കെസി ജോസഫ് ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥിയെ തേടേണ്ടി വന്നത്. പരമ്പരാഗതമായി എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റ് ഇത്തവണയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഗ്രൂപ്പ് നേതാക്കള്‍ കരുതി. എന്നാല്‍ അതുണ്ടാവാതെ വന്നതോടെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാവുകയായിരുന്നു.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി

ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി

സജീവ് ജോസഫിനെയാണ് കോണ്‍ഗ്രസ് ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയുണ്ടാവാന്‍ തുടങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു എന്നിവര്‍ പാര്‍ട്ടിയിലെ തങ്ങളുടെ പദവികള്‍ രാജിവെച്ച് പ്രതിഷേധം അറിയിച്ചു.

തുടരുന്ന രാജികള്‍

തുടരുന്ന രാജികള്‍

ഇവര്‍ക്ക് പിന്തുണയുമായി കെപിസിസി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, എംപി മുരളി, ഡോ. കെവി ഫിലോമിന, വി എൻ ജയരാജ് എന്നിവരും നിരവധി മണ്ഡലം കമ്മറ്റികളും രാജിവെച്ചതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി. വിജയസാധ്യതയും പ്രാദേശിക പ്രവര്‍ത്തകരുടെ വികാരവും കണക്കിലെടുത്ത് ഇരിക്കൂറില്‍ സ്ഥാനാർഥിയെ തീരുമാനിക്കണമെന്ന പരസ്യ പ്രതികരണവുമായി കെസി ജോസഫ് കൂടി എത്തിയതോടെ പ്രതിഷേധത്തിന് ചൂട് പിടിച്ചു.

 എ ഗ്രൂപ്പ് നേതാക്കള്‍

എ ഗ്രൂപ്പ് നേതാക്കള്‍


ജില്ലയിലെ കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പ്രധാന ഭാരവാഹികളുടെ രാജിയുണ്ടാവുന്നത്. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന സൂചനയുണ്ടായപ്പോള്‍ തന്നെ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രീകണ്ഠപുരത്തെ ബ്ലോക്ക് കമ്മിറ്റി ഓഫിസിനു മുൻപിൽ രാപകള്‍ സത്യാഗ്രഹം നടത്തുകയും ചെയ്തിരുന്നു.

 സോണി സെബാസ്റ്റ്യൻ

സോണി സെബാസ്റ്റ്യൻ


സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നെങ്കിലും സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തുടരുകയാണ് എ ഗ്രൂപ്പ്. ജില്ലയില്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള ഇരിക്കൂർ, പേരാവൂർ, കണ്ണൂർ മണ്ഡലങ്ങളിൽ സമാന്തര കൺവൻഷനുകൾ ചേരാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന സോണി സെബാസ്റ്റ്യൻ വ്യക്തമാക്കുന്നത്.

വിഭാഗീയപ്രവർത്തനം

വിഭാഗീയപ്രവർത്തനം

ഇരിക്കൂറിലെ പ്രശ്നം ജില്ലയിലെ പ്രതിസന്ധിച്ച് മറ്റ് സീറ്റുകളിലും കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന സൂചനയും ഇതോടെ പുറത്ത് വരുന്നു. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറികടാന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നാണ് നേതൃത്വം പറയുന്നു. എന്നാല്‍ സജീവ് ജോസഫ് വിഭാഗീയപ്രവർത്തനം നടത്തുന്നയാളാണെന്നും, സീറ്റ് നൽകിയതിന്‍റെ ഫലം ദുരന്തമായിരിക്കുമെന്നുമാണ് സോണി സെബാസ്റ്റ്യന്‍ പറയുന്നത്.

കെപിസിസി സെക്രട്ടറി സ്ഥാനം

കെപിസിസി സെക്രട്ടറി സ്ഥാനം

പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ തന്നെയാണ് കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറയുന്നു. ഇരിക്കൂറിലെ തര്‍ക്കം കണ്ണൂരില്‍ വിജയ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളിലേക്കും പ്രതിഫലിച്ചാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും. ഇതോടെ പ്രശ്ന പരിഹാരത്തിനായി നേതാക്കള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

കല്‍പറ്റ സീറ്റ്

കല്‍പറ്റ സീറ്റ്

എ ഗ്രൂപ്പിലെ പ്രശ്നം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. സോണി സെബാസ്റ്റ്യന് കല്‍പറ്റ സീറ്റ് നല്‍കിയുള്ള പ്രശ്ന പരിഹാരത്തിനാണ് കോണ്‍ഗ്രസ് ശ്രമം. ഇദ്ദേഹത്തിന് സീറ്റ് ലഭിക്കുന്നതോടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ അയവ് വരുത്താന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ടി സിദ്ധീഖ്

ടി സിദ്ധീഖ്

കല്‍പറ്റയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം സഭാനേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണി സെബാസ്റ്റ്യന്‍ വരുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താനും കഴിയും. അത് മറ്റ് മണ്ഡലങ്ങളിലും ഗുണകരമാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിലവില്‍ കല്‍പറ്റയില്‍ പരിഗണിക്കുന്ന ടി സിദ്ധീഖിനെ ആണെന്നതാണ് പ്രധാന പ്രതിസന്ധി.

സീറ്റ് ലഭിക്കില്ലേ

സീറ്റ് ലഭിക്കില്ലേ

സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സിദ്ധീഖിന് സീറ്റ് ലഭിക്കാതിരിക്കുകയോ അദ്ദേഹത്തിന് പട്ടാമ്പി ഉള്‍പ്പടേയുള്ള മറ്റ് മണ്ഡലങ്ങളിലേക്ക് മാറേണ്ടിയും വന്നേക്കാം. എന്നാല്‍ ഇത്തരമൊരു നീക്കത്തെ കുറിച്ച് സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രഥമ പരിഗണന

പ്രഥമ പരിഗണന

കല്‍പറ്റയിലേക്ക് ഇപ്പോഴും പ്രഥമ പരിഗണന ടി സിദ്ധീഖിന് തന്നെയാണെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങളും അറിയിക്കുന്നത്. എന്നാല്‍ ടി സിദ്ധീഖ് ആയാലും സോണി സെബാസ്റ്റ്യന്‍ ആയാലും പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന് പറഞ്ഞുള്ള പ്രതിഷേധം ശക്തമാക്കുകയാണ് കല്‍പ്പറ്റയിലെ കോണ്‍ഗ്രസ് നേതൃത്വം.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍


അതേസമയം, പ്രശ്നം നിലനില്‍ക്കുന്ന മറ്റ് അഞ്ച് മണ്ഡലങ്ങളിലും കൃത്യമായ ധാരണയില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥിനെതിരെ വലിയ പ്രതിഷേധമാണ് പ്രാദേശിക നേതൃത്വവും മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കുന്നത്. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളാണെങ്കില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Recommended Video

cmsvideo
BJP announces 112 candidates for Kerala Assembly polls | Oneindia Malayalam

English summary
kerala assembly election 2021; Congress also considered Sony Sebastian for Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X