• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎയിൽ കുരുക്ക് മുറുക്കാൻ എൻഐഎ: പിഴവ് കാത്ത് കാത്ത് പ്രതികൾ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കുരുക്ക് മുറുക്കാൻ എൻഐെ. കേസിൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് കേന്ദ്ര ഏജൻസി കോടതിയിൽ വാദിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ 14 ലധികം പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. കസ്റ്റംസിനും എൻഐഎയ്ക്കും എൻഫോഴ്സ്മെന്റിനും പുറമേ ആദായനികുതി വകുപ്പും കേസിൽ അന്വേഷണം നടത്തിവരുന്നുണ്ട്.

ഓണ്‍ലൈനിൽ ഫോട്ടോ കാണിക്കും, ഇഷ്ടപ്പെട്ടാൽ സ്ഥലത്തെത്തിക്കും; പെണ്‍വാണിഭം നടത്തിയ 10 പേർ അറസ്റ്റിൽ

യുഎപിഎ നിലനിൽക്കും

യുഎപിഎ നിലനിൽക്കും

സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമെന്ന് കോടതിയുടെ നിരീക്ഷണം കൂടി പുറത്തുവന്നതോടെ പ്രതികൾക്കെതിരായ കുരുക്ക് മുറുക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. കേസിൽ എൻഐഎയുടെ പിടിയിലായ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. ഇത് കേസിന്റെ മുന്നോട്ടുള്ള ഗതിയ്ക്ക് നിർണ്ണായകമാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

 യുഎപിഎയിൽ നിന്ന് വിട്ടുവീഴ്ചയില്ല?

യുഎപിഎയിൽ നിന്ന് വിട്ടുവീഴ്ചയില്ല?

സ്വർണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കുന്നതും ഭീകരവാദ പ്രവർത്തനം തന്നെയാണെന്നുമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിന് പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ നിർണായക തെളിവുകൾ ഹാജരാക്കാൻ എൻഐയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായത് ഭീകരവാദ ബന്ധത്തിനുള്ള തെളിവ് തന്നെയാണ്. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു എന്നതിമ് തെളിവില്ലെന്ന കോടതിയുടെ പരാമർശം സ്വപ്ന ഉൾപ്പെടെയുള്ള സ്വർണ്ണക്കടക്ക് കേസിലെ കേസിലെ പ്രതികൾക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ്.

cmsvideo
  Pinarayi vijayan's angry to response to Media | Oneindia Malayalam
   പ്രതികളുടെ ഉന്നത ബന്ധം

  പ്രതികളുടെ ഉന്നത ബന്ധം

  സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിലാണ് പ്രതികളുടെ ഉന്നത ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി പരാമർശിച്ചിട്ടുള്ളത്. ഇതോടെ വെള്ളിയാഴ്ച വരെ പ്രതികളെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചെന്നാണ് സൂചന. ഇതോടെ പ്രതികൾക്കെതിരെ കള്ളപ്പണ ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

   ഹവാല പണം

  ഹവാല പണം

  ഹവാല ശൃംഖല വഴി പണം സമാഹരിച്ച് വിദേശത്ത് എത്തിച്ചാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുറമേ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായ ഗൌരവതരതരമായ കുറ്റമാണെന്നും കറ്റംസ് കോടതിയെ ധരിപ്പിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ വിവിധ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ഒമ്പതാം പ്രതി മുഹമ്മദ് അൻവർ, 13ാം പ്രതി എം എ ഷമീം, 14ാം പ്രതി സിവി ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയെയാണ് കസ്റ്റംസ് എതിർത്തത്. തങ്ങൾ നിരപരാധികളാണെന്നും യുഎപിഎ പ്രകാരമുള്ള കേസിൽ തങ്ങൾ പ്രതികളല്ലെന്നുമായിരുന്നു ഇവരുടെ വാദം. ഇവരുടെ ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റിവെച്ചിട്ടുണ്ട്.

   രണ്ട് പേർ കൂടി

  രണ്ട് പേർ കൂടി

  പലരിൽ നിന്നായി പണം ശേഖരിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച ശേഷമാണ് നയതന്ത്ര ചാനൽ വഴി സ്വർണ്ണ എത്തിച്ചിരുന്നതെന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയത്. ഈ സംഘത്തിൽപ്പെട്ട രണ്ട് പേരെക്കൂടി ഇനിയും കസ്റ്റഡിയിലെടുക്കാനുണ്ടെന്നും കേസിൽ പിടിയിലായ മുഹമ്മദ് അൻവ വൻ കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് ചൂണ്ടിക്കാണിച്ച കസ്റ്റംസ് ഇയാൾ കള്ളക്കടത്തിനായി പണം ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ എടക്കാടൻ സെയ്തലവി എന്നയാൾ നൽകിയ മൊഴിയിൽ നിന്നാണ് അൻവറിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുള്ളത്.

  English summary
  Kerala Gold smuggling case: NIA looks on UAPA to trap accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X