കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽജഡെിക്ക് തിരിച്ചടി? 5 ചെറുകക്ഷികളിൽ നറുക്ക് രണ്ട് പേർക്ക് മാത്രം? മന്ത്രിസഭ സാധ്യതകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അവസാന ഘട്ട ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഇടതുമുന്നണി. 17 ന് ഘടകക്ഷികളുമായി ഒരിക്കൽ കൂടി ചർച്ച നടത്തും. അതിന് ശേഷം എൽഡിഎഫ് സംസ്ഥാന സമിതി മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തിരുമാനം കൈക്കൊള്ളും.

ഒരു അംഗങ്ങൾ മാത്രമുളള ചെറുകക്ഷികൾ മന്ത്രിസ്ഥാനത്തിനായി അവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതിൽ രണ്ട് പാർട്ടികൾക്കായിരിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുകയെന്നാണ് റിപ്പോർട്ട്,പുതിയ വിവരങ്ങൾക്ക്

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

ചർച്ചകളിലേക്ക്

ചർച്ചകളിലേക്ക്

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 നാണ്. ഇത് ലക്ഷ്യമിട്ടുള്ള മന്ത്രിസഭ രൂപീകരണ ചർച്ചകളാണ് പുരോഗമിക്കുന്നത്. മുന്നണിയിലെ കൂടുതൽ ഘടകക്ഷികൾ വിജയിച്ച സാഹചര്യത്തിൽ മന്ത്രിസ്ഥാന വീതം വെയ്പ്പ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ വലിപ്പം 21 ൽ കൂടുതല് ആകാൻ പാടില്ലാത്തതിനാൽ പരമാവധി തർക്കങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഫോർമുലയാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്നത്.

സിപിഐയും സിപിഎമ്മും

സിപിഐയും സിപിഎമ്മും

ഇതിൽ ആദ്യ ഘട്ടത്തിൽ സിപിഎമ്മും സിപിഐയും തമ്മിലാണ് ധാരണയെത്തേണ്ടത്. നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് സിപിഐക്കുള്ളത്. റവന്യൂ, ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി ,മൃഗസംരക്ഷണ വകുപ്പുകളാണ് സിപിഐക്കുള്ളത്. ഇതിൽ ഒരു വകുപ്പും വിട്ട് നൽകാൻ സിപിഎഐ തയ്യാറാല്ല.

മന്ത്രിസ്ഥാനം ത്യജിച്ചാൽ

മന്ത്രിസ്ഥാനം ത്യജിച്ചാൽ

അതേസമയം ബന്ധുനിയമന വിവാദത്തിൽ തട്ടി രാജിവെച്ച ഇപി ജയരാജൻ വീണ്ടും മന്ത്രിസഭയിൽ എത്തിയതോടെ സിപിഎമ്മിന് ലഭിച്ച 13ാം മന്ത്രിസ്ഥാനം സിപിഎം ത്യജിക്കാൻ തയ്യാറായാൽ ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് വെയ്ക്കാമെന്നാണ് സിപിഐ നിലപാട്.
എന്നാൽ ഇതിന് സിപിഎം തയ്യാറാകുമോയെന്നതാണ് ഉറ്റുനോക്കുന്നത്.

സാധ്യത ഇല്ല

സാധ്യത ഇല്ല

അഞ്ച് അംഗങ്ങളുള്ള കേരള കോൺഗ്രസിന്റെ ആവശ്യങ്ങൾ പരിഗണിക്കപെടാൻ സാധ്യത ഇല്ല. ഇവർ രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യമാണ് ഉന്നയിച്ചത്. എന്നാൽ ഒന്നിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സൂചന സിപിഎം നൽകിയിട്ടുണ്ട്.അങ്ങനെയെങ്കിൽ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെയായിരിക്കും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുക.

തിരിച്ചടി

തിരിച്ചടി

ഘടകക്ഷികളിൽ തിരിച്ചടി നേരിട്ടേക്കുക എൽജെഡിക്കായിരിക്കും. മൂന്നിടത്ത് മത്സരിച്ച് കൂത്തുപറമ്പിൽ മാത്രം വിജയിച്ച എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകുന്നതിലെ പ്രായോഗിക ബുദ്ധിമിട്ടുകൾ സിപിഎം നേരത്തേ വിശദീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ജനതാദളുമായി ലയനം എന്ന സിപിഎം നിർദ്ദേശം തള്ളിയായിരുന്നു മൂന്ന് സീറ്റുകളിൽ എൽജെഡി മത്സരിച്ചത്. ജെഡിഎസ് രണ്ട് സീറ്റിലും.

കടുത്ത എതിർപ്പ്

കടുത്ത എതിർപ്പ്

ഇതിൽ ജെഡിഎസ് രണ്ട് സീറ്റിൽ വിജയിച്ചു. ജെഡിഎസില്‍ നിന്നും കെ കൃഷ്ണന്‍ കുട്ടി, മാത്യു ടി തോസ് എന്നിവരാണ് ജയിച്ചത്. എൽജെഡിക്ക് സിറ്റിംഗ് സീറ്റായ കൽപ്പറ്റ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. കൽപ്പറ്റയിലെ തോൽവിയിൽ എംവി ശ്രേയാംസ് കുമാറിനെതിരെ പാർട്ടിയിൽ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാതെ വന്നാൽ പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

കേന്ദ്ര നിലപാട്

കേന്ദ്ര നിലപാട്

അതേസമയം ജെഡിഎസ് മന്ത്രിസ്ഥാനം ഉറപ്പിച്ചെങ്കിലും ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ പാർട്ടിയിൽ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.കേന്ദ്രനേതൃത്വം തീരുമാനിക്കട്ടേ എന്ന നിലപാടിലാണ് മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും. രണ്ട് അംഗങ്ങളുള്ള എൻസിപിയിലും സമാന തർക്കങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. എകെ ശശീന്ദ്രനാണ് എൻസിപയിൽ മന്ത്രിസ്ഥാനത്ത് എത്താൻ സാധ്യത കൂടുതൽ.

Recommended Video

cmsvideo
ജില്ലകൾ തുറന്നാൽ മഹാദുരന്തം..2 മാസം അടച്ചിടേണ്ടി വരും | Oneindia Malayalam
 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതിനിടെ കേരള കോൺഗ്രസ് എസിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കാൻ സാധ്യത ഇല്ല. തങ്ങളെ ഒഴിവാക്കില്ലെന്ന പ്രതീക്ഷയാണ് കേരള കോൺഗ്രസ് ബിയും ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎല്ലും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ ആർക്ക് നറുക്ക് വീഴുമെന്ന് അറിയാൻ 17 വരെ കാത്തിരിക്കേണ്ടി വരും.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Only two of the smaller parties may get ministerial berth in pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X