കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പി ജെ കുര്യനെതിരെ നടപടി വേണം': രാഷ്ട്രീയ കാര്യസമിതിയില്‍ ആവശ്യം ഉയര്‍ന്നെന്ന് വിവരം

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെതിരെ നടപടി വേണമെന്ന് ആവശ്യം. ഇക്കാര്യം സംബന്ധിച്ച് ടിഎന്‍ പ്രതാപന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം ഉന്നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സംബന്ധിച്ച് വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ച സമയക്രമം പാലിക്കുന്നതില്‍ വീഴ്ചയുണ്ടെയെന്നും യോഗം വിലയിരുത്തി.

അതേ സമയം കെ വി തോമസ്, പി ജെ കുര്യന്‍ എന്നിവരെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നാണ് പുറത്തുവരുന്നത്. അതേ സമയം ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമതിയില്‍ പി ജെ കുര്യന്‍ പങ്കെടുത്തില്ല. പി.ജെ കുര്യന്‍, കെ.വി തോമസ് എന്നിവരുടെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കെപിസിസിയുടെ നിലപാട്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

1

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പി ജെ കുര്യന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തില്‍ നിന്ന് പിജെ വിട്ടു നിന്നത്. വിട്ടുനിക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും പി ജെ കുര്യന്‍ പറഞ്ഞു. അതേ സമയം പി ജെ കുര്യന്റെ പരാമര്‍ശം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായേക്കുമെന്നും ഈ സാഹചര്യത്തിലാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

2

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങവെയാണ് ഹൈക്കമാന്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിജെ കുര്യന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടായാരിന്നു കുര്യന്റെ വിമര്‍ശനം. കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണം രാഹുലാണെന്ന് കുര്യന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നതിന് തടസ്സം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും പിജെ കുര്യന്‍ ആരോപിച്ചു.

ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പിജെ കുര്യന്‍ വിമര്‍ശിച്ചു. മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കുര്യന്റെ പ്രതികരണം. ജി23 നേതാക്കളും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഉന്നയിച്ചത്. രാഹുലായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം നിയന്ത്രിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

3

ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജിവെച്ചത്. എന്നാല്‍ പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് പലപ്പോഴായി പ്രഖ്യാപിക്കുകയും ചെയ്തു. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം തിരിച്ചുവന്നിരുന്നില്ല. പക്ഷേ പിന്നണിയിലിരുന്ന് കോണ്‍ഗ്രസിനെ നിയന്ത്രിച്ചത് രാഹുലാണെന്ന ആരോപണം പലപ്പോഴും ഉയര്‍ന്നു. അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തുടര്‍ച്ചയായി രാഹുല്‍ അധ്യക്ഷനാവണമെന്ന് ഉന്നയിക്കുകയും ചെയ്തിരുന്നു.

4

രാഹുല്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെയാണ് കൂര്യന്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സ്ഥിരതയില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലേക്ക് വീണപ്പോള്‍ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോയതെന്ന് കുര്യന്‍ പറഞ്ഞു. നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ അകപ്പെട്ട ഒരു കപ്പലിനെ ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന്, കപ്പിത്താനാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ രാഹുല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി ഇതാണ് കോണ്‍ഗ്രസിന് പിന്നിടുള്ള തിരഞ്ഞെടുപ്പുകളില്‍ അടക്കം കനത്ത തിരിച്ചടികള്‍ ഉണ്ടാവാന്‍ കാരണം. ഉത്തരവാദിത്തം ഇല്ലാതിരുന്നിട്ട് കൂടി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.

English summary
recommendation for taking action against pj kurian in political affairs committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X