കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സ്ഥാനാര്‍ഥിയുടെ മുടിമുറിച്ചെന്ന പരാതി വ്യാജം ? പിന്നെ സത്യത്തില്‍ എന്താണ് സംഭവിച്ചത് ?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്തിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ്സ് വനിതാ സ്ഥാനാര്‍ഥിയുടെ മുടിമുറിച്ചെന്ന പരാതി വ്യാജമെന്ന് പോലിസ് നിഗമനം. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും സതികുമാരിക്ക് എതിരെണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ എന്ന് പരാതിക്കാരി പറയുന്നവരാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പോലിസ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതാ കോണ്‍ഗ്രസ്സ് നേതാവായ സതികുമാരിയെ അമരവിള നീറകത്തല ക്ഷേത്രത്തിന് സമീപത്ത് തടഞ്ഞുവച്ച് രണ്ടംഗ സംഘം മര്‍ദ്ദിച്ച് ശേഷം മുടിമുറിച്ച് എന്നായിരുന്നു പരാതി.

haircut

താന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബൈക്കിലെത്തിയ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇതേസമയം സമീപവാസിയായ ഒരു സ്ത്രീ അവിടേയ്ക്ക് എത്തിയിരുന്നുവെന്നും കഴുത്തിനും തലയ്ക്കും അടിയേറ്റ സതികുമാരി പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുവെന്നും സതികുമാരി പോലീസില്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ബലപ്രയോഗത്തിലൂടെ മുടിമുറിച്ചു എന്ന പരാതിയെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒരു തലമുടി പോലും കണ്ടെടുക്കാനായിരുന്നില്ല. പരാതിക്കാരി പറഞ്ഞിരുന്ന സാക്ഷിയായ സ്ത്രീയും ഇക്കാര്യം നിഷേധിച്ചു. അതേസമയം, സതികുമാരി ഇപ്പോഴും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്.

English summary
Women candidates have complained of lies cut of her hair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X