കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജപ്പാൻജ്വരം: വടകരയില്‍ ഒരു മരണം, ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

  • By Desk
Google Oneindia Malayalam News

വടകര: മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരിൽ ജപ്പാൻ ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.തിങ്കളാഴ്ച രാവിലെയോടെയാണ് ചെറിയാട്ടു പുറത്ത് കുഞ്ഞിപ്പാത്തു(68)ജപ്പാൻ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. മരണ സമയത്ത് ജപ്പാൻ ജ്വരമാണെന്ന് സ്ഥിരീകരണമില്ലായിരുന്നു.

മെയ് 26 നാണ് ശക്തമായ തലവേദനയും, ഛർദിയും, ബോധക്ഷയവും ഉണ്ടായത്. ഇതേ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 2ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും നട്ടെല്ലിൽ നിന്നും ദ്രവം കുത്തിയെടുത്ത് മണിപ്പാലിലെ വൈറസ് റിസർച് ഇൻസ്റ്റിട്യൂട്ടിലെക്ക് അയച്ച പരിശോധനാ റിപ്പോർട്ട് ഇന്നലെ ലഭിച്ചതോടെയാണ് ജപ്പാൻ ജ്വരമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചത്.ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി നാനൂറോളം വീടുകളിൽ 15 ടീമായി ബോധവൽക്കരണ പ്രവർത്തനങ്ങളും, കൊതുകു നശീകരണ പ്രവർത്തനങ്ങളും നടത്തി. വയൽ പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന വെള്ളകെട്ടുകളിൽ ജപ്പാൻ ജ്വരം പടർത്തുന്ന ക്യൂലക്സ് കൊതുകുകളെയും കണ്ടെത്തി.വൈകീട്ടോടെ ഈ പ്രദേശങ്ങളിൽ ഫോഗിങ്ങും നടത്തി.

kunjippathu1

ചെരണ്ടത്തൂർ ചിറ,വയൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മലേറിയ ഓഫീസർ കെ.പ്രകാശ് കുമാർ,സോണൽ എന്റമോളജിസ്റ്റ് അഞ്ജു വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പഠനം നടത്തുകയും,കൊതുക് കൂത്താടികളെ ശേഖരിക്കുകയും ചെയ്തു.ഇന്ന്(വ്യാഴം)ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വയലുകളിലെയും,വെള്ളകെട്ടുകളിലേയും കൊതുക് നശീകരണവും,ഇത്തരം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ ജൈവ കീട നാശിനികൾ വിതറുകയും,സ്‌പ്രേയിങ്ങ് നടത്തുകയും ചെയ്യും.തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എച്ച്.എസ്.സലീം മണിമ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്റ്റർ കെ.ബാബു എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഓഫീസിൽ അടിയന്തിര യോഗം ചേരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ,ആരോഗ്യ പ്രവർത്തകർ,ആശാ വർക്കർമാർ,അംഗനവാടി വർക്കർമാർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ സ്ത്രീ ജപ്പാന്‍ ജ്വരത്തെ തുടര്‍ന്ന് മരണമടഞ്ഞു. ചെറിയ ആറ്റുപുറത്ത് കഞ്ഞിപ്പാത്തു(68) ആണ് മരിച്ചത്.

മെയ് 26ന് ശക്തമായ തലവേദനയും, ഛർദിയും, ബോധക്ഷയവും ഉണ്ടായതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 24ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.തിങ്കളാഴ്ച രാവിലെയോടെയാണ് മരണം.സ്ത്രീയുടെ നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത ദ്രവം മണിപ്പാൽ വൈറസ്സ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ അയച്ചതിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചപ്പോഴാണ് ജപ്പാൻ ജ്വരം ബാധിച്ചാണ് മരണമെന്ന് വ്യക്തമായത്.ഭര്‍ത്താവ്: അലി.

Kozhikode
English summary
one death reported due to Japanese encephalitis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X