മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; മലപ്പുറത്ത് മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചു. ചോക്കാട് മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദലി (29) ക്കാണ് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയവരെയാണ് മരിച്ചത്. ഗള്‍ഫില്‍ വച്ച് കൊറോണ ബാധിച്ചിരുന്നു ഇര്‍ഷാദിന്. രോഗം ഭേദമായ ശേഷമാണ് ഇദ്ദേഹം നാട്ടിലെത്തിയതും ക്വാറന്റൈനില്‍ പ്രവേശിച്ചതും. പിന്നീട് രോഗ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ഒരു തവണ രോഗം ഭേദമായ ശേഷം വീണ്ടും രോഗം വന്നത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.

i

Recommended Video

cmsvideo
India begins clinical trial of Covid 19 vaccine called Covaxin | Oneindia Malayalam

ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദലി ഈ മാസം നാലിനാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടെത്തി. ഭക്ഷണവുമായി എത്തിയ ബന്ധുക്കള്‍ ആളനക്കമില്ലാത്തതിനാല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ യുവാവ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. രോഗം സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കാരം നടത്തുക.

ബുധനാഴ്ച നിരവധി കൊറോണ മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി സ്വദേശി നാരായണന്‍, ആലുവ കുന്നത്തുകര സ്വദേശി ബീവാത്തു, കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശി ഖൈറുന്നീസ, കോഴിക്കോട് പള്ളിക്കണ്ടി പികെ കോയട്ടി, കരുനാഗപ്പള്ളി കുലശേഖരപുരം റിഹിയാനത്ത്, കൊല്ലം പൂതക്കുളം സ്വദേശി രാധാകൃഷ്ണന്‍, കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ചയുമായി മരിച്ചത്. നിലവില്‍ കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം 50 കടന്നു.

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

Malappuram
English summary
One more Corona death confirmed in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X