മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാബാ ഷരീഫ് മാത്രമല്ല 3 കൊലപാതകങ്ങള്‍ വേറെയും, പിന്നില്‍ ഷൈബിന്റെ ക്വട്ടേഷന്‍

Google Oneindia Malayalam News

മലപ്പുറം: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും. കേസ് വൈകിപ്പിക്കുന്നു എന്നാണ് പ്രധാന ആരോപണം. കേസിലെ പ്രധാന പ്രതിയായ ഷൈബിന്‍ അഷ്‌റഫിനെതിരായ മറ്റ് പരാതികളിലാണ് അന്വേഷണം വൈകുന്നത്. നിലവില്‍ മലപ്പുറം പോലീസിന്റെ കസ്റ്റഡിയിലാണ് ഷൈബിനുള്ളത്.

കോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജു

മറ്റ് മൂന്ന് പേരുടെ കൊലപാതകത്തില്‍ അടക്കം ഷൈബിന്‍ പങ്കാളിയാണെന്നാണ് വിവരങ്ങള്‍. ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റേത് അടക്കം മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷൈബിനാണെന്നാണ് ആരോപണം. ഹാരിസിനെ ഷൈബിന്‍ തന്നെയാണ് കൊന്നതെന്നും ഹാരിസിന്റെ മാതാവും ആരോപിച്ചിരുന്നു.

1

ഹാരിസിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും അന്വേഷണം നടക്കാതെ പോയതാണ് ഷൈബിന് രക്ഷയായതെന്ന് ഹാരിസിന്റെ കുടുംബം പറയുന്നു. കൂടത്തായിയിലെ കേസിന് സമാനമായ രീതിയില്‍ ഷൈബിന്‍ കൊലപാതക പരമ്പര തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് കൂടെയുള്ളവര്‍ തന്നെയാണ്. ഇതിന്റെ തെളിവുകള്‍ പുറത്ത് വിട്ടെങ്കിലും അന്വേഷണം ഇപ്പോഴും മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ തന്നെയാണ്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഇയാളുടെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിന് പിന്നിലും ഷൈബിനാണെന്ന ആരോപണമാണ് ബന്ധുക്കള്‍ അടക്കം ഉന്നയിച്ചിരിക്കുന്നത്.

2

ഹാരിസിനെയും യുവതിയെയും ഷൈബിന്റെ നിര്‍ദേശപ്രകാരം തങ്ങളാണ് കൊന്നതെന്ന് പോലീസ് പിടിയിലുള്ള നൗഷാദ് അടക്കമുള്ള പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. എന്നാല്‍ അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. വിവിധ ജില്ലകളിലും കര്‍ണാടക, അബുദാബി എന്നിവിടങ്ങളിലുമായിട്ടാണ് കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളത്. അതുകൊണ്ട് മലപ്പുറം പോലീസിന് മാത്രമാണ് അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉന്നതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പോലീസിന് സമ്മര്‍ദമേറുന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിക്കാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
ജഡ്ജിയെ മാറ്റിയാൽ ദിലീപ് മൗനം പാലിക്കില്ലെന്ന് ധന്യ രാമചന്ദ്രന്
3

ഹാരിസ് തന്നെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് കൃത്യമായി വിവരം പോലീസിന് നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഈ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം നടക്കാതെ പോയതാണ് വിനയായതെന്ന് ഹാരിസിന്റെ കുടുംബം പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഹാരിസ് പരാതി നല്‍കിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഹാരിസ് പരാതി നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. കാര്യമില്ലെന്ന് കണ്ടപ്പോഴാണ് സുരക്ഷയ്ക്കായി ഹാരിസ് തോക്കിന് അപേക്ഷ നല്‍കിയിരുന്നു.

4

അതേസമയം ഷൈബിന് പോലീസിന്റെ സഹായവും ലഭിച്ചിരുന്നു. ബത്തേരി സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ സുന്ദരന്‍ അടക്കം പോലീസ് ഉദ്യോഗസ്ഥരും ഷൈബിന്റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു.തെളിവുകളില്ലാതെ കൊലപാതകങ്ങള്‍ നടത്താന്‍ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഷാബാ ഷരീഫ് വധക്കേസില്‍ പിടിയിലാകാനുള്ള അഞ്ച് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം വൈദ്യനെ വെട്ടുനുറുക്കിയ കത്തി വാങ്ങിയ കടയില്‍ കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പും നടത്തി. ബില്ലിന്റെ പകര്‍പ്പും കണ്ടെത്തി.

5

ഒന്നേകാല്‍ വര്‍ഷത്തോളമാണ് പ്രതികള്‍ വൈദ്യനെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചത്. രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദത്തിനിടെ 2020 ഒക്ടോബറിലാണ് ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. കൊലപാതക വിവരം പുറത്തറിഞ്ഞില്ലെങ്കിലും, പ്രതികളും ഷൈബിനും തമ്മില്‍ തെറ്റിപിരിഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തര്‍ക്കം. വീട്ടില്‍ അതിക്രമിച്ച് കയറി ഏഴ് ലക്ഷം രൂപയും ലാപ്‌ടോപ്പും മൊബൈലും കവര്‍ന്നു എന്ന പരാതിയും ,ൈഷബിന്‍ കൂട്ടാളികള്‍ക്കെതിരെ നടല്‍കിയിരുന്നു. പ്രതികള്‍ അറസ്റ്റിലായപ്പോഴാണ് ഷൈബിനില്‍ നിന്ന് ഇവര്‍ക്ക് വധഭീഷണിയുണ്ടെന്ന് അറിഞ്ഞത്.

ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍

Malappuram
English summary
shaba shareef murder: accused shybin ashraf killed 3 more people, but investigation slowing down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X