വീണ്ടും 'തല്ലുമാല'..ഇത്തവണ കൊണ്ടോട്ടിയില്‍; വിദ്യാര്‍ത്ഥികള്‍ പൊരിഞ്ഞ തല്ല്
മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികൾ തമ്മിൽ തല്ല്. കൊണ്ടോട്ടി ബസ്റ്റാന്റിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് തമ്മിൽ തല്ല് നടത്തിയത്. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർത്ഥികളെല്ലാവരും പല സ്കൂളുകളിൽ നിന്നുള്ളവരാണ്. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാരും ബസ് ജീവനക്കാരും ഇടപെട്ടാണ് വിദ്യാർത്ഥികളെ സ്ഥലത്ത് നിന്ന് നീക്കിയത്. ചില വിദ്യാർത്ഥികൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, ചെറിയ കാര്യങ്ങൾക്ക് പോലും തല്ലുനടക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേരള പോലീസ് ഒരു പോസ്റ്റ് ഇട്ടിരുന്നു. മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ പൊലീസ് നൽകുന്നത്. തല്ലുമാല എന്ന സിനിമയുടെ ദൃശ്യങ്ങൾ കൂടി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ആലപ്പുഴയിൽ പപ്പടത്തിന്റെ പേരിൽ നടന്ന തല്ലിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പോസ്റ്റ്.
തല്ല് വേണ്ട സോറി മതി🤗
''ആരാണ് ശക്തൻ..
മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല,
മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ''
Anyway ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ❤️
അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും
ധാരാളം കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications