• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോന്നി മാത്രമല്ല അടൂരും പിടിക്കുമെന്ന് ബിജെപി; ഒന്നും നടക്കില്ലെന്ന് സിപിഎം, പ്രതീക്ഷയോടെ യുഡിഎഫും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലം കോന്നിയാണ്. കോന്നി പിടിച്ചെടുക്കാന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വന്ന് മത്സരിക്കുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കോന്നി കേന്ദ്രീകരിച്ച് വലിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ബിജെപി നടത്തി വന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താനായതോടെ കോന്നിയോടൊപ്പം തന്നെ ജില്ലയില്‍ വിജയ സാധ്യത വെച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് അടൂരും വന്നിരിക്കുകയാണ്. ഇതോടെ പത്തനംതിട്ടയിലെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടിക ഉയരുകയും ചെയ്തു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

 പന്തളം നഗരസഭ ഭരണം

പന്തളം നഗരസഭ ഭരണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ ഭരണം പിടിച്ചെടുത്തതാണ് അടൂരില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ആകെയുള്ള 33 ഡിവിഷനുകളില്‍ പതിനെട്ടിലും വിജയിച്ചായിരുന്നു പന്തളം നഗരസഭാ ഭരണം എല്‍ഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 14 സീറ്റുകള്‍ നേടിയുന്ന എല്‍ഡിഎഫ് ഒമ്പത് സീറ്റിലേക്കും യുഡിഎഫ് അഞ്ച് സീറ്റിലേക്കും ഒതുങ്ങി.

 മുപ്പതിനായിരത്തിലേറെ വോട്ടുകള്‍

മുപ്പതിനായിരത്തിലേറെ വോട്ടുകള്‍

മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് അടൂര്‍. 36628 വോട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ലഭിച്ചത്. വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന സീറ്റില്‍ പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷിനെ രംഗത്ത് ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്.

സുശീല സന്തോഷിനെ

സുശീല സന്തോഷിനെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചുരിങ്ങിയ കാലത്തേക്കാണെങ്കിലും സുശീല സന്തോഷിനെ നഗരസഭ അധ്യക്ഷയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഗരസസഭ ചെയര്‍പേഴ്സണ്‍ എന്നതിനപ്പുറം മണ്ഡലത്തിന്‍റെ പാല ഭാഗങ്ങളിലുമുള്ള പരിപാടികളില്‍ പങ്കെടുത്ത് ഇവര്‍ അടൂരില്‍ സജീവമാണ്.

പന്തളത്തെ വിജയം

പന്തളത്തെ വിജയം

ബിജെപിയുടെ തന്നെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളത്ത് ഉണ്ടായത്. ശബരിമല വിഷയത്തിലെ സമരങ്ങലുടെ ആസൂത്രണ കേന്ദ്രമായിരുന്ന പന്തളത്തെ വിജയം സംഘ്പരിവാറിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ അനൈക്യവും സിപിഎമ്മിന്‍റെ സംഘടനദൗര്‍ബല്യവുമാണ് ബിജെപിക്ക് ഗുണകരമായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ

ഓര്‍ത്തഡോക്സ് സഭയിലെ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണയും ബിജെപിക്ക് ലഭിച്ചിരുന്നു. സുശീല സന്തോഷിനെ അടൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി പകരം ഓര്‍ത്തഡോക്സ് സഭയില്‍ നിന്നുള്ള ഒരാളെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിച്ചുള്ള രാഷ്ട്രീയ നീക്കത്തിനും ബിജെപി തയ്യാറായേക്കും. എന്നാല്‍ പന്തളം നഗരസഭാ ഭരണം ബിജെപി പിടിച്ചെങ്കിലും മണ്ഡലത്തിന്‍റെ ഇടത് ആഭിമുഖ്യമത്തിന് മാറ്റം വന്നില്ലെന്നാണ് ഇടത് അവകാശവാദം.

അടൂരിലെ ലീഡ്

അടൂരിലെ ലീഡ്

പന്തളം നഗരസഭ ഭരണം നഷ്ടമായെങ്കിലും മണ്ഡലത്തില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന് ഉണ്ട്. സിപിഐ മത്സരിക്കുന്ന സീറ്റില്‍ ഇത്തവണ പുതുമുഖങ്ങളെ കൊണ്ട് വരാനാണ് ആലോചന. ചിറ്റയം ഗോപകുമാര്‍ രണ്ട് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ര​ണ്ടു​വ​ട്ടം ജ​യി​ച്ച​വ​രെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ മു​ൻ എംപി ചെങ്ങറ സുരേന്ദ്രന്‍, മുന്‍ അ​ടൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ബാ​ബു ദി​വാ​ക​ര​ന്‍ എന്നിവര്‍ക്കാണ് സാധ്യത.

ചിറ്റയം ഗോപകുമാറിന്

ചിറ്റയം ഗോപകുമാറിന്

മത്സരം കടുപ്പിക്കാന്‍ ചിറ്റയം ഗോപകുമാറിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പന്തളത്ത് പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നകന്നവരെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.

പ്രവര്‍ത്തനം കൂടുതല്‍ സജീവം

പ്രവര്‍ത്തനം കൂടുതല്‍ സജീവം

ഇതിന് മുന്നോടിയായി പൂർവകാല എസ്.എഫ്‌.ഐ നേതാക്കളുടെ സംഗമം പാർട്ടി വിളിച്ചു ചേർത്തത്. പന്തളം എൻഎസ്എസ് കോളജിൽ 1970 മുതൽ പഠനം നടത്തിയ നൂറ്റിയമ്പതിലേറെ എസ്എഫ്ഐ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തു. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് അനുകൂലമായി വോട്ടുകളുടെ ഒഴുക്ക് ഉണ്ടായതെന്ന് വിലയിരത്തുന്ന മേഖലയിലാണ് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നത്.

അടൂരിലെ കോണ്‍ഗ്രസ്

അടൂരിലെ കോണ്‍ഗ്രസ്

കഴിഞ്ഞരണ്ടുവട്ടവും നിലംതൊടാതിരുന്ന അടൂര്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി മോഹികളായി ഇത്തവണയും നിരവധി ആളുകള്‍ രംഗത്ത് ഉണ്ടെങ്കിലും യുവ മുഖത്തിന് പരിഗമന കിട്ടുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എംജി.കണ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ മല്‍സരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വിജയം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വിജയം

ദലിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍റെ പേരും പട്ടികയിലുണ്ട്. എ ഗ്രൂപ്പ് പ്രതിനിധിയായ കണ്ണനുതന്നെയാകും പ്രഥമ പരിഗണന എന്നാണ് വിവരം. കഴിഞ്ഞ തവണ കെകെ ഷാജുവായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 1991 മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചിരുന്ന മണ്ഡലം 2011 ലാണ് കോണ്‍ഗ്രസിന് നഷ്ടമാവുന്നത്.

cmsvideo
  സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

  English summary
  kerala assembly election 2021; BJP says it will win not only Konni but also Adoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X