• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൈപ്പത്തിയും അരിവാൾ ചുറ്റികയും നിമിഷ നേരം കൊണ്ട് ചുവരിൽ; തൃശൂരിലെ ആർട്ടിസ്റ്റ് ദമ്പതികൾ തിരക്കിലാണ്

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വോട്ട് തേടിയുള്ള തിരക്കിലാണ്. എന്നാല്‍ തൃശൂരിലെ ദമ്പതികള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിന്റെ തിരക്കിലാണ്. തൃക്കൂര്‍ സ്വദേശി സജീവന്‍, മിനി ദമ്പതികളാണ് ഇക്കുറി ചുവരെഴുത്തുമായി സജീവമായുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി തിരഞ്ഞെടുപ്പ് കാലമായാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ഈ ദമ്പതികള്‍ തന്നെയാണ് ചുവരെഴുതുന്നത്. തൃക്കൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രധാനമായും ചുവരെഴുത്ത്.

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്; ചുവരെഴുത്ത് തിരക്കിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ

    കൂടാതെ പുത്തൂര്‍ പഞ്ചായത്തിലും ഇവര്‍ ചുവരെഴുത്തിനായി എത്തറുണ്ട്. താമരയും കൈപ്പത്തിയും അരിവാള്‍ ചുറ്റികയും പേരുകളും പലയിടത്തായി വരച്ചു തീര്‍ത്തു. സ്ഥാനാര്‍ത്ഥികള്‍ക്കായി ചുവരെഴുതി പ്രശസ്തനായ സജീവന്‍ തൃക്കൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിയായി രണ്ട് തവണ വിജയിക്കുകയും ചെയ്തിരുന്നു. ഓരോ തവണ എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചാണ് പഞ്ചായത്തംഗമായത്.

    വീട്ടില്‍ വച്ച് ചെയ്യുന്ന വര്‍ക്കുകളില്‍ ഭാര്യ വര്‍ഷങ്ങളായി സഹായിക്കാറുണ്ടെങ്കിലും 15 വര്‍ഷം മുമ്പാണ് ഭര്‍ത്താവിനൊപ്പം ചുവരെഴുത്തിനായി ഇറങ്ങിയത്. പണിക്ക് ആളെ കിട്ടാത്തതും ഭീമമായ കൂലിയുമാണ് ഭാര്യയെ കൂടെ കൂട്ടാന്‍ സജീവനെ പ്രേരിപ്പിച്ചത്. എല്ലാ പാര്‍ട്ടിക്കാരുമായി അടുത്ത ബന്ധം സൂക്ഷി്കുന്ന സജീവന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ തല്‍ക്കാലം രാഷ്ട്രീയം ഉപേക്ഷിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് സാമന്യം ഭേദപ്പെട്ട വരുമാനമുള്ളതിനാല്‍ ഈ ആര്‍ട്ടിസ്റ്റ് ദമ്പതികള്‍ ഇപ്പോള്‍ വലിയ തിരക്കിലാണ്.

    Thrissur

    English summary
    couple from Thrissur busy with wall writing for local body election candidates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X