തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം പെരിയമ്പലം ബീച്ചിനേയും കവര്‍ന്നു: പുന്നയൂര്‍ക്കുളം പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികള്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയക്കെടുതിയും കടലേറ്റവും പെരിയമ്പലം ബീച്ചിനേയും കവര്‍ന്നു. ബീച്ചിനു പകരം ഇപ്പോള്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന കുറച്ച് കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ മാത്രം. ബീച്ചിന്റെ ഉന്നമനത്തിനായി പുന്നയൂര്‍ക്കുളം പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം വെള്ളത്തിലായി. മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി കാറ്റാടിമരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഇവിടെ സഞ്ചാരികള്‍ക്ക് തണലേകി സൗന്ദര്യം നുകരാന്‍ ഇന്ന് ബീച്ചില്ല. കാറ്റാടി മരങ്ങളെല്ലാം കടലെടുത്തതോടെ ബീച്ച് വെറും പൂഴിപരപ്പായി മാറി. തീര സംരക്ഷണത്തോടൊപ്പം കാറ്റാടി മരങ്ങള്‍ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധ ചെലുത്തിയിട്ടില്ല.

periyambalambeach-

പെരിയമ്പലത്തിന്റെ അടുത്തുള്ള അണ്ടത്തോട്, പാപ്പാളി, മന്ദലാംകുന്ന് ബീച്ചുകളിലാണ് ഇപ്പോള്‍ ചെറിയ തോതിലെങ്കിലും കാറ്റാടിമരങ്ങളുള്ളത്. കഴിഞ്ഞവര്‍ഷം ബീച്ചിന്റെ സംരക്ഷണത്തിനായി 15 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. അടുത്തിടെ നിര്‍മിച്ച വയോജന വിശ്രമകേന്ദ്രവും തകര്‍ന്ന് വീഴാറായി.

കടലേറ്റവും പ്രളയക്കെടുതിയും രൂക്ഷമായതോടെ മണല്‍ത്തിട്ടകള്‍ ഇടിഞ്ഞ് ബീച്ചിലെ നിരവധി തെങ്ങുകളും കടപുഴകിവീണു. തീരത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളെല്ലാം കടലെടുത്തു കഴിഞ്ഞു.പഞ്ചായത്ത് നവീകരണത്തിന്റെ പേരില്‍ എല്ലാ വര്‍ഷവും ഫണ്ട് വകയിരുത്തുന്നുണ്ട്. എന്നാല്‍ സംരക്ഷണഭിത്തി കെട്ടാതെ
ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള വികസനപദ്ധതികളെല്ലാംതന്നെ പാഴാവുകയാണ്.

Thrissur
English summary
thrissur local news about periyambalam beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X