തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരമ്പരാഗത മല്‍സ്യമേഖലയിലും ട്രോളിംഗ് നിരോധനം: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പരമ്പരാഗത മല്‍സ്യമേഖലയിലും ട്രോളിംഗ് നിരോധനം വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. മത്സ്യലഭ്യതക്കുറവും, കാലാവസ്ഥ വ്യതിയാനങ്ങളും കാരണം വറുതിയിലായ തീരദേശത്തുള്ള പരമ്പരാഗത മത്സ്യതൊഴിളാളികള്‍ക്ക് ഉത്തരവ് കനത്ത തിരിച്ചടിയായി. ട്രോളിങ് കാലത്ത് വള്ളങ്ങളിലുള്ള മത്സ്യബന്ധനം നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്.

മാസങ്ങള്‍ നീണ്ട വറുതിക്കു ശേഷം കടലമ്മ കനിഞ്ഞപ്പോള്‍ തന്നെ നിരോധനവുമായി കോടതിയും എത്തിയത് തൊഴിലാളികള്‍ക്കു കനത്ത തിരിച്ചടിയാണ്. കോടതി വിധിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന അഭിപ്രായം തീരദേശ മേഖലയില്‍ ശക്തമാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഓരോ വള്ളവും കടലിലേക്ക് ഇറക്കുന്നത്. 40 മുതല്‍ 50 വരെയുള്ള തൊഴിലാളികള്‍ പണിയെടുക്കുന്നുമുണ്ട്. ജൂണ്‍, ജൂലൈ മാസത്തിലാണ് ഇവര്‍ക്ക് കാര്യമായ മീന്‍ ലഭിക്കുകയുള്ളൂ.

Thrissur

ഈ സമയങ്ങളില്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിരോധനം ഏര്‍പ്പെടുത്തിയാല്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ എത്തിപ്പെടുകയെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. നാടന്‍ വള്ളങ്ങള്‍ മേല്‍തട്ടിലെ മത്സ്യങ്ങളാണ് പിടിക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ രീതിയിലുള്ള മീന്‍ കുഞ്ഞുങ്ങളെ പിടിക്കില്ലന്നാണ് ഇവരുടെ പക്ഷം.

എന്നാല്‍ ആഴക്കടലില്‍ ദിവസങ്ങളോളം കിടന്നു അടിത്തട്ടിലെ മീനുകളെ വരെ അരിച്ചെടുക്കുന്ന കപ്പലുകളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. മല്‍സ്യ തെഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Thrissur
English summary
Thrissur Local News about trolling restriction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X