കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് മക്കയിലേക്ക് വരാം; ഉംറ നിര്‍വഹിക്കാം, മഹ്‌റം വേണ്ടെന്ന് സൗദി മന്ത്രി

Google Oneindia Malayalam News

റിയാദ്: പുരുഷ രക്ഷകര്‍ത്താവിന്റെ (മഹ്‌റം) സാന്നിധ്യമില്ലാതെ തന്നെ സ്ത്രീകള്‍ക്ക് മക്കയിലെത്തി ഹജ്ജ്, ഉംറ നിര്‍വഹിക്കുന്നതിന് ഇനി തടമസില്ലെന്ന് സൗദി മന്ത്രി. ഈജിപ്തില്‍ സന്ദര്‍ശനത്തിലുള്ള സൗദിയുടെ ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റാബിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും സൗദി ഇതുംസബന്ധിച്ച് ചില വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. എല്ലാ രാജ്യക്കാര്‍ക്കും പുതിയ രീതിയില്‍ ഉംറ വിസ ഇനി അനുവദിക്കും. സ്ത്രീകള്‍ക്ക് മഹ്‌റം ഇനി നിര്‍ബന്ധമില്ല. കെയ്‌റോയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍.

13

സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടോ സുരക്ഷിതമായ ഹജ്ജ്-ഉംറ സേവന കമ്പനികള്‍ വഴിയോ വനിതകള്‍ക്ക് ഇനി മക്കയിലെത്താം. മാലികി, ഷാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരുടെ വീക്ഷണം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം എടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ കെയ്‌റോയിലെ അല്‍ അസ്ഹറിലുള്ള പണ്ഡിതമാന്മാരും ഇക്കാര്യം ശരിവച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വിഷന്‍ 2030ന്റെ ഭാഗമായി എല്ലാവര്‍ക്കും ഹജ്ജ്-ഉംറ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഹജ്ജ് മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും എഴുത്തുകാരിയുമായ ഫാതിന്‍ ഇബ്രാഹീം ഹുസൈന്‍ പറഞ്ഞു. മഹ്‌റം വേണമെന്ന നിബന്ധന കാരണം ഒട്ടേറെ സ്ത്രീകള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങളില്‍ തടസം നേരിട്ടിരുന്നു. തീര്‍ഥാടനം ചെലവേറിയതുമായി. പുതിയ ഇളവുകള്‍ ഇത്തരക്കാര്‍ക്ക് ആശ്വാസകരമാണെന്ന് ഫാത്തിന്‍ ഇബ്രാഹീം പറയുന്നു.

ഭഗവല്‍ സിങിന് ആ പേര് എങ്ങനെ വന്നു? സൗദി അറേബ്യ പോലും സംശയിച്ചു!! ആദ്യ ഭാര്യക്ക് എന്തുപറ്റിഭഗവല്‍ സിങിന് ആ പേര് എങ്ങനെ വന്നു? സൗദി അറേബ്യ പോലും സംശയിച്ചു!! ആദ്യ ഭാര്യക്ക് എന്തുപറ്റി

തനിച്ചെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വിമാനത്താവളം, തുറമുഖം, മക്കയിലെയും മദീനയിലെയും ഹറമുകള്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും ഫാതിന്‍ ഇബ്രാഹീം പറഞ്ഞു.

ഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ; ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം!! 10 ദിവസം സമയംഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ; ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം!! 10 ദിവസം സമയം

പിതാവ്, ഭര്‍ത്താവ്, മുതിര്‍ന്ന മക്കള്‍, സഹോദരങ്ങള്‍ എന്നിവരാണ് മഹ്‌റം എന്ന ഗണത്തില്‍ വരിക. 45 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് മഹ്‌റം നിര്‍ബന്ധമാണ് എന്നായിരുന്നു നേരത്തെയുള്ള നിയമം. മഹ്‌റമായിട്ടുള്ള പുരുഷന്‍മാര്‍ കൂടെയില്ലെങ്കിലും ഉംറയ്ക്കും ഹജ്ജിനും അനുമതി നല്‍കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സൗദി അറിയിച്ചിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ സ്ത്രീകളെ തനിച്ച് സൗദിയിലേക്ക് തീര്‍ഥാടനത്തിന് അയച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി ഹജ്ജ് വകുപ്പ് മന്ത്രിയുടെ പുതിയ പ്രതികരണം.

English summary
Saudi Latest News: Male Guardians No Required For Women Pilgrims During Hajj, Umrah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X