മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം സ്വന്തമാക്കിയ നേതാവാണ് രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രിയായ കെഎൻ ബാലഗോപാൽ. കൊട്ടാക്കരയിൽ നിന്നും 10814 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെഎൻ ബാലഗോപാൽ വിജയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമാണ്.
പുനലൂർ ശ്രീനാരായണ കോളജ്, തിരുവനന്തപുരം എംജി കോളജ്, ലോ അക്കാദമി, കേരള സർവകലാശാല എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.എം കോം, എൽഎൽഎം ബിരുദധാരിയാണ്.പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ് വിദ്യാർഥി രാഷ്‌ട്രീയ രംഗത്തേക്ക് കെഎൻ ബാലഗോപാൽ കടക്കുന്നത്.
പുനലൂർ എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ പുനലൂർ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയൻ ചെയർമാൻ, എസ്‌എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തി്ച്ചിട്ടുണ്ട്.
പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് ബാലഗോപാൽ മുഴുവൻ സമയ പൊതുപ്രവർത്തകനാകുന്നത്. 1996 ൽ അടൂരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ നിയമസഭ തിരഞ്ഞെടുപ്പി്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരിക്കേയാണ് ബാലഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.2010 മുതൽ 16 വരെയാണ് കെ എൻ ബാലഗോപാൽ രാജ്യസഭാംഗമായി പ്രവർത്തിച്ചത്. സിപിഎമ്മിന്റെ രാജ്യസഭാക്ഷി ഉപനേതാവായിരുന്നു. 2016 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം ലഭിച്ചു. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് മത്സരിച്ചെങ്കിലും ആർഎസ്പി നേതാവ് എൻകെ രാമചന്ദ്രനോട് പരാജയപ്പെട്ടു
തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ നിർണായകമായ പല ഇടപെടലുകളും നടത്തിയ നേതാവാണ് ബാലഗോപാൽ.
യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ കനയത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ കാൽനട ജാഥ വലിയ ചർച്ചയായിരുന്നു. രാജ്യസഭാംഗിമായിരുന്നപ്പോഴും അദ്ദേഹം നിർണായ ഇടപെടലുകൾ നടത്തിയിരുന്നു. ചരക്കുസേവന നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ എതിർപ്പ് ഉയർത്തി നടത്തിയ വാദങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകനായി 1963 ജുലൈ 28 നാണ് ബാലഗോപാൽ ജനിച്ചത്. ഭാര്യ: ആശാ പ്രഭാകരൻ (കോളജ് അധ്യാപിക). മക്കൾ: കല്യാണി, ശ്രീഹരി.
| മുഴുവൻ പേര് | കെഎൻ ബാലഗോപാൽ |
| ജനനത്തീയതി | 28 Jul 1963 (വയസ്സ് 62) |
| ജന്മസ്ഥലം | കലഞ്ഞൂർ,പത്തനംതിട്ട |
| പാര്‍ട്ടിയുടെ പേര് | Communist Party Of India (marxist) |
| വിദ്യാഭ്യാസം | Post Graduate |
| തൊഴില്‍ | Politician |
| പിതാവിന്റെ പേര് | പികെ നാരായണ പണിക്കർ |
| മാതാവിന്റെ പേര് | ഒവി രാധാമണി |
| പങ്കാളിയുടെ പേര് | ണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രിയായ |
| പങ്കാളിയുടെ ജോലി | കോളേജ് അധ്യാപിക |
| മക്കൾ | 1 പുത്രൻ 1 പുത്രി |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.