• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
പിജെ ജോസഫ്

പിജെ ജോസഫ്

ജീവചരിത്രം

കേരള കോണ്‍ഗ്രസ് നേതാക്കളിലെ പ്രമുഖനാണ് പിജെ ജോസഫ്. തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നും 9 തവണ വിജയിച്ചിട്ടുള്ള അദ്ദേഹം വിവിധ സര്‍ക്കാറുകളില്‍ മന്ത്രി സ്ഥാനം വഹിച്ചു. 1968 ലാണ് പിജെ ജോസഫ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നത്. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച പിജെ ജോസഫ് 2016 വരെ 9 തവണയായി ( 1970,1977,1980,1982,1987, 1996, 2006, 2011, 2016 ) തൊടുപുഴയില്‍ നിന്നും വിജയിച്ചു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പിജെ ജോസഫിന് നിയമസഭയിലേക്ക് പരാജയപ്പെടേണ്ടി വന്നത്. പിടി തോമസ് ആയിരുന്നു വിജയി. 1989 ൽ മൂവാറ്റുപുഴയിൽ നിന്നും 1991 ൽ ഇടുക്കിയിൽ നിന്നും ലോകസഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും പിജെ ജോസഫ് പരാജയപ്പെട്ടു.

കേരള കോണ്‍ഗ്രസില്‍ നിന്നും കെഎം മാണിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 1979 ലാണ് പിജെ ജോസഫ് കേരള കോണ്‍ഗ്രസ് (ജോസഫ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു പിളര്‍പ്പിന് കാരണം. പിന്നീട് 1985-ൽ മാണിയുടെ പാർട്ടിയിൽ ജോസഫ് ലയിച്ചു. ‌ഐക്യ കേരള കോണ്‍ഗ്രസ് ലയനവും ഇതോടൊപ്പമാണ് നടന്നത്. എന്നാല്‍ 1987-ൽ ഐക്യ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. 1989 വരെ ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന പി ജെ ജോസഫ് പിന്നീട് ഇടതു മുന്നണിയില്‍ ചേര്‍ന്നു. ഒടുവില്‍ 2010 ല്‍ വീണ്ടും കേരള കോണ്‍ഗ്രസ് എമ്മുമായി ലയിച്ച പിജെ ജോസഫ് യുഡിഎഫില്‍ എത്തി. 2020 ല്‍ ജോസ് കെ മാണിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം വീണ്ടും പിളരുകയും പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസഫിന് നഷ്ടമാവുകയും ചെയ്തു

1978 ല്‍ ഏകെ ആന്‍റണി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് കെ. കരുണാകരൻ നയിച്ച രണ്ട് ( 1981-1982,1982-1987) മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി. പിന്നീട് യുഡിഎഫ് ചേരിവിട്ട് ഇടതുപാളയത്തില്‍ എത്തിയ ജോസഫ് 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ മന്ത്രിയായിരുന്നു. പിന്നീട് 2006 വി.എസ്. അച്യുതാനന്ദൻ സർക്കാരിലും ചെറിയൊരു കാലയളവിൽ പൊതുമരാമത്ത് മന്ത്രി ആയി. വിമാനയാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്നായിരുന്നു 2006 നവംബർ 4-നു മന്ത്രിസഭയിൽ നിന്നും രാജി വെക്കേണ്ടി വന്നത്. ഈ കേസില്‍ കുറ്റവിമുക്തനായതിനെത്തുടർന്ന് 2009 ഓഗസ്റ്റ് 17-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു.

1941 ജൂണ്‍ 10 നാണ് പിജെ ജോസഫ് ജനിക്കുന്നത്. മതാപിതാക്കള്‍: പിഒ ജോസ്, അന്നമ്മ. ആരോഗ്യവകുപ്പിലെ അഡീഷണൽ ഡയറക്ടറായിരുന്ന ഡോ. ശാന്തയാണ് ഭാര്യ. അപ്പു, ആന്റണി, ജോമോൻ, അനുയമുന എന്നിവര്‍ മക്കളാണ്. ഡൗൺ സിൻഡ്രോം ബാധിതനായിരുന്ന ഇളയമകൻ ജോമോൻ, 2020 നവംബർ 20-ന് അന്തരിച്ചു. എം. എ. അഗ്രികൾച്ചറിസ്റ്റ് ബിരുദാനന്തര ബിരുദം നേടിയ ജോസഫ് പശുവളർത്തല്‍ പാൽ ഉത്പാദനം ജൈവ പച്ചക്കറി കൃഷി എന്നിവയിലും സജീവ ശ്രദ്ധ പുലര്‍ത്തുന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് പിജെ ജോസഫ്
ജനനത്തീയതി 10 Jun 1941 (വയസ്സ് 79)
ജന്മസ്ഥലം പുരപ്പുഴ
പാര്‍ട്ടിയുടെ പേര്‌ Kerala Congress
വിദ്യാഭ്യാസം M.A
തൊഴില്‍ കർഷകൻ
പിതാവിന്റെ പേര് പിഒ ജോസഫ്
മാതാവിന്റെ പേര് അന്നമ്മ
പങ്കാളിയുടെ പേര് ഡോ ശാന്ത ജോസഫ്
പങ്കാളിയുടെ ജോലി റിട്ട. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ
ആണ്‍കുട്ടികള്‍ എത്ര 3
പെണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം പാലത്തിനൽ ഹൗസ്, പുരപ്പുഴ കര, പുരപ്പുഴ വില്ലേജ്, തൊടുപുഴ 685583
നിലവിലെ വിലാസം പാലത്തിനൽ ഹൗസ്, പുരപ്പുഴ കര, പുരപ്പുഴ വില്ലേജ്, തൊടുപുഴ 685583
ബന്ധപ്പെടേണ്ട നന്പർ 9495766600
ഇമെയില്‍ palathinaljoseph@gmail.com

രസകരമായ വസ്തുതകൾ

എം. എ. അഗ്രികൾച്ചറിസ്റ്റ് ബിരുദാനന്തര ബിരുദം നേടിയ ജോസഫ് പശുവളർത്തല്‍ പാൽ ഉത്പാദനം ജൈവ പച്ചക്കറി കൃഷി എന്നിവയിലും സജീവ ശ്രദ്ധ പുലര്‍ത്തുന്നു.

രാാഷ്ട്രീയ ജീവിതകാലം

 • 2020
  2020 ല്‍ ജോസ് കെ മാണിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം വീണ്ടും പിളരുകയും പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസഫിന് നഷ്ടമാവുകയും ചെയ്തു
 • 2010
  കേരള കോൺഗ്രസ് എമ്മിൽ ലയിച്ച് യുഡിഎഫിൽ ഘടകക്ഷിയായി
 • 2009
  കേസില്‍ കുറ്റവിമുക്തനായതിനെത്തുടർന്ന് 2009 ഓഗസ്റ്റ് 17-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
 • 2006
  വി.എസ്. അച്യുതാനന്ദൻ സർക്കാരിലും ചെറിയൊരു കാലയളവിൽ പൊതുമരാമത്ത് മന്ത്രി ആയി. വിമാനയാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് മന്ത്രിസഭയിൽ നിന്നും രാജിവെച്ചു
 • 1991
  ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 • 1989
  മൂവാറ്റുപുഴയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു
 • 1987
  1987-ൽ ഐക്യ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. 1989 വരെ ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന പി ജെ ജോസഫ് പിന്നീട് ഇടതു മുന്നണിയില്‍ ചേര്‍ന്നു
 • 1985
  മാണിയുടെ പാർട്ടിയിൽ ജോസഫ് ലയിച്ചു. ‌ഐക്യ കേരള കോണ്‍ഗ്രസ് ലയനവും ഇതോടൊപ്പമാണ് നടന്നത്.
 • 1979
  കേരള കോണ്‍ഗ്രസില്‍ നിന്നും കെഎം മാണിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 1979 ൽ പിജെ ജോസഫ് കേരള കോണ്‍ഗ്രസ് (ജോസഫ്) എന്ന പാർട്ടി രൂപീകരിച്ചു
 • 1978
  എ കെ ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി
 • 1975
  കേരള സർവ്വകലാശാല സിന്റികേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
 • 1970
  തൊടുപുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
 • 1968
  കേരള കോൺഗ്രസിൽ ചേർന്നു
ആസ്തി3.41 CRORE
ആസ്തികള്‍3.66 CRORE
ബാധ്യത24.92 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X