മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍
മലപ്പുറം: തിയേറ്ററുകളെ കിടിലം കൊള്ളിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഡയലോഗുമായി മമ്മൂട്ടി തിളങ്ങിയ സിനിമയാണ് ദി കിങ്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് എന്ന ജില്ലാ കളക്ടര്‍ കഥാപാത്രം എക്കാലത്തും മമ്മൂട്ടിക്ക് ഒരു പൊന്‍തൂവലാണ്. സിനിമയുടെ നിര്‍മാതാവ് മഞ്ഞളാംകുഴി അലി ആയിരുന്നു. മലപ്പുറം ജില്ലയിലെ മങ്കട നിയമസഭാ മണ്ഡലത്തില്‍ അലി വീണ്ടും ജനവിധി തേടുകയാണിപ്പോള്‍.
1995ല്‍ പുറത്തിറങ്ങിയ ദി കിങ് മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ഞളാംകുഴി അലി നിര്‍മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു. രഞ്ജിപണിക്കര്‍ ആയിരുന്നു രചന. സുരേഷ് ഗോപി, വിജയരാഘവന്, ഗണേഷ് കുമാര്‍, വാണിവിശ്വനാഥ്, സോമന്, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയുണ്ടായിരുന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയുടെ ഹെയല്‍ സ്റ്റൈല്‍ ആയിരുന്നു.

പിന്‍ഭാഗത്ത് തലമുടി അല്‍പ്പം ഇറക്കിയ സ്റ്റൈലില്‍ ആയിരുന്നു മമ്മൂട്ടി. സൂപ്പര്‍ ഡയലോഗുകള്‍ക്ക് ശേഷം പ്രത്യേക സ്റ്റൈലില്‍ മുടി തടവുന്നതായിരുന്നു സിനിമയിലെ ട്രെന്‍ഡ്. അര്‍ഥം എന്ന ചിത്രത്തിലും മമ്മൂട്ടി മുടി അല്‍പ്പം ഇറക്കി അഭിനനിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് അല്‍പ്പം കൂടി വ്യത്യാസമുണ്ടായിരുന്നു കിങിലെ ഹെയര്‍ സ്റ്റൈലിന്. ഇത് മമ്മൂട്ടി അനുകരിച്ചത് മഞ്ഞളാംകുഴി അലിയില്‍ നിന്നാണ്.
സിനിമയുടെ നിര്‍മാതാവ് ആയിരുന്ന അലി മുടി അല്‍പ്പം ഇറക്കിയിരുന്നു. ഇടതു കൈ കൊണ്ട് വലതുഭാഗത്തെ മുടി തടവുന്നതായിരുന്നു സ്റ്റൈല്‍. താങ്കളുടെ മുടി കണ്ടാണ് സ്റ്റൈല്‍ സ്വീകരിച്ചത് എന്ന് മമ്മൂക്ക തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലി പറയുന്നു. സിനിമാ മേഖലയില്‍ ഇനിയും തുടരുമെന്നും അലി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.
മങ്കട എന്നാണ് മഞ്ഞളാംകുഴി അലിയാണ്
ഇനിയും സിനിമകള്‍ പ്രതീക്ഷിക്കാം. സിനിമ ഒരിക്കല്‍ തുടങ്ങിയാല്‍ ആരും നിര്‍ത്തില്ല, മരണത്തോടെയേ നിര്‍ത്തൂ എന്നാണ് പഴയ പലരും പറഞ്ഞിട്ടുള്ളത്. സിനിമ നിര്‍ത്തുകയാണെന്ന് ചിലരോട് പറഞ്ഞപ്പോല്‍ അത് നിങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് അവര്‍ പ്രതികരിച്ചത് എന്നു മഞ്ഞളാംകുഴി അലി പറയുന്നു. ദി കിങ് സിനിമയിലെ ചില വിശേഷങ്ങളും അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.
മങ്കട നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന ജനപ്രതിനിധിയാണ് മഞ്ഞളാംകുഴി അലി. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും മുസ്ലിം ലീഗിലെത്തിയപ്പോഴും മങ്കട മഞ്ഞളാംകുഴി അലിക്ക് ഒപ്പമായിരുന്നു. ഒരുതവണ മന്ത്രിയാകുകയും ചെയ്തു. ഇത്തവണ വീണ്ടും അദ്ദേഹം ജനവിധി തേടുകയാണ്. പരാജയ ഭീതി ഇല്ലാതെയാണ് അലിയുടെ പ്രയാണം.
അലിക്കെതിരെ മല്‍സരിക്കാനെത്തിയ ഇടതുപക്ഷ സ്ഥാനാര്‍ഥി അലവി ആയിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റി മണ്ഡലത്തില്‍ സജീവമായ മുസ്ലിം ലീഗിലെ വിമതന് ഇടതുപക്ഷം പിന്തുണ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ആരായാലും മല്സരിക്കട്ടെ. തനിക്ക് പ്രശ്നമില്ല. ഏതെങ്കിലും ഒരു എതിരാളി വേണമല്ലോ എന്നാണ് ഇക്കാര്യത്തില്‍ മഞ്ഞളാംകുഴി അലിയുടെ പ്രതികരണം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്















Click it and Unblock the Notifications