• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഞ്ഞൂഞ്ഞ് ആടിനെ പട്ടിയാക്കും, കുഞ്ഞാപ്പയോ?

യഥാര്‍ത്ഥത്തില്‍ വി എസ് അച്യുതാനന്ദന്‍ തന്റെ ബന്ധുവായ വി കെ സോമന് കാസര്‍കോട്ട് ഭൂമി ദാനം ചെയ്തിരുന്നുവോ? ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും വി എസിനെ അഴിമതിക്കാരനായി കണ്ടിരുന്നുവോ?

ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചു എന്ന കേസ് കുത്തിപ്പൊക്കി വി എസ് അച്യുതാനന്ദനെ കൊടിയ അഴിമതിക്കാരനാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കരുതിയിരുന്നോ?

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ പ്രസക്തമായ ഈ മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേരളത്തിലെ ഇടതുവലത് രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും ഇത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. അഴിമതിക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്ന വി എസ് അച്യുതാനന്ദനെ തകര്‍ക്കാന്‍ കേരളത്തിലെ യു ഡി എഫ് ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ നടത്തിയ കുതന്ത്രങ്ങളുടെയും ദുഷ്പ്രചരണങ്ങളുടെയും കള്ളക്കേസുകളുടെയും ചീഞ്ഞുനാറിയ പിന്നാമ്പുറമാണ് ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശത്തിലൂടെ പൂറത്തുവന്നിരിക്കുന്നത്.

ഈ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍, അതായത് ഉമ്മന്‍ ചാണ്ടിയെ മുന്നില്‍നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി ഭരിക്കുന്ന സര്‍ക്കാര്‍ നടത്തിയ കൊള്ളരുതായ്മകളുടെയും അധികാരദുര്‍വിനിയോഗങ്ങളുടെയും നേര്‍സാക്ഷ്യങ്ങളാണ്. ഹൈക്കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്.

1, വി എസ് അച്യുതാനന്ദനെതിരായ ആരോപണങ്ങള്‍ക്ക് യാതൊരടിസ്ഥാനവുമില്ല.

2, അഴിമതിക്കെതിരെ പോരാടുന്നവരെ ഗൂഢാലോചന നടത്തി തകര്‍ക്കാനാവില്ല.

3, ബന്ധുവിന് ഭൂമി നല്‍കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വി എസ് ഇടപെട്ടു എന്ന് വിശ്വസിക്കാനാവില്ല

4, വിജിലന്‍സ് സംവിധാനത്തെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

5, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് എന്താണീ കേസ് എന്നുപോലുമറിയില്ല.

6, യഥാര്‍ത്ഥത്തില്‍ കുരിശ് തയ്യാറാക്കിയശേഷം ആളെ പിടിച്ച് ആണിയടിക്കുകയായിരുന്നു.

7, തന്റെ പ്രതിച്ഛായ തകര്‍ക്കാര്‍ പെണ്‍വാണിഭക്കാരുള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയാണിതെന്ന വി എസിന്റെ വാദം തള്ളിക്കളയാനാകില്ല.

ഹൈക്കോടതിയുടേത് സംസ്ഥാനം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണ്. അധികാരത്തിലിരുന്നുകൊണ്ട് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ഒരുകൂട്ടം കൊള്ളക്കാരും കള്ളന്മാരും നടത്തുന്ന വൃത്തികെട്ട കളികളായി തന്നെ വേണം വി എസിനെതിരെയുണ്ടായ ഗൂഢാലോചനകളെ കാണാന്‍. വി എസിനെതിരെ കേരള സര്‍ക്കാരും കോണ്‍ഗ്രസും മുസ്ലീംലീഗും നടത്തിയ ഗൂഢാലോചനകളെയും കള്ളത്തെളിവുകളെയും പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണം തന്നെ നടത്തണം(സി ബി ഐയെ പരിപൂര്‍ണ്ണ വിശ്വാസമുള്ളതുകൊണ്ടല്ല, മറിച്ച് ഇന്ത്യയിലെ അത്യുന്നത അന്വേഷണ ഏജന്‍സി എന്ന നിലയിലാണ് സി ബി ഐയുടെ പേര് പറഞ്ഞത്).

രണ്ടുദിവസം മുമ്പ് വി എസ് അച്യുതാനന്ദന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ അത് ഒരു പ്രതിയുടെ കുറ്റപ്പെടുത്തലായി മാത്രമേ എല്ലാവരും കണ്ടുള്ളൂ. ഭൂമിദാനക്കേസിന് പിന്നില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികാരമാണെന്നും ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറകില്‍ നിന്ന് ചൂട്ടുപിടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടിയുടെ അഴിമതിക്കും പെണ്‍വാണിഭത്തിനും എതിരെ താന്‍ നടത്തുന്ന നിയമയുദ്ധങ്ങളുടെ പ്രതികാരമാണിതെന്നുമാണ് വി എസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുതന്നെയല്ലേ ഹൈക്കോടതിയും മറ്റൊരു രീതിയില്‍ പറഞ്ഞിരിക്കുന്നത്?

ഇതിന് മറുപടിയായി കാസര്‍കോട്ട് ഭൂമിദാനം നടത്തിയത് കുഞ്ഞാലിക്കുട്ടിയാണോ? എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചത്. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്, വി എസ് തന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി പറയണമെന്നായിരുന്നു.

ഇനി കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഉമ്മന്‍ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയുമാണ്. അഴിമതിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന എതിരാളിയെ തേജോവധം ചെയ്യാന്‍ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും എങ്ങനെ ഈ നാട്ടിലെ ആളുകള്‍ വിശ്വസിക്കും.

ഇത് വി എസ് അച്യുതാനന്ദനെതിരെ ഇവര്‍ നടത്തിയ ഗൂഢാലോചനകളായല്ല, മറിച്ച് ഇവര്‍ നടത്തുന്ന കൊള്ളരുതായ്മകളെ വെളിച്ചത്തുകൊണ്ടുവരാന്‍ പരിശ്രമിക്കുന്നവരെ അധികാരത്തിന്റെ കരുത്തില്‍ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന കുത്സിത നീക്കങ്ങളായാണ് കാണേണ്ടത്. ഭരണഘടനയ്ക്കും സത്യപ്രതിജ്ഞയ്ക്കും വിരുദ്ധമായി അധികാരം ദുരുപയോഗം ചെയ്ത ഇവര്‍ക്ക് ഭരണക്കസേരയിലിരിക്കാന്‍ ഇനി ധാര്‍മ്മികമായും അവകാശമുണ്ടോ? സ്വയം ഇറങ്ങിപ്പോകാന്‍ തയ്യാറാകാത്ത ഇവര്‍ക്കെതിരെ പ്രതിപക്ഷവും പൊതുസമൂഹവും രംഗത്തിറങ്ങുക തന്നെ വേണം

English summary
The landscam case against VS is a revenge from State Industries Minister PK Kunjalikutty and Oommenchandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more