കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍: ബിജെപിയിലും ഭിന്നത

  • By Lakshmi
Google Oneindia Malayalam News

BJP
ദില്ലി: രാജ്യസഭയില്‍ വനിതാ ബില്ലിനെ അനുകൂലിച്ച ബിജെപിയിലും ബില്‍ സംബന്ധിച്ച് വിയോജിപ്പ് രൂക്ഷമാകുന്നു. ബില്ലിനെ അനുകൂലിക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം എംപിമാര്‍ നേതൃത്വത്തെ അറയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ വിപ്പ് പുറപ്പെടുവിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

രാജ്യസഭയില്‍ പാസാക്കിയ വനിതാ സംവരണ ബില്ലിനെ ഇപ്പോഴത്തെ നിലയില്‍ പിന്തുണയ്ക്കാനാവില്ല എന്നാണ് 70 ശതമാനം ബിജെപി എംപിമാരുടെയും അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി എംപിമാരുടെ ഇടയില്‍ ബില്ലിനെ കുറിച്ച് കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നു എന്ന് പ്രശ്‌നത്തെ അംഗീകരിക്കുന്നുവെന്ന മട്ടില്‍ പാര്‍ട്ടി ചീഫ് വിപ്പ് രമേശ് ബയിസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബീഹാറിലെ മധുബാനിയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ഹുകുംദിയോ നാരായണ്‍ യാദവ് പാര്‍ട്ടി വിപ്പ് ലംഘിച്ച് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്തായാല്‍ പോലും ബില്ലിനെ പിന്തുണയ്ക്കാനാവില്ല എന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.

അതിനിടെ, അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായി മുരളി മനോഹര്‍ ജോഷിയും യശ്വന്ത് സിന്‍ഹയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടങ്ങി. പ്രശ്‌നപരിഹാരത്തിനായി പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജും എംപുമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

വനിതാ ബില്‍ ഏപ്രില്‍ 12 ന് ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭയില്‍ ബില്ല് പാസാവാന്‍ ബിജെപിയുടെ പിന്തുണ നിര്‍ണായകമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X