കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
മുംബൈ: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥമായ പരിഹണന നല്‍കുന്നുണ്ടെങ്കില്‍ അദ്ദേഹം മഹാരാഷ്ട്രയിലെ ജയ്താപൂര്‍ സന്ദര്‍ശിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

രാഹുല്‍ ജയ്താപൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ നിര്‍ദ്ദിഷ്ട ആണവപദ്ധതിയ്‌ക്കെതിരെ കര്‍ഷകരും മത്സ്യബന്ധനത്തൊഴിലാളികളും നടത്തുന്ന സരമത്തിന് നേതൃത്വം നല്‍കണം. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ജയ്താപുരിലെത്തി രാഹുല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണെങ്കില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് ഞങ്ങളും ഒപ്പമുണ്ടാകും- ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. രാഹുല്‍ ഉത്തര്‍പ്രദേശിലെ മായാവതിസര്‍ക്കാരിനെതിരേ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നു. പദയാത്ര നടത്തുന്നു. കര്‍ഷകരില്‍ നിന്ന് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് വാദിക്കുന്നു.

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തിന് സമാനമായ സ്ഥിതി വിശേഷമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ജയ്താപൂരിലുമുള്ളത്. ജയ്താപൂരിലെ ആണവപദ്ധതി കര്‍ഷക വിരുദ്ധമാണ്. ഇവിടെ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നു.

എതിര്‍ക്കുന്നവരെ അമര്‍ച്ച ചെയ്യുന്നു. രാഹുല്‍ഗാന്ധിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ ജയ്താപൂരിലെ കര്‍ഷകര്‍ക്ക് വേണ്ടി പോരാടണം- ഉദ്ധവ് വെല്ലുവിളിച്ചു.

രാഹുല്‍ഗാന്ധി ഗ്രേറ്റര്‍ നോയിഡയിലും അലിഗഢിലും നടത്തിയ കര്‍ഷക റാലികളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ശിവസേനാ നേതാക്കള്‍ ആരോപിച്ചിരിക്കുന്നത്്. ജയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനിതെരെ വന്‍ എതിര്‍പ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണെന്നും പദ്ധതി എങ്ങനെയും നടപ്പിലാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.

English summary
If Congress leader Rahul Gandhi was so concerned about farmers' land issues and their harassment, he should visit Jaitapur in Maharashtra and lead the agitation of the local farmers and fishermen against the proposed nuclear power plant there, Shiv Sena said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X