കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍: വാജ്‌പേയി മുന്‍പേ അറിഞ്ഞിരുന്നു?

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ഒരു വര്‍ഷം മുന്‍പ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.

1998 ജൂണ്‍ 2നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് പ്രധാനമന്ത്രിയ്ക്ക് കൈമാറിയത്. കാര്‍ഗില്‍ നിയന്ത്രണ രേഖയ്ക്കപ്പുറത്ത് പാകിസ്താന്‍ പടയൊരുക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ടില്‍ ഇന്റലിജന്‍സ് തലവന്‍ ഒപ്പു വയ്ക്കുകയും അതിന്റെ ഉള്ളടക്കം വളരെ രഹസ്യ സ്വഭാവമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളിന്‍മേല്‍ പെട്ടന്ന് നടപടി വേണമെന്ന് പറയുകയും ചെയ്തിരുന്നു. സെന്റര്‍ ഫോര്‍ ലാന്റ് വെല്‍ഫെയര്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

കാര്‍ഗിലില്‍ ഒരു പ്രശ്‌നം ഉടലെടുക്കുമെന്ന കാര്യം ഇന്റലിജന്‍സിന് മനസ്സിലായെങ്കിലും അത് ഏതു തരത്തിലുള്ളതായിരിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെയാണ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് പിഴവ് സംഭവിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.

English summary
Almost a year before the 1999 conflict with Pakistan, Intelligence Bureau (IB) had informed the then Prime Minister Atal Bihari Vajpayee about the logistical build up by the neighbouring country along the LoC in the Kargil region, an army think tank has claimed.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X