കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമ്പില്‍ കൂട്ടത്തല്ല് ആശയസംവാദമെന്ന് കെഎസ് യു

  • By Ajith Babu
Google Oneindia Malayalam News

KSU
കോഴഞ്ചേരി: ചരല്‍കുന്നില്‍ നടക്കുന്ന കെഎസ്‌യു സംസ്ഥാന ക്യാമ്പില്‍ നേതാക്കള്‍ ചേരിതിരിഞ്ഞത് തല്ലി. ആഭ്യന്തരവകുപ്പിനെയും, കോണ്‍ഗ്രസ് എ വിഭാഗത്തെയും കടന്നാക്രമിച്ച് കെ സുധാകരന്‍ എം പി പ്രസംഗിച്ചതിന് പിന്നാലെയാണ് സംഘര്‍ഷവും കൂട്ടത്തല്ലും അരങ്ങേറിയത്.

യുഡിഎഫിന് വ്യക്തമായ പൊലീസ് നയമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആളുകളെ പൊലീസ് സ്‌റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി നഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞതോടെ ഒരു വിഭാഗം കെഎസ്യുക്കാര്‍ സുധാകരന് ജയ് വിളിയുമായി എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുത്തു.

ഇതിനെ എ വിഭാഗക്കാരായ സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പിന്നീടത് കൂട്ടത്തല്ലിലെത്തി. കെപിസിസി സെക്രട്ടറി ജെയ്‌സണ്‍ ജോസഫിനെയും, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദിഖിനെയും സാക്ഷി നിര്‍ത്തിയായിരുന്നു കുട്ടി കോണ്‍ഗ്രസുകാരുടെ പ്രകടനം.

സദസ്സിലും വേദിയിലുമുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് ഇവരെ പിന്‍തിരിപ്പിച്ചത്. തുടര്‍ന്ന് നേതാക്കന്‍മാരെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പു തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. സുധാകരന്റെ പ്രസംഗം റെക്കോഡ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ കെ.എസ്.യുക്കാര്‍ അനുവദിച്ചില്ല.

സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അതിനു വേണ്ടിയാണ് വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ കയറി പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ ഉമ്മന്‍ ചാണ്ടി തന്നെ മുദ്രാവാക്യം വിളികളോടെ എതിരേല്‍ക്കരുതെന്ന് നേരത്തെതന്നെ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇത് ക്യാമ്പില്‍ കൂടുതല്‍ ചേരിതിരിഞ്ഞുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് എ വിഭാഗം നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ പഠനക്യാമ്പില്‍ നടന്നത് സംഘര്‍ഷമല്ലന്നും ആരോഗ്യകരമായ സംവാദമാണെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി അഭിപ്രായപ്പെട്ടു.

English summary
Slogan shouting by supporters of K.Sudhakaran MP at state camp of KSU in Charalkunnu in Pathanamthitta turned violent when it went out of control and created a ruckus in the place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X