കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി വര്‍ഗ്ഗീയവാദിയല്ല: അണ്ണാ ഹസാരെ

Google Oneindia Malayalam News

ഇന്‍ഡോര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വര്‍ഗീയവാദിയല്ലെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മോഡി വര്‍ഗീയവാദിയാണ് എന്ന തരത്തിലുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. തെളിവില്ലാതെ ഒരാളുടെ നേരെയും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല എന്നാണ് അഴിമതിക്കെതിരായ സമരങ്ങളിലൂടെ ശ്രദ്ധേയനായ ഹസാരെയുടെ അഭിപ്രായം.

എന്നാല്‍ താന്‍ നരേന്ദ്ര മോഡിയെ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡി രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളെ പിന്തുണയ്ക്കില്ല എന്നതാണ് അണ്ണാ ഹസാരെയുടെ നയം. ലോക്പാല്‍ ബില്ല് പാസാക്കണമെന്ന് ആവശ്യവുമായി സംഘടിപ്പിച്ച ജന്താന്ത്ര യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

anna hazare

യു പി എ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതികള്‍ പേരെടുത്ത് പറഞ്ഞ അദ്ദേഹം ഇവയുടെ ധാര്‍മിക ഉത്തരാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജി വെക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നിറയെ ക്രിമിനലുകളും അഴിമതിക്കാരുമാണ് എന്ന് അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.

ജന ലോക്പാല്‍ വഴി മാത്രമേ ഇന്ത്യയിലെ അഴിമതി തുടച്ചുനീക്കാന്‍ സാധിക്കൂ. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ നിന്നും ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു പി എ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരങ്ങളിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ജന ലോക്പാല്‍ ബില്‍.

English summary
Social activist and anti-corruption crusader Anna Hazare on Wednesday rubbished claims that Gujarat Chief Minister Narendra Modi is communal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X