കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ ഡേയുടെ ട്വീറ്റ്:എതിര്‍പ്പുമായിരാഷ്ട്രീയക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇപ്പോള്‍ എല്ലായിടത്തും സംസാരവിഷയം തെലുങ്കാനയാണല്ലോ. തെലുങ്കാനയെ പിന്‍തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേ ട്വിറ്ററില്‍ എഴുതിയ അഭിപ്രായം മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.

മുംബൈയെ പ്രത്യേക സംസ്ഥാനമാക്കിക്കൂടെ എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Shobhaa De

' മഹാരാഷ്ട്രയും മുംബൈയും??? എന്ത് കൊണ്ട്? മുംബൈ എപ്പോഴും സ്വതന്ത്രമായ അസ്തിത്വമുള്ള ഒന്നല്ലേ... എന്തായാലും ഈ കളിക്ക് അപാര സാധ്യതകളാണ് ഉള്ളത്"

ആന്ധ്ര പ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ മറ്റ് പലയിടത്തുനിന്നും സമാനമായ ആവശ്യങ്ങള്‍ ഉയരാനിടയുണ്ട് എന്ന അര്‍ത്ഥത്തിലായിരുന്നു ശോഭ ഡേയുടെ ട്വീറ്റ്. പക്ഷേ രാഷ്ട്രീയക്കാര്‍ക്കുണ്ടോ അത് മനസ്സിലാകുന്നു. മറുപടിയുമായി മണ്ണിന്റെ മക്കള്‍ വാദികളും എല്‍സിപിയും ഒക്കെ രംഗത്തിറങ്ങി.

മുംബൈയെ മഹാരാഷ്ട്രയില്‍ തന്നെ നിലനിര്‍ത്താന്‍ 105 രക്തസാക്ഷികള്‍ ജീവന്‍ കൊടുത്ത കഥ ശോഭ ഡേയെ പോലുള്ളവര്‍ മറക്കരുതെന്നാണ് ബിജെപി നേതാവ് വിനോദ് താവ്‌ഡെ പറഞ്ഞത്.ശോഭ ആ ട്വീറ്റിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുമെന്നും അത് പിന്‍വലിക്കും എന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ശോഭ ഡേക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതാണ് ശോഭയുടെ ട്വീറ്റ് എന്നും അവര്‍ അത് പിന്‍വലിച്ച് മാപ്പ് ചോദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.

ശോഭ ഡേ മഹാരാഷ്ട്രക്കാരെ വൈകാരികമായി മുറിവേല്‍പിച്ചു എന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശിവ സേനയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമൊക്കെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ സംസ്ഥാനം ഉണ്ടാക്കുക എന്ന പറയുന്നത് വിവാഹ മോചനം പോലെ എളുപ്പമുള്ള ഒന്നല്ല. അത് ശോഭ ഡേക്ക് അറിയാം എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് രാജ് താക്കറെ പ്രതികരിച്ചു.

ഒരു ആക്ഷേപഹാസ്യം എന്ന രീതിയില്‍ മാത്രം തന്റെ ട്വീറ്റിനെ കണ്ടാല്‍ മതി എന്നാണ് ശോഭയുടെ അഭിപ്രായം. തെലുങ്കാന രൂപീകരിച്ചാല്‍ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങളെപ്പറ്റി താന്‍ തമാശ കലര്‍ത്തി പറഞ്ഞതാണെന്ന് ശോഭ ഡെ ഹെഡ്‌ലൈന്‍സ് ടുഡേ വാര്‍ത്താ ചാനലിനോട് പറഞ്ഞു.

English summary
Even as the news of Telangana still occupied everyone’s minds, Shobhaa De tweeted out an obviously sarcastic comment that this ‘game’ had endless possibilities – which might be open to Mumbai as well.Within hours, the reactions poured in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X