കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍;പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

  • By Meera Balan
Google Oneindia Malayalam News

Liberal, Democrat, Party
ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റ്‌സ് വിവാദമായ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത്. 2040 ഓട് കൂടി രാജ്യത്തെ പെട്രോള്‍ വാഹനങ്ങളെയും, ഡീസല്‍ വാഹനങ്ങളെയും പൂര്‍ണമായി നിരോധിയ്ക്കണമെന്നാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ബ്രിട്ടന്‍ നിരത്തുകളില്‍ നിന്ന് ഇത്തരം വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമാവുമായി രംഗത്തെത്തിയിരിയ്ക്കുന്ന ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ഭണപക്ഷത്തെ പ്രധാന കൂട്ടുകക്ഷികളില്‍ ഒന്നാണ്.

പെട്രോളിയം ഉത്പ്പന്നങ്ങളില്‍ നിന്നും പൂര്‍ണമായി സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടിയാണ് പദ്ധതി രൂപീകരിയ്ക്കുന്നത്. ഹൈബ്രിഡ് പവര്‍ ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചുമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ നിരത്തിലിറങ്ങാനുള്ള അനുമതി നല്‍കാവൂ എന്നാണ് ലിബറല്‍ ഡെമോക്രാറ്റ്‌സ് തങ്ങളുടെ നിര്‍ദ്ദേശത്തില്‍ പറയുന്നത്. നിര്‍ദ്ദേശം നടപ്പിലാകുന്നത് വരെ പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിയ്ക്കുന്നതില്‍ നിയന്ത്രണം ഇല്ല. പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഗ്രീന്‍ഗ്രോത്ത് ആന്റ് ഗ്രീന്‍ ജോബ്‌സ് എന്ന ആശയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. റോഡ് ടാക്‌സുമായി ബന്ധപ്പെട്ടും ചില പുതിയ ആശയങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്.

English summary
Liberal Democrats, a UK political party which is a part of the ruling coalition government, has come out with a controversial proposal which will certainly not sit well with hardcore automobile enthusiasts. The proposal is to completely ban petrol and diesel passenger vehicles from UK roads by 2040
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X