ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്യാമ്പ് വാസത്തിന് വിരാമം; കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആഴ്ചകളായുള്ള ക്യാമ്പുവാസത്തിനുശേഷം കുട്ടനാട്ടുകാര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോക്ക് തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ശുചീകരണ ദൗത്യത്തിനിടെ കൈനകരി ഒഴികെയുള്ള കുട്ടനാട്ടിലെ 90 ശതമാനം വീടുകളും പൊതുസ്ഥലങ്ങളും വാസയോഗ്യമാക്കിരുന്നു. ഇതോടെയാണ് ക്യാമ്പംഗങ്ങള്‍ക്ക് മടങ്ങിപ്പോക്കിനുള്ള അവസരം ഒരുങ്ങിയത്.

വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

വ്യാഴാഴ്ച രാവിലെ തന്നെ ക്യാമ്പുകളില്‍ നിന്ന് പായും കിടക്കയും കെട്ടുകളുമായി ക്യാമ്പംഗങ്ങള്‍ മടങ്ങിത്തുടങ്ങി. തിരിച്ചുപോകുന്നതിനുള്ള സൗകര്യങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നേരത്തെതന്നെ ഏര്‍പ്പെടുത്തിയിരുന്നു. മാതാജട്ടി, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ജട്ടി എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Kuttanad

അതിനിടെ, ക്യാമ്പുകളില്‍ നിന്ന് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സിയും ജലഗതാഗത വകുപ്പും സൗജന്യ സര്‍വീസ് നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുപതോളം ബോട്ടുകളാണ് കുട്ടനാട് മേഖലയിലേക്ക് മാത്രമായി ഓടുന്നത്. കാവാലം, നെടുമുടി, കായല്‍പ്പുറം, വേണാട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവ സര്‍വീസ് നടത്തി. ആലപ്പുഴ- കോട്ടയം സര്‍വ്വീസും നടത്തി. നെടുമുടി-പുളിങ്കുന്ന്, നെടുമുടി- എടത്വ എന്നിവിടങ്ങളിലേക്ക് രണ്ട് വീതം ഷട്ടില്‍ സര്‍വ്വീസും നടത്തിവരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയതിരക്കാണ് അനുഭവപ്പെട്ടത്. ജലതാഗത വകുപ്പ് ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചു.

വീടുകളിലേക്കു മടങ്ങുന്നവര്‍ക്കായി ആവശ്യപ്പെടുന്ന ക്യാമ്പുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് എത്തിച്ച് സര്‍വീസ് നടത്തി. 10 വണ്ടികള്‍ ക്യാമ്പിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ചെറിയ റോഡുകളുള്ള കുട്ടനാട് മേഖലകളിലേക്ക് സര്‍വ്വീസ് കൂടുതല്‍ നടത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് പൂപ്പള്ളി, ചമ്പക്കുളം, പുളിങ്കുന്ന്, തകഴി എന്നിവിടങ്ങളിലേക്കും പ്രത്യേക സര്‍വ്വീസ് നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
People of Kuttanadu begin leaving relief camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X