കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി അക്കൌണ്ട് തുറക്കുമോ? പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണകുളത്ത് ഏറ്റവും ശക്തമായ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് കുന്നത്തുനാട്. കഴിഞ്ഞ വർഷങ്ങളിൽ ത്രികോണ മത്സരമായിരുന്നുവെങ്കിൽ ട്വന്റി ട്വന്റി കൂടി രംഗത്തെത്തിയതോടെ ചതുർമുഖ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. യുഡിഎഫിന്റെ കൈവശമുള്ള ഈ മണ്ഡലത്തിൽ അധികാരം നിലനിർത്താൻ വലത് മുന്നണി ശ്രമിക്കുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. വോട്ട് വിഹിതം ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എൻഡിഎ പോരിനിറങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ അക്കൌണ്ട് തുറക്കുകയാണ് ട്വന്റി ട്വന്റിയുടെ ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
എറണാകുളം ജില്ലയിൽ വോട്ട് വിഹിതം വർധിപ്പിക്കുക എന്നതാണ് മൂന്ന് മുന്നണികളുടേയും പ്രധാന ലക്ഷ്യം. എന്നാൽ തൃപ്പൂണിത്തുറ പോലെയുള്ള മണ്ഡലങ്ങളിൽ എൻഡിഎ ശക്തമായൊരു സാന്നിധ്യമായി ഉയർന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്വന്റി ട്വന്റിക്ക് പുറമേ വിഫോർ പീപ്പിളും ജില്ലയിൽ മത്സരരംഗത്തുണ്ട് എന്നത് തന്നെയാണ് മറ്റൊരു കാര്യം.
സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ