• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈദരാബാദില്‍ ബിജെപി ലക്ഷ്യമിട്ടത് 100 സീറ്റ്, അടുത്ത ടാര്‍ഗറ്റ് നാഗാര്‍ജുനസാഗര്‍, തെലങ്കാനയില്‍ കളി മാറും!!

ഹൈദരാബാദ്: ബിജെപി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ വമ്പന്‍ നേട്ടത്തില്‍ ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്. തെലങ്കാനയില്‍ പുതിയ നീക്കങ്ങള്‍ ഇതോടെ സജീവമാക്കിയിരിക്കുകയാണ് അവര്‍. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളാണ് ഇനി മുന്നിലുള്ളത്. ഇതിലും ദേശീയ നേതാക്കളെ അവര്‍ ഇറക്കി കളിച്ചേക്കും. ബിജെപി ഒരേസമയം മോദിയുടെ പോപ്പുലാരിറ്റിയും നേതാക്കളും മികവും ഉപയോഗിച്ചാണ് തെലങ്കാനയില്‍ കളിക്കുന്നത്. കെ ചന്ദ്രശേഖര റാവുവിന്റെ പിഴവുകള്‍ കാരണമാണ് ബിജെപി ഈ കുതിപ്പ് നടത്തിയത്.

ലക്ഷ്യമിട്ടത് 100

ലക്ഷ്യമിട്ടത് 100

ബിജെപി ഹൈദരാബാദില്‍ ലക്ഷ്യമിട്ടത് നൂറ് സീറ്റുകളില്‍ അധികം നേടി അധികാരത്തിലെത്താനാണ്. എന്നാല്‍ പ്രചാരണത്തിന് വേണ്ട വിധത്തിലുള്ള സമയം ലഭിച്ചില്ല. സമയം കിട്ടിയിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു. പോലീസും തിരഞ്ഞെടുപ്പ് അധികൃതരും വിവേചനപരമായി പെരുമാറിയിട്ടില്ലെങ്കില്‍ ബിജെപി 20 സീറ്റ് കൂടുതലായി നേടുമായിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറയുന്നു. ടിആര്‍എസ് പെട്ടെന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കൂടുതല്‍ സമയം നല്‍കിയാല്‍ ബിജെപി അതിശക്തമാകുമെന്ന തിരിച്ചറിവിലാണ് കെസിആര്‍ ഈ തീരുമാനമെടുത്തതെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

കെസിആര്‍ വഴിയൊരുക്കി

കെസിആര്‍ വഴിയൊരുക്കി

ബിജെപി ഗംഭീര പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പിനായി നടത്തിയത്. എന്നാല്‍ കെസിആര്‍ കാണിച്ച അബദ്ധങ്ങളാണ് അവര്‍ക്ക് കൂടുതല്‍ കരുത്തായത്. ഹൈദരാബാദിലെ ഹബ്‌സിഗുഡ വാര്‍ഡിലാണ് ആദ്യം പിഴച്ചത്. ഇവിടെ സ്വപ്‌ന റെഡ്ഡിയെ കെസിആര്‍ സ്ഥാനാര്‍ത്ഥിയാക്കി. സിറ്റിംഗ് കോര്‍പ്പറേറ്ററാണ് അവര്‍. അതിലുപരി എംഎല്‍എ ബേത്തി സുഭാസ് റെഡ്ഡിയുടെ ഭാര്യയാണ് അവര്‍. രാഷ്ട്രീയ ആത്മഹത്യയായിരുന്നു ഈ തീരുമാനം. സുഭാസ് റെഡ്ഡി കടുത്ത ജനവിരുദ്ധ വികാരം നേരിടുന്നുണ്ട്. പ്രളയ സമയത്ത് യാതൊരു സഹായവും ഇയാള്‍ നല്‍കിയിരുന്നില്ല. ജനങ്ങള്‍ റെഡ്ഡിയോട് കയര്‍ക്കുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

റെഡ്ഡി വോട്ടുകള്‍

റെഡ്ഡി വോട്ടുകള്‍

സുഭാസ് റെഡ്ഡിയുടെ ഭാര്യ അപ്പോള്‍ എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. കെസിആറിന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇതൊക്കെയാണെങ്കിലും റെഡ്ഡി വിഭാഗത്തിന് വന്‍ പിന്തുണ നേടാന്‍ ബിജെപിയിലൂടെ സാധിച്ചു. എല്‍ബി നഗര്‍ മേഖലയിലെ 23 ഡിവിഷനുകളില്‍ 14 എണ്ണം ബിജെപിയാണ് വിജയിച്ചത്. ഇതില്‍ ഒമ്പത് പേരും റെഡ്ഡി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ഹൈദരാബാദിന്റെ പശ്ചിമ മേഖലയിലും റെഡ്ഡി വിഭാഗം കാര്യമായ ചലനമുണ്ടാക്കി. ഈ നേട്ടം കണ്ടാണ് കെസിആര്‍ ഇവിടെ സിന്ധു റെഡ്ഡിയെ മേയറാക്കാന്‍ ഒരുങ്ങുന്നത്.

ടിആര്‍എസ്സിനോട് പ്രതികാരം

ടിആര്‍എസ്സിനോട് പ്രതികാരം

ജനങ്ങളുടെ മനസ്സറിയാതെയാണ് കെസിആര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മോശം നേതാക്കള്‍ക്കെല്ലാം ടിക്കറ്റ് നല്‍കി. ഇത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമായിരുന്നു. ഹൈദരാബാദില്‍ കണ്ടത് കെസിആറിനെതിരെയുള്ള ജനങ്ങളുടെ പ്രതികാരമാണ്. ഹൈദരാബാദികള്‍ ദുരിതത്തിലായപ്പോള്‍ തിരിഞ്ഞുനോക്കാത്തതിലുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സ്വപ്‌ന റെഡ്ഡി അടക്കമുള്ളവര്‍ തോറ്റത് ടിആര്‍എസ്സിനുള്ള മുന്നറിയിപ്പാണ്. അതേസമയം കെസിആര്‍ ശരിക്കും ഞെട്ടലിലാണെന്ന് ടിആര്‍എസ് ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിജെപിയുടെ ഫോക്കസ്

ബിജെപിയുടെ ഫോക്കസ്

ബിജെപി ഓരോ മേഖലയിലും പ്രത്യേകം പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഇവിടെയെല്ലാം വമ്പന്‍ നേതാക്കളെ കൊണ്ടുവന്ന് പ്രചാരണം നടത്തി. തീര്‍ച്ചയായും വിഭജന രാഷ്ട്രീയം തന്നെയാണ് കളിച്ചത്. ഇതോടെ രണ്ട് വിഭാഗത്തില്‍ നിന്ന് ബിജെപിക്ക് വോട്ട് ലഭിച്ചു. പ്രളയത്തില്‍ ദുരിതം അനുഭവിച്ച വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനം. എല്ലാവര്‍ക്കും കൃത്യമായി കാര്യങ്ങളെത്തി. അത് കൃത്യമായി ഫലിച്ചു. ടിആര്‍എസ്സിനെ ജനങ്ങള്‍ തള്ളുകയും ചെയ്തു.

തെലുങ്ക് ദേശത്തിന്റെ വോട്ട്

തെലുങ്ക് ദേശത്തിന്റെ വോട്ട്

തെലുങ്ക് ദേശത്തിന്റെ വോട്ടുകള്‍ അടര്‍ത്തി മാറ്റുന്നതില്‍ ബിജെപി വലിയ വിജയം നേടി. എല്‍ബി നഗര്‍, കുകട്പള്ളി, വനസ്തലിപുരം എന്നീ മേഖലയില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ജനവിഭാഗമാണ് കൂടുതല്‍. ഇതിനെ കൂടുതലായി ബിജെപി ഉപയോഗപ്പെടുത്തി. ഇവര്‍ ടിആര്‍എസ് വിരുദ്ധരാണ്. സാധാരണ ഇവരുടെ വോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണ് പോകാറുള്ളത്. ഇത്തവണ അത് ബിജെപിയിലേക്ക് വന്നു. ടിആര്‍എസ്സിനെതിരെ വിജയസാധ്യത കൂടുതല്‍ കോണ്‍ഗ്രസിനാണെന്ന് ഇവര്‍ മനസ്സിലാക്കി.

cmsvideo
  ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം
  നാഗാര്‍ജുനസാഗര്‍ അടുത്ത ടാര്‍ഗറ്റ്

  നാഗാര്‍ജുനസാഗര്‍ അടുത്ത ടാര്‍ഗറ്റ്

  ദുബ്ബാക്കയില്‍ നേരത്തെ ബിജെപി ചരിത്ര വിജയം നേടിയിരുന്നു. ഇനി മുന്നിലുള്ളത് നാഗാര്‍ജുനസാഗറിലെ വിജയമാണ്. 2021ലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇത് കൂടി ജയിച്ചാല്‍ കെസിആറിന് അപകടസൂചന ശക്തമാകും. പക്ഷേ ബിജെപിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പ്രാദേശികമായി വാര്‍ഡുകളിലുള്ള പ്രശ്‌നങ്ങളില്‍ മാത്രമാണ് ബിജെപി ജയം നേടിയത്. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഇടത്ത് ബിജെപിക്ക് ഒന്നും കാണിക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത മൂന്ന് വര്‍ഷം തെലങ്കാനയില്‍ ബിജെപി ബദല്‍ വികസന അജണ്ട അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കെസിആറിനെ വീഴ്ത്തുക ബുദ്ധിമുട്ടേറിയ കാര്യമാകും.

  English summary
  bjp targeted 100 seats in ghmc polls, next target is nagarjuna sagar byelection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X