കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുംകൈ ഒന്നും ചെയ്യരുതെന്ന് ബിപ്ലവ് ദേവിനോട് ബിജെപി, ജനവിധി തേടേണ്ട, നദ്ദ ഇടപെട്ടു!!

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ അധികാര സ്ഥാനം വെച്ച് ബിപ്ലവ് ദേവ് കളിച്ച ഗെയിമില്‍ ദേശീയ നേതൃത്വം വീണു. താന്‍ അധികാരത്തില്‍ തുടരണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും, അവരെ അഭിസംബോധന ചെയ്യാന്‍ പൊതുവേദിയില്‍ എത്തുമെന്നും ബിപ്ലവ് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ വലിയ വിമത നീക്കം ഉണ്ടായാല്‍ ബിപ്ലവ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി ദേശീയ നേതൃത്വം തന്നെ ഈ വിഷയത്തില്‍ ഇടപെട്ടത്. ജെപി നദ്ദ അദ്ദേഹവുമായി സംസാരിച്ച് ഇതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു.

1

കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെ ഈ ഞായറാഴ്ച്ച ജനവിധി തേടാനിരുന്ന ബിപ്ലവ് അത് മാറ്റിവെച്ചു. സംസ്ഥാനത്തെ പ്രതിസന്ധിയില്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ബിപ്ലവിന് ഏകാധിപത്യ ശൈലിയാണ് ഉള്ളതെന്ന് ബിജെപിയിലെ സീനിയര്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ജെപി നദ്ദ സംസ്ഥാനത്തെത്തി കാര്യങ്ങള്‍ നേരിട്ട് പരിഹരിക്കും. അതേസമയം മുഖ്യമന്ത്രി ബിപ്ലവ് തന്നെ തുടരുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ വലിയ പ്രശ്‌നം ബിജെപി ത്രിപുരയില്‍ നേരിടുന്നുണ്ട്.

ബിപ്ലവ് ദേവിന്റെ ജനപ്രീതി വല്ലാതെ ഇടിഞ്ഞിരിക്കുകയാണ്. ബിപ്ലവിനോട് ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാനാണ് നദ്ദ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം പരിഹരിച്ചോളാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നേതാക്കളോടൊന്നും ചോദിക്കാതെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും നിയന്ത്രിക്കുകയാണ് ബിപ്ലവെന്ന് ഭൂരിഭാഗം നേതാക്കളും പറയുന്നു. ത്രിപുരയുടെ ചുമതലയുള്ള നേതാക്കളുടെ മുന്നില്‍ വെച്ച് സീനിയര്‍ നേതാക്കള്‍ ബിപ്ലവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 36 എംഎല്‍എമാരില്‍ പലരും ബിപ്ലവിനോട് താല്‍പര്യമില്ലാത്തവരാണ്.

Recommended Video

cmsvideo
Actor Krishnakumar exclusive interview

അതേസമയം നേതൃത്വം മാറുന്ന പ്രശ്‌നമില്ലെന്നാണ് ബിജെപി അറിയിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്. മുഖ്യമന്ത്രിയെ മാറ്റിയാല്‍ അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. അവിടെ നിന്നും ഇതേ വാദങ്ങള്‍ ഉയരാന്‍ തുടങ്ങും. ബിപ്ലവ് ദേവിന്റെ പ്രഖ്യാപനത്തില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഒന്ന് അറിയിക്കുക പോലും ചെയ്യാതിരുന്നതാണ് നദ്ദയെ ചൊടിപ്പിച്ചത്. പാര്‍ട്ടിയിലെ ബിപ്ലവിന്റെ എതിരാളിയായ സുദീപ് റോയ് ബര്‍മനാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

English summary
biplab dev back off from mandate event after central leadership intervenes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X