കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങൾ 80% നിങ്ങൾ 17 ശതമാനം മാത്രം, ന്യൂനപക്ഷങ്ങൾക്ക് മുന്നറിയിപ്പുമായി ബിജെപി എംഎൽഎ, വിവാദം

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടകയിലെ ബിജെപി എംഎൽഎ. ബെല്ലാരി എംഎൽഎ സോമശേഖര റെഡ്ഡിയാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയത്. രാജ്യത്തെ ഹിന്ദുക്കൾ 80 ശതമാനവും ന്യൂനപക്ഷങ്ങൾ 17 ശതമാനവും മാത്രമാണെന്നോർക്കണം. രാജ്യത്ത് എന്ത് ചെയ്യുന്നതാലും ന്യൂനപക്ഷങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബെല്ലാരിയിൽ നടന്ന പൊതുയോഗത്തിൽ എംഎൽഎ പ്രസംഗിച്ചു.

സര്‍ക്കാറിന്‍റെ അടുത്ത ലക്ഷ്യം രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസര്‍ക്കാറിന്‍റെ അടുത്ത ലക്ഷ്യം രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര

ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിന് പരിധിയുണ്ടെന്നും ഞങ്ങൾ നിങ്ങൾക്കെതിരെ തുനിഞ്ഞിറങ്ങിയാൽ എന്താണ് സംഭവിക്കുകയെന്ന് ഓർക്കണമെന്നും എംഎൽഎ പ്രസംഗിച്ചു. കോൺഗ്രസ് മുഴുവനും മണ്ടൻമാരാണ് അവരുടെ വാക്ക് വിശ്വസിച്ച് നിങ്ങൾ തെരുവിലേക്ക് ഇറങ്ങരുതെന്നും എംഎൽഎ മുന്നറിയിപ്പ് നൽകുന്നു. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

bjp

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിജെപി എംഎൽഎയുടെ വിവാദ പ്രസംഗം. ഭൂരിപക്ഷം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്നവർ ബാക്കിയുണ്ടാവില്ലെന്നും സർക്കാർ വാഹനങ്ങൾ തീയിടുന്നവരുടെ സ്വത്തുക്കൾ കത്തിക്കാൻ ഞങ്ങൾക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി ഭീഷണി മുഴക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കർണാടകയിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നത്.

English summary
BJP MLA Somasekhara Reddy speech on CAA at Bellary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X