• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൈദ്യുതി വിതരണ മേഖലയും 'വിൽക്കാനൊരുങ്ങി' കേന്ദ്രം; എതിർപ്പുമായി കേരളം, നിലപാട് കടുപ്പിച്ച് മന്ത്രി!

ദില്ലി: വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ സിങ് നിലപാട് കടുപ്പിച്ചത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രി നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദേശം!

കേന്ദ്രനിര്‍ദേശത്തോട് കേരളത്തിന്റെ വിയോജിപ്പ് തുടരുകയാണ്. ഇത്തവണ ചേര്‍ന്ന യോഗത്തിലും സ്വാകാര്യവത്കരിക്കാനുള്ള കേന്ദ്രനിര്‍ദേശത്തോടു അനുകൂല നിലപാടല്ല കേരളം സ്വീകരിച്ചതെനനാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിതരണ ശൃംഖല സ്വകാര്യവൽക്കരിക്കുന്നത് തോന്നുംപോലെയുള്ള ചാര്‍ജ്ജ് വര്‍ധനവിന് വഴിവെക്കുമെങ്കിലും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

നിലപാട് ആവർത്തിച്ച് കേന്ദ്രം

നിലപാട് ആവർത്തിച്ച് കേന്ദ്രം

സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ സ്വാകാര്യ ഏജന്‍സികള്‍ക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയില്‍ മൂന്നോ നാലോ ഏജന്‍സികളെ ചുമതലപ്പെടുത്തുക. അവര്‍ ഉപഭേക്താക്കൾക്ക് വൈദ്യുതി എത്തിക്കും എന്നാതാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് തന്നെയാണ് കേന്ദ്രമന്ത്രി ആർകെ സിങ് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലും ആവർത്തിച്ചത്.

കേരള ജനതയ്ക്ക് ഇരുട്ടടി

കേരള ജനതയ്ക്ക് ഇരുട്ടടി

തിരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാല്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എനനാൽ സംസ്ഥാന സർക്കാർ പ്രതിനിധികള്‍ കേന്ദ്ര നിര്‍ദേശത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ വിതരണ മേഖലയിലെ സ്വാകാര്യവത്കരത്തിന് നിയമനിര്‍മ്മാണം വന്നാല്‍ കേരളത്തിനും മാറിനില്‍ക്കാനാവില്ല. വൈദ്യുതി വിതരണത്തിൽ കെഎസ്ഇബിക്കുള്ള നിയന്ത്രം നഷ്ടപ്പെട്ടാൽ കേരള ജനയ്ക്ക് ഉണ്ടാകാൻ പോകുന്ന ഇരുട്ടടിയായിരിക്കും ഇത്.

ഇന്ത്യൻ റെയിൽവെയും സ്വകാര്യ വൽക്കരിക്കുന്നു

ഇന്ത്യൻ റെയിൽവെയും സ്വകാര്യ വൽക്കരിക്കുന്നു

അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നടപടികളും മോദി സർക്കാർ വേഗത്തിലാക്കുകയാണ്. സ്വകാര്യ ട്രെയിനുകൾ ഇന്ത്യൻ റെയിൽ പാളത്തിലൂടെ ഓടാൻ തുടങ്ങി. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നെല്ലാമുള്ള ശബ്ദമുദ്രകളിലൂടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് റെയില്‍വേയെ വിധേയമാക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ മുന്‍വര്‍ഷങ്ങളിലെ റെയില്‍ ബജറ്റുകളിലും 2016-17ലെ പൊതുബജറ്റ് നിര്‍ദേശങ്ങളിലും ഒരു പൊതുമേഖല ഗതാഗതസംവിധാനം എന്ന നിലയിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ അന്ത്യം ലക്ഷ്യംവച്ചുള്ള പരിഷ്കാരങ്ങളിലാണ് ഊന്നിയതെന്നത് കാണാൻ സാധിക്കും.

സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിൽ

സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിൽ

വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പുതിയ പാതകളുടെ സ്ഥാപനം, കാറ്ററിങ്, വിദേശ റെയില്‍ സാങ്കേതികസഹകരണം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍വേ പദ്ധതികളുടെ മേല്‍നോട്ടം, തുറമുഖങ്ങളെയും ഖനികളെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ തുടങ്ങിയ അന്തര്‍ഘടനാ മേഖലകളിലെ പിപിപി സംരംഭങ്ങള്‍വഴി കോര്‍പറേറ്റുകളുടെ ആധിപത്യം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. 98.2 ശതമാനം രണ്ടാംക്ളാസ് യാത്രക്കാരുടെ ആശ്രയമായ റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനെന്ന വ്യാജേന സ്വകാര്യസ്ഥാപനങ്ങളെ സ്റ്റേഷനുകളുടെ നടത്തിപ്പ് ഏല്‍പ്പിച്ചുകൊടുക്കാനുള്ള നീക്കത്തിനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്.

സ്വകാര്യ ട്രെയിനുകൾ ഓടി തുടങ്ങി

സ്വകാര്യ ട്രെയിനുകൾ ഓടി തുടങ്ങി

റെയില്‍വേ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സംവിധാനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടിക്കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റെയില്‍ ബജറ്റുതന്നെ നിര്‍ത്തലാക്കിയത്. 1990കള്‍ക്കുശേഷം റെയില്‍വേയുടെ കാറ്ററിങ്ങും മെയിന്റനന്‍സും തുടങ്ങി ഓരോ മേഖലയും ക്രമാനുഗതമായി സ്വകാര്യവല്‍ക്കരിച്ചിരുന്നു. 2015-16 ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍പ്പാതകളുടെയും തീവണ്ടിയോട്ടത്തിന്റെയും മേഖലകളെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നതാണ്. ഇപ്പോൾ രണ്ട് പാതകളും സ്വകാര്യ വൽക്കരിച്ചിട്ടുണ്ട്.

English summary
Central move to privatization of electricity distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more