കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം അപകടകരമായ അവസ്ഥയിൽ... ദളിതർക്ക് ജീവിക്കാൻ കഴിയുന്നില്ല, മീശവെച്ചാലും അക്രമമെന്ന് ബിജെപി എംപി!

  • By Desk
Google Oneindia Malayalam News

ദില്ലി: ദളിതരോട് ഗോ സംരക്ഷകർ കാണിക്കുന്നത് അനീതി തന്നെയെന്ന് ബിജെപി എംപി ബിജെപി എം പി ഉദിത് രാജാമ് ഇത്തരത്തിൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്. വളരെ അപകടകരമായി ഈ അവസ്ഥക്ക് ദളിതരോട് കാണിക്കുന്ന അനീതിയാണ് കാരണമെന്ന് ഉദിത് രാജ് പറഞ്ഞു. മീശ നിര്‍ത്തിയാല്‍ പോലും ദളിതര്‍ അക്രമിക്കപ്പെടുന്ന അവസ്ഥയിലാണ് രാജ്യമെങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

അക്രമം ഭയന്ന് ഗുജറാത്തിലെ ഉനയില്‍ 450 ദളിതര്‍ ഹിന്ദുമതമുപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതിനെ ന്യായീകരിച്ചാണ് ബിജെപി പ്രസ്താവന ഇറക്കിയിരിക്കുന്നതെന്നത്. ചത്ത പശുവിന്റെ തോലുരിച്ചതിന് 2016ല്‍ ഗോസംരക്ഷക സേന വന്‍ ആക്രമണമഴിച്ചുവിട്ട യുവാവന്റെ വീട്ടുകാരടക്കം ആയിരത്തിലധികം മോട്ടാ സമാധിയാല ഗ്രാമവാസികള്‍ ബുദ്ധമതം സ്വീകരിച്ചെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് ദളിത് അക്രമങ്ങള്‍ രാജ്യത്ത് ക്രമാതീതമായി എന്ന കുറ്റസമ്മതവുമായി ബിജെപി എം പി രംഗത്ത് വന്നിരിക്കുന്നത്.

ബുദ്ധമതം സ്വീകരിച്ചക് 450 പേർ

ബുദ്ധമതം സ്വീകരിച്ചക് 450 പേർ

ഗുജറാത്തിലെ ഗിര്‍ സോംനാഥ് ജില്ലയിലാണ് പശു സംരക്ഷരുടെ മര്‍ദ്ദനത്തിന് ഇരയായ ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്. 450 ദളിതരാണ് ബുദ്ധമതം സ്വീകരിച്ചതെന്നാണ് ചടങ്ങ് നടത്തിയവര്‍ അവകാശപ്പെടുന്നത്. മോട്ട സമാധിയാല ഗ്രാമത്തില്‍ നടത്തിയ ചടങ്ങിലായിരുന്നു ബുദ്ധമതം സ്വീകരിച്ചത്. ജൂലൈ 2016 ലാണ് ചത്ത പശുവിന്റെ തോല്‍ പൊളിച്ചെന്ന് പറഞ്ഞ് ആറ് ദളിതരെ പശു സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. അന്ന് മര്‍ദ്ദനമേറ്റ ആളുകളും അവരുടെ കുടുംബങ്ങളുമാണ് ബൂദ്ധമതം സ്വീകരിച്ചത്.

സർട്ടിഫിക്കറ്റ് ലഭിച്ചു

സർട്ടിഫിക്കറ്റ് ലഭിച്ചു

ബുദ്ധമതത്തിലേക്ക് മാറിയവർക്ക് ബുദ്ധിസ്റ്റ് സൊസൈറ്റ് ഓഫ് ഇന്ത്യ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 2016ല്‍ ചത്ത പശുവിന്റെ തോല്‍പൊളിച്ചതിന്റെ പേരില്‍ ദളിതര്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവം ഇന്ത്യയിലാകെ വിവാദമുണ്ടാക്കിയിരുന്നു. പശു സംരക്ഷകരായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. പശുവിന്റെ പേരിൽ കൊലപാതകങ്ങൾ വരെ രാജ്യത്ത് നടന്നിട്ടുണ്ട്. അപ്പോൾ തന്നെ പലരും ബുദ്ധമത്തിലേക്ക് മാറുന്നുവെന്നുള്ള തീരുമാനവുമായി മുന്നോട്ട് വന്നിരുന്നു.

അവഗണന

അവഗണന

ഹിന്ദുക്കളില്‍നിന്ന് അവഗണ നേരിടുന്നുവെന്നും മാറ്റി നിര്‍ത്തപ്പെടുന്നുവെന്നും ബുദ്ധമതത്തിലേക്ക് മാറിയവര്‍ ആരോപിച്ചു. ഇത് കൊണ്ടാണ് വിവേചനങ്ങളില്ലാത്ത മതത്തിലേക്ക് മാറിയതെന്നും ഇവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി ഹിന്ദുമത വിശ്വാസികളാണെങ്കിലും ഒരിക്കലും ഹൈന്ദവന്‍ എന്ന പരിഗണന ലഭിച്ചിട്ടില്ല. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. ഹിന്ദുക്കള്‍ക്ക് തന്നെ ഞങ്ങളോട് വിവേചനമാണ്. ജോലിക്ക് പോകുന്ന സ്ഥലത്തൈാക്കെ ഭക്ഷണം കഴിക്കണമെങ്കില്‍ സ്വന്തമായി പാത്രം സഹിതം കൊണ്ടുപോകണമെന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും ബുദ്ധമതത്തിലേക്ക് മാറിയവർ പറയുന്നു.

ഇനി വിശ്വസിക്കില്ല

ഇനി വിശ്വസിക്കില്ല

ഹിന്ദു ദൈവങ്ങളെ മേലില്‍ വിശ്വസിക്കില്ലെന്ന് ഗ്രാമവാസികള്‍ പ്രമേയം പാസാക്കി. ഗുജറാത്ത് നിയമമനുസരിച്ച് ബന്ധപ്പെട്ട കള്‌ക്ട്രേറ്റില്‍ മതപരിവര്‍ത്തനം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ബാലു സര്‍വ്വിയ,ഭാര്യ കുന്‍വര്‍,മക്കളായ വര്‍ഷം,രമേഷ് എന്നിവരടക്കം പശുസംരക്ഷണ സേനയുടെ അക്രമത്തിനിരയായ കുടുംബങ്ങളും ഗ്രമവാസികളും മതം മാറിയവരില്‍ ഉള്‍പ്പെടുന്നു. പരിവര്‍ത്തനത്തിന് ശേഷം സ്വയം ശക്തീകരിക്കപ്പെട്ടെന്നും ആശ്വാസം തോന്നുന്നുണ്ടെന്നും അവർ പറയുന്നു.

English summary
A day after 450 Dalits in Una embraced Buddhism alleging atrocities on them, BJP MP Udit Raj cited “social injustice” as the reason behind the move. Calling it “a dangerous situation”, the BJP MP is quoted by ANI as saying: “Dalits are beaten up for even having a moustache. I don’t know what alternative they have.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X