കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹി എംസിഡി തിരഞ്ഞെടുപ്പ്: പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം നല്‍കി ബിജെപി തൂത്തുവാരുമോ?

Google Oneindia Malayalam News

ന്യൂഡൽഹി: ഡിസംബര്‍ 4 ന് നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍ക്കാജി എക്സ്റ്റന്‍ഷന്റെ ഭൂമിഹീന്‍ ക്യാമ്പിലെ ചേരി നിവാസികള്‍ക്ക് ഫ്‌ളാറ്റുകള്‍ അനുവദിച്ചത് പാര്‍ട്ടിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ടെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

ചേരി നിവാസികളുടെ തത്സമയ പുനരധിവാസം പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേര്‍ത്തു, മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ''ജഹാന്‍ ജുഗ്ഗി, വഹന്‍ മകാന്‍'' വാഗ്ദാനം എങ്ങനെ നടപ്പാക്കിയെന്ന് ജനങ്ങളെ അറിയിക്കാന്‍ പദ്ധതിയിടുന്നു, അതേസമയം ആം ആദ്മി പാര്‍ട്ടി (എഎപി) ഇതില്‍ പരാജയപ്പെട്ടു ബിജെപി ആരോപിക്കുന്നു.

1

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത പറയുന്നതനുസരിച്ച്, കഴിഞ്ഞ നാല് പതിറ്റാണ്ടായി തലസ്ഥാനത്തെ ചേരി നിവാസികള്‍ക്ക് വീട് നല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് നല്ല വായുസഞ്ചാരമുള്ള, ബഹുനില ഫ്‌ളാറ്റുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ഈ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍; വാന്‍ 777 പറയും; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്ആരാണ് ഈ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍; വാന്‍ 777 പറയും; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

2

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്ക് തല്‍സ്ഥാനത്ത് പുനരധിവാസം വാഗ്ദാനം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അദ്ദേഹം വിമർശനം നടത്തി. കഴിഞ്ഞ ദശകത്തിൽ നരേലയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും രാജീവ് ആവാസ് യോജനയ്ക്ക് കീഴിൽ ഏകദേശം 40,000 ഫ്ലാറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇവ ഒഴിഞ്ഞുകിടക്കുകയാണ് - കെജ്രിവാൾ സർക്കാർ പാവപ്പെട്ട ആളുകൾക്ക് ഇത് അനുവദിക്കുന്നില്ല, അദ്ദഹേം പറഞ്ഞു എന്നാൽ ആംആദ്മി ഇത് നിഷേധിച്ചു.

3

അതേസമയം, കല്‍ക്കാജി എക്സ്റ്റന്‍ഷനില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഭവന സമുച്ചയത്തിലേക്ക് മറ്റ് മുനിസിപ്പല്‍ വാര്‍ഡുകളിലെ ചേരി നിവാസികള്‍ക്കായി ബിജെപി യാത്രകള്‍ സംഘടിപ്പിക്കുന്നുന്നുണ്ട്. ''ഡല്‍ഹിയിലെ മറ്റ് ചേരി ക്ലസ്റ്ററുകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ ഫ്‌ലാറ്റുകള്‍ കാണിക്കാന്‍ ഞങ്ങള്‍ എല്ലാ ജില്ലാ പ്രസിഡന്റുമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. വസന്ത് കുഞ്ചിലെയും മറ്റ് സൗത്ത് ഡല്‍ഹി വാര്‍ഡുകളിലെയും ആളുകള്‍ ഇന്നലെ (ശതുര്‍ദ) സന്ദര്‍ശിച്ചു, 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെതിരെ മത്സരിച്ച ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് സുനില്‍ യാദവ് പറഞ്ഞു.

4

"ഇത് കേന്ദ്രത്തിന്റെ വലിയൊരു നടപടിയാണ്. ഇതോടെ തങ്ങൾക്കും ഫ്ലാറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. മറ്റ് പാർട്ടികൾ വാഗ്ദാനങ്ങൾ മാത്രം നൽകിയിട്ടുണ്ടെങ്കിലും ഞങ്ങൾ അത് പാലിച്ചുവെന്ന് ഞങ്ങൾ ആളുകളിലേക്ക് എത്തുകയും അവരോട് പറയുകയും ചെയ്യും, "ലക്ഷ്മി നഗറിലെ ബിജെപി എംഎൽഎയും ഡൽഹി ബിജെപി വക്താവുമായ അഭയ് വർമ ​​പറഞ്ഞു.

English summary
Delhi MCD Polls: BJP hopes that allocating houses to poor people will help the party win the polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X