കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന് ശേഷം ഭീകരവാദവും മനുഷ്യക്കടത്തും ഇല്ലാതായി!! മോദി പറയുന്നതില്‍ കഴമ്പുണ്ടോ

പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന

  • By Sandra
Google Oneindia Malayalam News

ഡെറഡൂണ്‍: നോട്ട് നിരോധനത്തോടെ രാജ്യത്തെ ഭീകരവാദത്തിനും മനുഷ്യക്കടത്തിനുമുള്ള പിന്തുണ ഇല്ലാതായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണില്‍ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന.

നവംബര്‍ എട്ടിന് ഇന്ത്യയില്‍ നിലവില്‍ വന്ന നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഭീകരവാദം, മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്ത്, കള്ളനോട്ട് കടത്ത് എന്നിവ ഇല്ലാതായെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇവയ്ക്ക് കുറവുവന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം.

നോട്ടുകള്‍

നോട്ടുകള്‍

നോട്ട് നിരോധനത്തിനും കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഇതുകൊണ്ടാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറയുന്നു.

 ജനങ്ങളുടെ രക്ഷാകവചം

ജനങ്ങളുടെ രക്ഷാകവചം

ചിലര്‍ എന്നെ ആക്രമിയ്ക്കാന്‍ നോക്കിയിരിക്കുകയാണ്. പക്ഷേ എനിയ്ക്കറിയാം 125 കോടി ജനങ്ങളുടെ രക്ഷാ കവചമുണ്ടെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും മോദി പറയുന്നു.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന വികസന പദ്ധതികളും ഡെറാഡൂണിലെ പരിവര്‍ത്തന്‍ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കാനിരിക്കുന്ന പദ്ധതികളും വ്യക്തമാക്കി.

 ഇന്റലിജന്‍സ് ഏജന്‍സി

ഇന്റലിജന്‍സ് ഏജന്‍സി

രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിന് വേണ്ടി വ്യാപകമായി വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ എത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം കൊണ്ടുവരുന്നത്.

English summary
Demonetisation broke backs of terror, human trafficking: Modi. PM's statement on Parivarthan rally at Dehradoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X