കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുമുഅ നിസ്‌കാരം തടഞ്ഞു; ലാന്റ് ജിഹാദെന്ന് സംഘപരിവാര്‍!! ജയ് ശ്രീറാം, പിന്തുണച്ച് മുഖ്യമന്ത്രി

നമസ്‌കാരത്തിന് മതിയായ സൗകര്യമില്ലാത്തതിനാലാണ് പൊതുസ്ഥലങ്ങള്‍ വെള്ളിയാഴ്ച തിരഞ്ഞെടുക്കുന്നതെന്ന് മുസ്ലിം നേതാക്കള്‍ പറയുന്നു.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗുരുഗ്രാമിൽ പള്ളിയിൽ ജുമാ നിസ്കാരം തടഞ്ഞു | Oneindia Malayalam

ഗുരുഗ്രാം: ഹരിയാനയില്‍ മുസ്ലിംകളുടെ വെള്ളിയാഴ്ച നമസ്‌കാരം തടഞ്ഞത് പത്തിടങ്ങളില്‍. ഗുരുഗ്രാമില്‍ പരസ്യമായി നടക്കുന്ന നിസ്‌കാരങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെത്തി തടഞ്ഞത്. മുസ്ലിംകള്‍ ലാന്റ് ജിഹാദ് നടത്താനുള്ള നീക്കമാണെന്നും അനുവദിക്കില്ലെന്നും തടയാനെത്തിയവര്‍ കുറ്റപ്പെടുത്തി.

സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ വിഷയം പ്രത്യേക ചര്‍ച്ച ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പ് ഒരു സ്ഥലത്തായിരുന്നു തടഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പത്തിടങ്ങളില്‍ തടഞ്ഞു. ഇതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വിഷയം സംസ്ഥാനത്ത് വന്‍ വിവാദമായി മാറുകയാണ്. ഇതുവരെയുണ്ടായ സംഭവങ്ങള്‍ ഇങ്ങനെ....

ആദ്യം പ്രശ്‌നമുണ്ടായത്

ആദ്യം പ്രശ്‌നമുണ്ടായത്

ഗുരുഗ്രാമില്‍ പലയിടത്തും മുസ്ലിംകള്‍ പരസ്യമായി നമസ്‌കരിക്കുന്നുണ്ട്. വഖഫ് ചെയ്ത ഭൂമിയില്ല ഈ നിസ്‌കാരങ്ങള്‍ നടക്കുന്നത്. പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ 20നാണ് ആദ്യം ഈ വിഷയത്തില്‍ പ്രശ്‌നമുണ്ടായത്.

കേസെടുത്തു, വീണ്ടും പ്രശ്‌നം

കേസെടുത്തു, വീണ്ടും പ്രശ്‌നം

ഏപ്രില്‍ 20ന് ജുമുഅ നമസ്‌കാരം തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമായി. ഹാജി ഷഹസാദ് എന്ന വ്യക്തി പരാതി നല്‍കി. ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തൊട്ടടുത്ത ആഴ്ച കൂടുതല്‍ സ്ഥളങ്ങളില്‍ ജുമുഅ നമസ്‌കാരം തടയുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്

കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്

കഴിഞ്ഞ വെള്ളിയാഴ്ച പത്ത് സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നടന്നില്ല. നമസ്‌കരിക്കാനുള്ള അവകാശം അനുവദിച്ച് തരണമെന്നും പോലീസ് അക്രമികളെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹാജി ഷഹസാദ് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലെ നിസ്‌കാരങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെട്ടു.v

മുഖ്യമന്ത്രിയുടെ നിലപാട്

മുഖ്യമന്ത്രിയുടെ നിലപാട്

തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാല്‍ വിഷയത്തില്‍ ഇടപെട്ടു. മുസ്ലിംകള്‍ പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കരിക്കരുതെന്നും പള്ളിയിലോ ഈദ്ഗാഹുകളിലോ നമസ്‌കരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം മാനിച്ച മുഖ്യമന്ത്രിയെ സംഘപരിവാര്‍ സംഘടനകള്‍ പ്രശംസിച്ചു.

സ്വകാര്യ സ്ഥലങ്ങളിലേക്ക് മാറ്റണം

സ്വകാര്യ സ്ഥലങ്ങളിലേക്ക് മാറ്റണം

പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് വര്‍ധിച്ചുവന്നിട്ടുണ്ട്. നിസ്‌കാരം പള്ളികളിലും ഈദ്ഗാഹുകളിലും മാത്രമാക്കണം. സ്ഥലമില്ലെങ്കില്‍ മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥലങ്ങളിലേക്ക് മാറ്റണം. പരാതിക്കാരില്ലെങ്കില്‍ പ്രശ്‌നമല്ല. എന്നാല്‍ ഈ വിഷയത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജയ് ശ്രീറാം മുദ്രാവാക്യം

ജയ് ശ്രീറാം മുദ്രാവാക്യം

കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നടക്കുന്ന സ്ഥലങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചു. വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഹിന്ദു ക്രാന്തി ദള്‍, ഗോ രക്ഷക് ദള്‍, ശിവസേന എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ചത്. സംഘര്‍ഷ സാധ്യത കണ്ട് പോലീസ് ഇടപെടുകയായിരുന്നു.

ലാന്റ് ജിഹാദാണ് ലക്ഷ്യമെന്ന്

ലാന്റ് ജിഹാദാണ് ലക്ഷ്യമെന്ന്

വാസിറാബദ്, അതുല്‍ കതാരിയ ചൗക്ക്, സൈബര്‍ പാര്‍ക്ക്, ഭക്തവാര്‍ ചൗക്, സൗത്ത് സിറ്റി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരം തടഞ്ഞത്. പൊതു സ്ഥലങ്ങള്‍ കൈയ്യേറാനാണ് മുസ്ലിംകളുടെ ശ്രമമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നു. ലാന്റ് ജിഹാദാണ് ഉദ്ദേശമെന്നും അവര്‍ കുറ്റപ്പെടുത്തി.

മുസ്ലിംകള്‍ ബംഗ്ലാദേശിലേക്ക് പോകണം

മുസ്ലിംകള്‍ ബംഗ്ലാദേശിലേക്ക് പോകണം

ജയ് ശ്രീറാം വിളിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിംകള്‍ ബംഗ്ലാദേശിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളില്‍ നമസ്‌കാരത്തിന് വിരിച്ച പായകള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ചു. ഗുരുഗ്രാമിന്റെ മാത്രം പ്രശ്‌നമല്ല ഇതെന്നും രാജ്യം മൊത്തം ഈ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഹിന്ദു ക്രാന്തി ദള്‍ ദേശീയ കണ്‍വീനര്‍ രാജീവ് മിത്തല്‍ ആരോപിച്ചു.

മുസ്ലിം രാജ്യങ്ങളില്‍ പോലും

മുസ്ലിം രാജ്യങ്ങളില്‍ പോലും

ഗുരുഗ്രാം ഭരണകൂടം എങ്ങനെയാണ് വിഷയത്തില്‍ പ്രതികരിച്ചതെന്ന് രാജ്യത്തെ മറ്റു ഭരണാധികാരികള്‍ ശ്രദ്ധിക്കണം. എല്ലായിടത്തും ഇത്തരത്തല്‍ നടപടിയെടുക്കണം. മുസ്ലിം രാജ്യങ്ങളില്‍ പോലും പൊതുസ്ഥലത്ത് നമസ്‌കാരം അനുവദിക്കില്ല. നിയമങ്ങള്‍ ലംഘിച്ചാല്‍ അവിടെ പിഴ ചുമത്തുമെന്നും രാജീവ് മിത്തല്‍ പറഞ്ഞു.

ആറ് ലക്ഷത്തോളം മുസ്ലിംകള്‍

ആറ് ലക്ഷത്തോളം മുസ്ലിംകള്‍

ഗുരുഗ്രാമില്‍ 115 പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ ഒരു പള്ളിയാണുള്ളത്. ആറ് ലക്ഷത്തോളം മുസ്ലിംകള്‍ സമീപ മേഖലകളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഗുരുഗ്രാമില്‍ പല മുസ്ലിംകളും ജോലിക്ക് വന്നവരാണ്.

കമ്മീഷണര്‍ പറയുന്നത്

കമ്മീഷണര്‍ പറയുന്നത്

പൊതുസ്ഥളങ്ങളില്‍ നമസ്‌കാരം നടക്കുന്ന പ്രദേശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഗുരുഗ്രാം ഡിവിഷണല്‍ കമ്മീഷണര്‍ ഡി സുരേഷ് പറഞ്ഞു. നമസ്‌കാരം ബലം പ്രയോഗിച്ച് നിര്‍ത്തലല്ല ഇതിന് പരിഹാരം. എന്നാല്‍ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ നമസ്‌കാരം അനുവദിക്കുകയുമില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

മതിയായ സൗകര്യമില്ലെന്ന് മുസ്ലിംകള്‍

മതിയായ സൗകര്യമില്ലെന്ന് മുസ്ലിംകള്‍

മുസ്ലിം നേതാക്കളുമായി ജില്ലാ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. നമസ്‌കാരത്തിന് മതിയായ സൗകര്യമില്ലാത്തതിനാലാണ് പൊതുസ്ഥലങ്ങള്‍ വെള്ളിയാഴ്ച തിരഞ്ഞെടുക്കുന്നതെന്ന് മുസ്ലിം നേതാക്കള്‍ പറയുന്നു. വിഭാഗീയതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്നും കമ്മീഷണര്‍ സുരേഷ് വ്യക്തമാക്കി.

English summary
Haryana Juma Crisis: Detailed story, Namaz should be in mosques, not in public places: CM Khattar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X