കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയും അമിത് ഷായും ക്ലിക്ക് ആയില്ല? വന്നിടത്ത് തോല്‍വി... പക്ഷേ, ഞെട്ടിക്കുന്ന വിജയം

Google Oneindia Malayalam News

ഹൈദരാബാദ്: ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന രീതിയിലേക്ക് വലുതാക്കിയത് ദേശീയ നേതാക്കളുടെ സാന്നിധ്യമായിരുന്നു. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒക്കെ ആയിരുന്നു ബിജെപിയുടെ പ്രധാന പ്രചാരകര്‍.

ഹൈദരാബാദ് തിരഞ്ഞെടുപ്പ്: ടിആർഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബിജെപിക്ക് വൻ കുതിപ്പ്, 2ലൊതുങ്ങി കോൺഗ്രസ്ഹൈദരാബാദ് തിരഞ്ഞെടുപ്പ്: ടിആർഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബിജെപിക്ക് വൻ കുതിപ്പ്, 2ലൊതുങ്ങി കോൺഗ്രസ്

ഹൈദരാബാദില്‍ ഒവൈസിയും ബിജെപിയും വിന്നേഴ്‌സ്, ടിആര്‍സിന് ഭരിക്കാന്‍ അവര്‍ വേണം, 7 സീറ്റ് വ്യത്യാസം!!ഹൈദരാബാദില്‍ ഒവൈസിയും ബിജെപിയും വിന്നേഴ്‌സ്, ടിആര്‍സിന് ഭരിക്കാന്‍ അവര്‍ വേണം, 7 സീറ്റ് വ്യത്യാസം!!

ബിജെപി വലിയ നേട്ടം ആണ് ഇത്തവണ സ്വന്തമാക്കിയത്. എന്നാല്‍, അമിത് ഷായും യോഗിയും വന്നതിന്റെ ഗുണം ശരിക്കും കിട്ടിയോ എന്ന ചോദ്യവും ബാക്കിയാണ്. അത് പരിശോധിക്കാം...

നാലില്‍ നിന്ന് 48 ലേക്ക്

നാലില്‍ നിന്ന് 48 ലേക്ക്

കഴിഞ്ഞ തവണ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു പ്രധാന ഘടകമേ ആയിരുന്നില്ല. അന്ന് വെറും നാല് സീറ്റില്‍ ഒതുങ്ങി. എന്നാല്‍ ഇത്തവണ 48 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.

 വിജയത്തിന് പിന്നില്‍

വിജയത്തിന് പിന്നില്‍

ദേശീയ നേതാക്കളെ ഉള്‍പ്പെടെ പ്രചാരണത്തിന് എത്തിച്ച ബിജെപിയുടെ തന്ത്രം തന്നെയാണ് ഹൈദരാബാദില്‍ അവര്‍ക്ക് തുണയായത്. മാത്രമല്ല, ടിആര്‍എസിനെതിരെ ഒരു ജനവികാരം ഉയര്‍ത്തിവിടാനും ബിജെപിയ്ക്ക് സാധിച്ചു. ഒവൈസിയുടെ തീവ്ര നിലപാടുകളും ബിജെപിയുടെ പെട്ടിയില്‍ വോട്ട് വീഴ്ത്താന്‍ കാരണമായിട്ടുണ്ട്.

യോഗി വന്നിടം തോറ്റു!

യോഗി വന്നിടം തോറ്റു!

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ പ്രധാന മേഖലയായിരുന്നു കുക്കത്ത്പള്ളി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ അതുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രദേശത്തെ ആറ് സീറ്റുകളിലും വിജയിച്ചത് ടിആര്‍എസ് മാത്രമായിരുന്നു.

അമിത് ഷായുടെ റോഡ് ഷോയും

അമിത് ഷായുടെ റോഡ് ഷോയും

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനും ആയ അമിത് ഷാ റോഡ് ഷോ നടത്തിയത് സിഫ്താല്‍മണ്ടി ഡിവിഷനില്‍ ആയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഈ ഡിവിഷനിലും വിജയം ബിജെപിയ്ക്ക് അന്യമായി.

'ഭാഗ്യനഗര്‍' പ്രസംഗം

'ഭാഗ്യനഗര്‍' പ്രസംഗം

ബിജെപിയ്ക്ക് അധികാരം ലഭിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും എന്നൊക്കെ ആയിരുന്നു യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. കുക്കത്ത് പള്ളിയിലെ പ്രസംഗത്തിലാണ് ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗര്‍' എന്നാക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല.

ചരിത്ര നേട്ടം തന്നെ

ചരിത്ര നേട്ടം തന്നെ

എന്തൊക്കെ പറഞ്ഞാലും ബിജെപി ഇത്തവണ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നേടിയത് ചരിത്ര നേട്ടം തന്നെയാണ്. രണ്ടാം സ്ഥാനത്ത് എത്തി എന്നത് മാത്രമല്ല, ടിആര്‍എസിന്റെ പല പരമ്പരാഗത മേഖലകളും പിടിച്ചെടുക്കുകയും ചെയ്തു ബിജെപി.

ഭരണം എങ്ങനെ

ഭരണം എങ്ങനെ

നിലവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് ഹൈദരാബാദ് കോര്‍പ്പറേഷനില്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിആര്‍എസിന് 56 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ 99 സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ നാല്‍പത് ശതമാനം ഇടിവ് നേരിട്ട് 56 ല്‍ എത്തിയിരിക്കുന്നത്. ടിആര്‍എസും ഒവൈസിയും എഐഎംഐഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; എക്‌സിറ്റ് പോള്‍ പ്രവചനം മറ്റൊന്ന് എന്ന് ടിആര്‍എസ്, 25 കൂടി...ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; എക്‌സിറ്റ് പോള്‍ പ്രവചനം മറ്റൊന്ന് എന്ന് ടിആര്‍എസ്, 25 കൂടി...

English summary
Hyderabad Municipal Corporation Election Result: BJP defeated where Amit Shah and Yogi Adityanath campaigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X