കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ മുതല്‍ തൊഴിലില്ലായ്മ വരെ! മോദി വന്നതോടെ എല്ലാം സാധ്യമാക്കി! ഭീകര ട്രോളുമായി കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഭീകര ട്രോളുമായി കോണ്‍ഗ്രസ് | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേകം പരസ്യവാചകം തയ്യാറാക്കി പ്രചരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി. 'അസാധ്യമായത് ഇപ്പോള്‍ സാധ്യമായി"(നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ) എന്ന പരസ്യ വാചകമാണ് പ്രചരണസമയത്ത് പാര്‍ട്ടി ഉപയോഗിക്കുക. 'മോദിയുണ്ടെങ്കില്‍ അത് സാധ്യമാകും എന്ന് മോദി തന്നെ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.

ഇതോടെ മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് മോദിയെ കോണ്‍ഗ്രസ് ട്രോളിയിരിക്കുന്നത്.

 കടന്നാക്രമിച്ച് കോണ്‍ഗ്രസ്

കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വന്‍ കടന്നാക്രമണങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും പരസ്പരം നടത്തുന്നത്. പ്രസംഗങ്ങളിലേയോ നിലപാടുകളിലെയോ ചെറു തെറ്റുകള്‍ പോലും ആയുധമാക്കിയാണ് ഇത്തരം കടന്നാക്രമണങ്ങള്‍.

 മോദിക്കെതിരെ

മോദിക്കെതിരെ

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് ഇരുകൂട്ടരും പരിഹാസവും വിമര്‍ശനങ്ങളും അഴിച്ചുവിടുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.

 മോദി ഉണ്ടെങ്കില്‍

മോദി ഉണ്ടെങ്കില്‍

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു പൊതുപരിപാടിക്കിടെ മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമെന്ന് നരേന്ദ്ര മോദി തന്നെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.മോദിയുടെ പ്രസംഗം ട്വിറ്ററിലൂടെ ബിജെപി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

 ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെ

ഇതിനെയാണ് കോണ്‍ഗ്രസ് ഭീകരമായി ട്രോളിയിരിക്കുന്നത്. ശരിയാണ് മോദി സാധ്യമാക്കിയ ചില കാര്യങ്ങള്‍ ഉണ്ട് എന്ന കുറിപ്പോടെ ചില പോസ്റ്റുകളാണ് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.

ട്രോളുകള്‍ ഇങ്ങനെ

ട്രോളുകള്‍ ഇങ്ങനെ

തൊഴിലില്ലായ്മ മുതല്‍ റാഫേല്‍ അഴിമതി വരെയുള്ള വിഷയങ്ങളാണ് ട്രോളാനായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചിരിക്കുന്നത്.
നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസ് ഇത് പങ്കുവെച്ചിരിക്കുന്നത്.

സാധ്യമായി

സാധ്യമായി

കാവല്‍ക്കാരന്‍ കള്ളനാവാന്‍ മോദിയും അംബാനിയും ആലിംഗനം ചെയ്യുന്ന ചിത്രത്തോടെയാണ് ട്രോള്‍ തുടങ്ങുന്നത്. ശരിയാണ് കാവല്‍ക്കാരന് കള്ളനാവാന്‍ നേരത്തെ സാധ്യമായിരുന്നില്ല ഇപ്പോള്‍ സാധ്യമായി എന്നതാണ് ഒരു ട്വീറ്റ്.

സുപ്രീം കോടതിയില്‍

മറ്റൊരു ട്രോളില്‍ പറയുന്നത് ഇങ്ങനെ-സുപ്രീം കോടതിയില്‍ കളവ് പറയുന്നത് സാധ്യമായിരുന്നില്ല. എന്നാല്‍ മോദി അത് സാധ്യമാക്കിയിരിക്കുന്നു. രാജ്യത്തെ പൗരന്‍റെ 30,000 കോടി കൊള്ളയടിക്കാന്‍ ആര്‍ക്കും സാധ്യമായിരുന്നുല്ല. എന്നാല്‍ മോദി സര്‍ക്കാരിന് അത് കഴിഞ്ഞു എന്നാണ്

English summary
Impossible made possible: Congress tweets memes mocking PM Narendra Modi for Modi hai to mumkin hai slogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X